അമ്മയുടെ നാല്പതാംതിരുനാള്‍ ആഘോഷിക്കാന്‍ കന്നി മാസത്തിലെ കാര്ത്തികനാളില് (1993 ഒക്ടോബര്‍ 5 ചൊവ്വ) ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും അമൃതപുരിയിലെത്തിയ ഭക്തജനങ്ങള്‍ ആ പുണ്യദിനത്തില്‍ അമ്മയുടെ പാദപൂജ ചെയ്തു ധന്യരാകാന്‍ അഭിലഷിച്ചു. പശ്ചിമമദ്ധ്യഭാരതത്തില്‍ കരാളനൃത്തമാടിയ ഭൂമികുലുക്കം സൃഷ്ടിച്ച ശോകാന്തരീക്ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നതിലും പാദപൂജയ്ക്കും അമ്മ അത്യധികം വിമുഖയായിരുന്നു. എങ്കിലും മക്കളുടെ ഹൃദയപൂര്‍ണ്ണമായ പ്രാര്‍ത്ഥനകള്‍ക്കു മുന്പില് ഒടുവില്‍ അമ്മ വഴങ്ങി. പ്രഭാതത്തില്‍ 8 മണിയോടെ അമ്മ, ആശ്രമത്തില്‍ പുതുതായി പണിത വിശാലമായ പന്തലിൻ്റെ തെക്കേ അറ്റത്തുള്ള വേദിയിലെത്തി. ഭക്തിനിര്‍ഭരമായ പാദപൂജാകര്‍മ്മത്തിനുശേഷം […]
Tag / ജന്മദിനസന്ദേശം
ആചാരപ്രഭവോ ധര്‍മ്മഃ • ജന്മദിനസന്ദേശം 1990 • മക്കളേ, അമ്മയുടെ ജന്മദിനത്തിൻ്റെ പേരില്‍ മക്കള്‍ ആനന്ദിക്കുന്നതു കാണുമ്പോള്‍, സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണുമ്പോള്‍ അമ്മയ്ക്കു സന്തോഷമുണ്ടു്. അതില്‍ക്കവിഞ്ഞു് ഈ ആഘോഷങ്ങള്‍ക്കൊണ്ടു് അമ്മയ്ക്കു പ്രത്യേകിച്ചു് ഒരു സന്തോഷവുമില്ല. മക്കളുടെ ആനന്ദം കാണുന്നതിനുവേണ്ടി മാത്രമാണു് അമ്മ ഇതിനൊക്കെ സമ്മതിച്ചതു്. മക്കളേ, നിങ്ങള്‍ പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവരോടു കരുണ കാട്ടുകയും ചെയ്യുമ്പോഴാണു് അമ്മ യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നതു്. അമ്മയുടെ പാദം കഴുകി പൂജ നടത്തുന്നതിനെക്കാള്‍ അമ്മയ്ക്കു സന്തോഷം മക്കള്‍ അടുത്തുള്ള അഴുക്കുചാലു വൃത്തിയാക്കുന്നതു കാണുന്നതിലാണു്. […]