എന്റെ ആദ്യദര്‍ശനംഒരു അന്ധനായ ബെല്‍ജിയംകാരന്‍ വിശ്വമാതാവായ അമ്മയുമായി എങ്ങനെയാണു് അടുത്തതു്? ആ കഥയാണു ഞാന്‍ പറയാന്‍ പോകുന്നതു്. 1987 ജൂലായിലെ ആ ദിവസം എനിക്കു മറക്കാന്‍ കഴിയില്ല. ഞങ്ങളുടെ വീട്ടിലേക്കു പച്ചക്കറി കൊണ്ടുവരുന്ന പയ്യനാണു് അന്നാദ്യമായി അമ്മയെക്കുറിച്ചു് എന്നോടു പറഞ്ഞതു്. എല്ലാവര്ക്കും സ്നേഹം വാരിക്കോരി കൊടുക്കുന്ന ഒരു സ്ത്രീയാണു് അമ്മ എന്നാണു് അവന് പറഞ്ഞതു്. അല്ല, അവന്റെ വാക്കുകള്‍ കൃത്യമായി അതായിരുന്നില്ല. എങ്കിലും ഞാന്‍ മനസ്സിലാക്കിയതു് അങ്ങനെയാണു്. അമ്മയുടെ ഒരു ഫോട്ടോ തരാമോ എന്നു ഞാനവനോടു ചോദിച്ചു. […]
Tag / അന്തഃകരണം
അമ്മ ആരാണെന്നും അമ്മയുടെ മഹത്ത്വമെന്താണെന്നും അറിയുവാന്‍ ആര്‍ക്കാകുന്നു. അനന്തമായ ആകാശത്തിൻ്റെ അതിരറിയുവാന്‍ ആര്‍ക്കെങ്കിലുമാകുമോ? അഗാധമായ മഹാസമുദ്രത്തിൻ്റെ ആഴമറിയുവാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? ഇല്ല. അമ്മയുടെ മഹച്ചൈതന്യം അറിയുവാനുള്ള ശ്രമവും അതേ പോലെയാണെന്നേ പറയാനാവൂ. അല്ലെങ്കില്‍ത്തന്നെ അല്പജ്ഞരായ നാമെന്തറിയുന്നു! ഈ പ്രപഞ്ചത്തെപ്പറ്റി, പ്രാപഞ്ചികജീവിത്തിൻ്റെ രഹസ്യങ്ങളെപ്പറ്റി, ആദിമദ്ധ്യാന്തവിഹീനമായ മഹാകാലത്തെപ്പറ്റി വല്ല തുമ്പും ആര്‍ക്കെങ്കിലുമുണ്ടോ? പിന്നെ എന്തൊക്കെയോ നാം ധരിച്ചു വച്ചിരിക്കുന്നു. എന്തൊക്കെയോ പഠിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ബുദ്ധിയും ശക്തിയും സിദ്ധിയുമുള്ള മനുഷ്യന് കുറെയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടു ണ്ടെന്നുള്ളതു നേരുതന്നെ. പക്ഷേ, ആ […]