അമ്പലപ്പുഴ ഗോപകുമാര്‍ അമ്മ അറിയാത്ത ലോകമുണ്ടോഅമ്മ നിറയാത്ത കാലമുണ്ടോഅമ്മ പറയാത്ത കാര്യമുണ്ടോഅമ്മ അരുളാത്ത കര്‍മ്മമുണ്ടോ? അമ്മ പകരാത്ത സ്നേഹമുണ്ടോഅമ്മ പുണരാത്ത മക്കളുണ്ടോഅമ്മ അലിയാത്ത ദുഃഖമുണ്ടോഅമ്മ കനിയാത്ത സ്വപ്‌നമുണ്ടോ…? അമ്മ തെളിക്കാത്ത ബുദ്ധിയുണ്ടോഅമ്മ ഒളിക്കാത്ത ചിത്തമുണ്ടോഅമ്മ വിളക്കാത്ത ബന്ധമുണ്ടോഅമ്മ തളിര്‍ത്താത്ത ചിന്തയുണ്ടോ…? ഒന്നുമില്ലൊന്നുമില്ലമ്മയെങ്ങുംഎന്നും പ്രകാശിക്കുമാത്മദീപംമണ്ണിലും വിണ്ണിലും സത്യമായിമിന്നിജ്ജ്വലിക്കുന്ന പ്രേമദീപം! കണ്ണിലുള്‍ക്കണ്ണിലാദീപനാളംകണ്ടുനടക്കുവാന്‍ ജന്മമാരേതന്നതാക്കാരുണ്യവായ്പിനുള്ളംഅമ്മേ! സമര്‍പ്പിച്ചു നിന്നിടട്ടെ…!
Tag / ചിന്ത
1985 ജൂൺ 22, ശനി. അമ്മയും ബ്രഹ്മചാരികളും ധ്യാനമുറിയിലിരിക്കുന്നു. ചില ഗൃഹസ്ഥഭക്തരും സമീപത്തുണ്ട്. പുതുതായി വന്നു ചേർന്ന ഒരു ബ്രഹ്മചാരിക്കു ധ്യാനത്തെക്കുറിച്ചു കൂടുതലറിയാൻ ആഗ്രഹം. രാവിലെ അമ്മയെ അടുത്തുകിട്ടിയ അവസരം പാഴാക്കിയില്ല. ബ്രഹ്മചാരി: അമ്മേ, ധ്യാനമെന്നുവച്ചാൽ എന്താണ്? അമ്മ: നമ്മൾ പായസം വയ്ക്കാൻപോകുന്നു. പാത്രത്തിൽ വെള്ളം എടുക്കുമ്പോൾ, എന്തിനാണെന്നു ചോദിച്ചാൽ പായസത്തിനാണെന്നു പറയും. പക്ഷേ പായസത്തിനുള്ള വെള്ളം അടുപ്പത്തുവയ്ക്കാൻ എടുക്കുന്നതേയുള്ളൂ. അതുപോലെ അരി എടുക്കുമ്പോഴും ശർക്കര എടുക്കുമ്പോഴും എല്ലാം പായസത്തിനാണെന്നു പറയും. പക്ഷേ, പായസമായിട്ടില്ല. അതുപോലെ ഇന്നു […]
ഇന്നു് നമുക്കു ബാഹ്യകാര്യങ്ങളിലാണു ശ്രദ്ധ കൂടുതലും. ആന്തരികദൃഷ്ടി ഇല്ലെന്നുതന്നെ പറയാം. പത്താംക്ലാസ്സുവരെ കുട്ടികൾക്കു കളികളിലാണു താത്പര്യം. ആ സമയം അച്ഛനമ്മമാരോടുള്ള ഭയം കൊണ്ടാണവർ പഠിക്കുന്നത്. പിന്നീടു് ലക്ഷ്യബോധം വരുമ്പോൾ റാങ്കു മേടിക്കണം, എഞ്ചിനീയറാകണം തുടങ്ങിയ ആഗ്രഹങ്ങൾ വരുമ്പോൾ ഒരു പ്രേരണയും കൂടാതെ അവർ പഠിക്കുന്നു. ഇന്നു നമുക്കു ലക്ഷ്യമുണ്ടെങ്കിലും വാസനകളുടെ ആധിക്യം മൂലം മനസ്സു വഴുതിപ്പോകുന്നു. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിക്കണമെങ്കിൽ സദ്ഗുരുവില്ലാതെ പറ്റില്ല. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ ആരുടെയും ആവശ്യമില്ല. തന്നിൽത്തന്നെയുള്ള ഗുരു ഉണർന്നു കഴിഞ്ഞു. […]
മക്കളേ, ഈശ്വരനോടു പ്രേമം വന്നുകഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും ചിന്തിക്കുവാന്‍ കഴിയില്ല. ‘ഞാന്‍ എത്ര വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, പൂജ ചെയ്യുന്നു, ഈശ്വരനെ വിളിക്കുന്നു. എന്നിട്ടും ദുഃഖം ഒഴിഞ്ഞ സമയമില്ല’ എന്നാരെങ്കിലും പറയുന്നുവെങ്കില്‍ അവര്‍ ഇത്രയുംകാലം ഈശ്വരനെ വിളിച്ചിട്ടില്ല. അവരുടെ മനസ്സില്‍ മറ്റെന്തോ ആയിരുന്നു എന്നേ അമ്മ പറയുകയുള്ളൂ. കാരണം ഈശ്വരനോടു പ്രേമം വന്നവനു പിന്നെ ദുഃഖമില്ല. ഈശ്വര പ്രേമത്തില്‍ മുഴുകിയവൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. അവനു ദുഃഖത്തെക്കുറിച്ചും മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ സമയമെവിടെ? എവിടെയും ഏവരിലും അവന്‍ […]
കണ്ണീരുണങ്ങാത്ത കണ്ണുമായ്, നിന്‍ കഴല്‍നെഞ്ചകം നീറി നിനച്ചിരിപ്പൂമന്ദഹാസത്തിൻ്റെ പൊന്‍തരിവെട്ടത്താല്‍അഞ്ചിതമാക്കുകെന്നന്തരംഗം.ചിന്തയില്‍ ചേറു പുരളാതെ താരക –പുഞ്ചിരിശോഭയാല്‍ ശുദ്ധി ചെയ്യൂചെന്താരടികളില്‍ വീണു നമിക്കുവോര്‍ –ക്കന്തരംഗത്തിലമൃതവര്‍ഷം!കണ്ണീരെഴുത്തിൻ്റെ കാരണസ്രോതസ്സില്‍കാണാമനേകയുഗാന്തസ്വപ്‌നംആശകളാറ്റിക്കുറുക്കിയേകാത്മക –മാക്കി നിന്‍ കാല്ക്കല്‍ ഞാന്‍ കാഴ്ചവെയ്പ്പൂ!അന്തരംഗത്തിലെ അന്ധകാരം നീക്കിബന്ധുരാംഗി നീയുണര്‍ന്നു വെല്ക!ഭക്തിയും മുക്തിയും നിന്‍ കൃപാനുഗ്രഹംചിത്തവിശുദ്ധിയും നിന്‍ കടാക്ഷം! സ്വാമി തുരീയാമൃതാനന്ദ പുരി