ചോദ്യം : ഗുരുവിനോടൊത്തു താമസിച്ചിട്ടും പതനം സംഭവിച്ചാല്‍, അടുത്ത ജന്മത്തില് രക്ഷിക്കാന്‍ ഗുരുവുണ്ടാകുമോ? അമ്മ: എപ്പോഴും ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക. അവിടുത്തെ പാദങ്ങളില്‍ത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. പിന്നെ എല്ലാം ഗുരുവിൻ്റെ ഇച്ഛപോലെ എന്നു കാണണം. ഒരു ശിഷ്യന് ഒരിക്കലും പതനത്തെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. അങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ അതവൻ്റെ ദുര്‍ബ്ബലതയെയാണു കാണിക്കുന്നതു്. അവനു തന്നില്‍ത്തന്നെ വിശ്വാസമില്ല. പിന്നെ എങ്ങനെ ഗുരുവില്‍ വിശ്വാസമുണ്ടാകും? ആത്മാര്‍ത്ഥതയോടെ അവിടുത്തോടു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്നു് ഒരിക്കലും കൈവിടില്ല. ശിഷ്യനു ഗുരുവിങ്കല്‍ പൂര്‍ണ്ണശരണാഗതിയാണു് ആവശ്യം. ചോദ്യം : […]
Tag / ഗുരുസേവ
ചോദ്യം : ഒരുവന് സാക്ഷാത്കാരത്തിനെക്കാള്‍ കൂടുതലായി ഗുരുവിൻ്റെ സേവയ്ക്കായി ആഗ്രഹിച്ചാല്‍ ഗുരു അവനോടൊപ്പം എല്ലാ ജന്മങ്ങളിലും കൂടെയുണ്ടാകുമോ? അമ്മ: ഗുരുവിങ്കല്‍ പൂര്‍ണ്ണ ശരണാഗതിയടഞ്ഞ ശിഷ്യൻ്റെ ഇച്ഛ അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും ഗുരു കൂടെയുണ്ടാകും. പക്ഷേ, അവന് ഒരു സെക്കന്‍ഡുപോലും വെറുതെ കളയുവാന്‍ പാടില്ല. സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്കു പരിമളം നല്കുന്ന ചന്ദനത്തിരിപോലെയായിത്തീരണം. അവൻ്റെ ഓരോ ശ്വാസവും ലോകത്തിനുവേണ്ടിയായിരിക്കും, താന്‍ ചെയ്യുന്ന ഏതൊരു കര്‍മ്മവും അവന് ഗുരുസേവയായിക്കാണും. മോനേ, ഗുരുവിങ്കല്‍ പൂര്‍ണ്ണ ശരണാഗതി വന്നുകഴിഞ്ഞവനു പിന്നെ ജന്മമില്ല. അഥവാ പിന്നെ […]