ചോദ്യം : ആദ്ധ്യാത്മികഗുരുക്കന്മാര്‍ പലപ്പോഴും ഹൃദയത്തിനു ബുദ്ധിയെക്കാള്‍ പ്രാധാന്യം നല്കുന്നതു കാണാം. പക്ഷേ, ബുദ്ധിയല്ലേ പ്രധാനം? ബുദ്ധിയില്ലാതെ എങ്ങനെ കാര്യങ്ങള്‍ സാധിക്കും? മോനേ, കുടയിലെ ബട്ടണ്‍ അമരുമ്പോള്‍ കുട നിവരുകയാണു്. വിത്തു മണ്ണിനടിയില്‍ പോകുന്നതുകൊണ്ടാണു് അതു വളര്‍ന്നു വൃക്ഷമാകുന്നതു്. കെട്ടിടം പണിയുമ്പോള്‍ അസ്തിവാരം എത്ര താഴേക്കു പോകുന്നുവോ, അതിനനുസരിച്ചു നിലകള്‍ പണിതുയര്‍ത്താം. ഇതുപോലെ നമ്മിലെ വിനയവും വിശാലതയുമാണു നമ്മുടെ ഉന്നതിക്കു നിദാനം. ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുന്നതിലൂടെ നമ്മില്‍ വിനയവും സഹകരണമനോഭാവവും വളരുന്നു. അവിടെ ശാന്തിയും സമാധാനവും […]
Tag / കാരുണ്യം
പ്രകൃതി സംരക്ഷണം പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ നമ്മുടെ പൂര്വികന്മാര് കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയും. നമ്മുടെ പൂര്‍വികര്‍ക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതംതന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍ നിന്നും വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു. പണ്ട് തേനീച്ചക്കൂടില്‍നിന്ന് […]
ഇന്ന് പല മേഖലകളിലും ഭാരതം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി പ്രതീക്ഷയ്ക് വകനല്കുന്നതാണ്. സാന്പത്തിക വികസനത്തിലും ശാസ്ത്ര പുരോഗതിയിലും നമ്മള് മുന്നേറിക്കൊണ്ടിരിക്കുന്നു. മംഗള്യാന് ഉപഗ്രഹവിജയം ലോകത്തിന്റെ മുഴുവന്‍ ആദരവിന് നമ്മളെ പ്രാപ്തരാക്കി. എന്നാല്‍ ഭാരതത്തിലെ ഓരോ പാവപ്പെട്ടവന്റേയും ജീവിതത്തില്‍ക്കൂടി മംഗളം ഭവിക്കുന്പോള്‍ മാത്രമേ നമ്മുടെ പുരോഗതി എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണതയിലെത്തുകയുള്ളൂ. കഴിഞ്ഞ രണ്ടു വര്‍ഷമായി ആശ്രമം ഭാരതമെന്പാടും നൂറോളം ഗ്രാമങ്ങള്‍ ദത്തെടുത്ത് അവിടെ സേവനം നടത്തിവരുന്നു. പല ഗ്രാമങ്ങളുടെയും സ്ഥിതി കാണുന്പോള്‍ വളരെ വിഷമം തോന്നും. നൂറ് വര്‍ഷം മുന്പെയുള്ള […]
ചോദ്യം : അശരണരെയും ദരിദ്രരെയും അനാഥരെയും അമ്മ കൂടുതലായി സ്നേഹിക്കാറുണ്ടോ? അമ്മ: ആളിനെ നോക്കി സ്നേഹിക്കുവാൻ അമ്മയ്ക്കറിയില്ല. മുറ്റത്തു ദീപം തെളിച്ചാൽ അവിടെയെത്തുന്ന എല്ലാവർക്കും ഒരുപോലെ വെളിച്ചം കിട്ടും, യാതൊരു ഏറ്റക്കുറച്ചിലും ഉണ്ടാവില്ല. പക്ഷേ, വാതിലുകൾ അടച്ചു മുറിക്കുള്ളിൽതന്നെ ഇരുന്നാൽ ഇരുട്ടിൽ കഴിയുവാനെ സാധിക്കൂ. അവിടെയിരുന്നുകൊണ്ടു വെളിച്ചത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. വെളിച്ചം വേണമെങ്കിൽ മനസ്സിന്റെ വാതിലുകൾ തുറന്നു പുറത്തേക്കു വരുവാൻ തയ്യാറാവണം. സൂര്യനു കണ്ണു കാണുവാൻ മെഴുകുതിരിയുടെ ആവശ്യമില്ല. ചിലർക്കു് ഈശ്വരൻ മുകളിലെവിടെയോ ഇരിക്കുന്ന ആൾ […]
സയന്‍സിനെ ആദ്ധ്യാത്മികതയില്‍ നിന്നും അകറ്റി നിര്‍ത്തിയതാണ് പോയ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം. ഒന്നായി, കൈകോര്‍ത്ത് പോകേണ്ടിയിരുന്ന വിജ്ഞാനത്തിന്റെ രണ്ട് പ്രധാനപ്പെട്ട ശാഖകളെ വേര്‍പെടുത്തി, ആധുനികശാസ്ര്തത്തിന്റെ വക്താക്കളെന്നും മതവിശ്വാസങ്ങളുടെ പ്രതിനിധികളെന്നും മുദ്രകുത്തി. ഈ രണ്ടു ശാഖകളും ഒന്നുചേര്‍ന്നു പോയാല്‍ തീര്‍ച്ചയായും ഇതില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും.

Download Amma App and stay connected to Amma