നമുക്കു് എളുപ്പം ചെയ്യാവുന്നതും സദാസമയവും അനുഷ്ഠിക്കുവാന്‍ കഴിയുന്നതുമായ ഒരു സാധനയാണു ജപ സാധന. മക്കള്‍ ഇവിടേക്കു വരാന്‍ വണ്ടിയില്‍ കയറി. ആ സമയം മുതല്‍ ഇവിടെ എത്തുന്നതുവരെ ജപിച്ചുകൂടെ? തിരിയെ പോകുമ്പോഴും ജപിച്ചു കൂടെ? അതുപോലെ ഏതു യാത്രാസമയത്തും ജപം ചെയ്യുന്നതു് ഒരു ശീലമാക്കിക്കൂടെ? ആ സമയം എന്തിനു മറ്റു കാര്യങ്ങള്‍ സംസാരിച്ചു് ആരോഗ്യം നശിപ്പിക്കണം, മനസ്സിനു അശാന്തിയുണ്ടാക്കണം? ജപ സാധനയിലൂടെ മനഃശാന്തി മാത്രമല്ല, കാര്യലാഭവുമുണ്ടാകും. ഈശ്വരനെ മാത്രമല്ല, അവിടുത്തെ വിഭൂതികളും സ്വന്തമാക്കുവാന്‍ കഴിയും.
Tag / ആനന്ദം
ഭാവിയിലെ യുദ്ധങ്ങൾ ഒഴിവാക്കാൻ ചെറുപ്പം മുതൽ തന്നെ കുട്ടികൾക്കു മൂല്യങ്ങൾ പകർന്നു നല്കണം. യുദ്ധത്തിൻ്റെ തുടക്കം മനുഷ്യമനസ്സിൽ നിന്നാണെങ്കിൽ ശാന്തിയുടെയും തുടക്കം അവിടെനിന്നു തന്നെയാണു്. ഉദാഹരണത്തിനു്, പാലിൽ നിന്നു തൈരുണ്ടാക്കാൻ സാധാരണയായി ഒരു മാർഗ്ഗമുണ്ടു്. അല്പം തൈരെടുത്തു പാലിൽ ചേർത്തു് അതു നിശ്ചലമായി ഏതാനും മണിക്കൂറുകൾ വച്ചാൽ നല്ല തൈരു കിട്ടും. ഇതുപോലെ, അച്ഛനമ്മമാർ കുട്ടിക്കാലത്തു തന്നെ മൂല്യങ്ങൾ കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കണം. ചെയ്തു കാണിച്ചു കൊടുക്കുകയും വേണം. യുദ്ധം നടക്കുന്ന പല രാജ്യങ്ങളിൽ നിന്നും വന്ന […]
അവിടുന്നു നമ്മെ പിടിക്കണേ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ആ സമര്‍പ്പണഭാവം നമുക്കുണ്ടായിരിക്കണം. അപ്പോള്‍ ഭയക്കേണ്ടതില്ല. നമ്മുടെ പിടിവിട്ടാലും അവിടുത്തെ പിടി അയവില്ലാതെ നമ്മെ സംരക്ഷിച്ചുകൊള്ളും. നമ്മുടെ ഭക്തി, കുരങ്ങിൻ്റെ കുട്ടിയുടെതുപോലെയാകരുതു്. കുരങ്ങിൻ്റെ കുട്ടി തള്ളയുടെ പള്ളയില്‍ പിടിച്ചിരിക്കും. തള്ള ഒരു ശാഖയില്‍നിന്നും മറു ശാഖയിലേക്കു ചാടുമ്പോള്‍, കുട്ടിയുടെ പിടി ഒന്നയഞ്ഞാല്‍ താഴെ വീണതുതന്നെ. പൂച്ചക്കുട്ടിക്കു കരയാന്‍ മാത്രമേ അറിയൂ. തള്ള അതിനെ കടിച്ചെടുത്തുകൊണ്ടു വേണ്ട സ്ഥാനത്തു് എത്തിച്ചുകൊള്ളും. കുട്ടിക്കു ഭയക്കേണ്ടതില്ല. തള്ള കൈവിടുകയില്ല. ഇതുപോലെ ‘അമ്മാ, അവിടുന്നു് […]
ഈശ്വരസൃഷ്ടമായ ഈ ഭൂമിയിൽ പ്രകൃതിയിൽ നിന്നുമുയരുന്ന സംഗീതം, ശ്രുതിപൂർണ്ണവും താളാത്മകവുമാണു്. മനുഷ്യൻ മാത്രമാണു് ഇവിടെ അപസ്വരം കൊണ്ടുവരുന്നതു്. സ്വയം മാറാൻ നാം തയ്യാറാകണം. അല്ലെങ്കിൽ നാം അതിനു നിർബ്ബന്ധിതരാകും. മാറ്റം അല്ലെങ്കിൽ മരണം; രണ്ടിലൊന്നു നാം തിരിഞ്ഞെടുക്കേണ്ടി യിരിക്കുന്നു. ഈ ഭൂമുഖത്തുനിന്നു മനുഷ്യനെ ഒന്നു മാറ്റി നിർത്തുക. അപ്പോൾ ഭൂമി വീണ്ടും സസ്യശ്യാമളമാകും. ജലം ശുദ്ധമാകും വായു ശുദ്ധമാകും. പ്രകൃതിയിൽ ആകെ ആനന്ദം നിറയും. മറിച്ചു്, ഭൂമുഖത്തു മനുഷ്യൻ ഒഴികെ മറ്റൊരു ജീവജാലവും ഇല്ല എന്നു് ഒന്നു് […]
ഹിന്ദുമതത്തില്‍, സനാതനധര്‍മ്മത്തില്‍ പല ദേവതകളെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണുവാന്‍ കഴിയും. എങ്ങും നിറഞ്ഞുനില്ക്കുന്ന ആ ശക്തി. ഏകം സത് വിപ്രാ ബഹുധാ വദന്തി. ഭാരതത്തില്‍ ഓരോ പ്രദേശത്തും വ്യത്യസ്ത ആചാര അനുഷ്ഠാനങ്ങളാണു നിലവിലുള്ളതു്. വ്യത്യസ്ത സംസ്‌കാരത്തില്‍ വളര്‍ന്നവരാണു് ഇവിടെയുള്ളതു്. പല ദേശക്കാരും പല രാജാക്കന്മാരും ഭരിച്ച നാടാണിതു്. അതു കാരണം ഓരോരുത്തരുടെയും സംസ്‌കാരത്തിന് അനുസരിച്ചുള്ള ആരാധനാ സമ്പ്രദായങ്ങളും പല ദേവതാ സങ്കല്പങ്ങളും നിലവില്‍ വന്നു. എന്നാല്‍ എല്ലാത്തിലും കുടികൊള്ളുന്ന ശക്തി ഒന്നു തന്നെയാണു്. പച്ച സോപ്പായാലും നീല സോപ്പായാലും […]