ശ്രീകുമാരന്‍ തമ്പി കാണാതെ കാണുന്നുനമ്മള്‍ പരസ്പരംഅറിയുന്നു നീയെന്നു-മെന്നാത്മനൊമ്പരം! കാരുണ്യമാണു നിന്മതമെന്ന ബോധത്തില്‍ഞാനെൻ്റെയില്ലായ്മആനന്ദമാക്കുന്നു! കാവി വസ്ത്രത്താ-ലുടല്‍ മറയ്ക്കാതെ ഞാന്ആ മഹാസത്യത്തിന്‍സാരാംശമറിയുന്നു… കാണുന്നു നീ മാത്ര-മെന്നെയീ യാത്രയില്‍നയനങ്ങള്‍ തോല്ക്കുന്നുനിൻ്റെയുള്‍ക്കാഴ്ചയില്‍! ഉയിരിൻ്റെ ബന്ധനംഉടലറിയുന്നുവോ…?കടലിൻ്റെ ഗര്‍ജ്ജനംഅഴല്‍തന്നെയല്ലയോ…! അകലെയാണെങ്കിലുംആലിംഗനത്തില്‍ ഞാന്‍അരികിലില്ലെങ്കിലുംകാതില്‍ നിന് തേന്മൊഴി! പറയാതെയറിയുന്നുനീയെന്‍ പ്രതീക്ഷകള്‍ഒരു തെന്നലായ്വന്നുതഴുകുന്നിതെന്നെ നീ. ഉടലിൻ്റെ പരിരംഭണംവേണ്ട, യീയിരുളില്‍പ്രിയതമം നിന് ചിരി-യെന്‍ ലക്ഷ്യതാരകം!
Category / കവിത
വൈരാഗ്യനിഷ്ഠനും രാഗിയും ഞാനല്ലഭോഗിയും ത്യാഗിയുമല്ലഅജ്ഞാനി ഞാനല്ല, ജ്ഞാനിയും ഞാനല്ലഞാനാരു്? ഞാനാരുമല്ല! കൈകാര്യകര്‍ത്തൃത്വമുള്ളവന്‍ ഞാനല്ലകൈവല്യകാംക്ഷിയുമല്ലമണ്ണിലും ഞാനില്ല, വിണ്ണിലും ഞാനില്ലഞാനെങ്ങു്? ഞാനെങ്ങുമല്ല! വേറൊന്നു കാണുമ്പോള്‍ വേറൊന്നു കേള്‍ക്കുമ്പോള്‍വേറൊരാളാകുന്നു ഞാനുംകാണ്മവന്‍ ഞാനല്ല, കേള്‍പ്പവന്‍ ഞാനല്ലകാഴ്ചയ,ല്ലാലാപമല്ല! ഇല്ലായിരുന്നു പിന്നുണ്ടായതല്ല ഞാന്‍,ഇല്ലായ്മയില്ലാത്തൊരുണ്മ!കല്ലായിരുന്നതും പുല്ലായിരുന്നതുംഎല്ലാമനാദി ചൈതന്യം! ബദ്ധനല്ല ഞാന്‍ മുക്തനല്ല ഞാന്‍സിദ്ധന,ല്ല,ല്ല സാധകന്,ലക്ഷ്യമല്ല ഞാന്‍ മാര്‍ഗ്ഗമല്ല ഞാന്‍,സച്ചിദാനന്ദ ചേതന! ഭാവിയല്ല ഞാന്‍ ഭൂതമല്ല ഞാന്‍,കാലനിഷ്പന്ദ ചേതന!ആരുമല്ല ഞാന്‍ ഏതുമല്ല ഞാന്‍കേവലാനന്ദ ചേതന! സ്വാമി തുരീയാമൃതാനന്ദ പുരി
ശ്രീകുമാരന്‍ തമ്പി തനിച്ചു നില്ക്കുന്നു ഞാന്‍ദുഃഖത്തിന്‍ ഘനീഭൂതവര്‍ഷര്‍ത്തു വിങ്ങിപ്പൊട്ടിപ്പിടയും താഴ്വാരത്തില്‍ പെയ്തൊഴിഞ്ഞെങ്കില്; മേഘതാണ്ഡവം കഴിഞ്ഞെങ്കില്‍തെല്ലൊന്നു മോഹിപ്പിച്ചുമറഞ്ഞൂ മഴവില്ലും! ഇനിയെങ്ങോട്ടേക്കാണീയാത്രയെന്നറിവീല;ഓര്‍ക്കുകില്‍ വാഴ്വേ ലക്ഷ്യ-മില്ലാത്ത തീര്‍ത്ഥാടനം. ഇടയ്ക്കൊന്നിറങ്ങുന്നുവഴിയമ്പലങ്ങളില്‍തുടരും കൂട്ടെന്നോര്‍ത്തുസ്വപ്നങ്ങള്‍ മെനയുന്നു! പാഥേയം പരസ്പരംപങ്കിട്ടു രസിക്കുന്നുപതിയെ, ചിരിപ്പൂക്കള്‍വേര്‍പാടില്‍ കൊഴിയുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവു-മൊരു നാണയത്തിന്നിരു-വശങ്ങള് മാത്രം; സത്യ-മെത്രപേരറിയുന്നു…! അമ്മതന്‍ കൈയില്‍ തൂങ്ങിനടക്കും പൈതല്‍പോലെഖിന്നതയകന്നെൻ്റെവാര്‍ദ്ധക്യം കഴിഞ്ഞെങ്കില്‍! ജ്ഞാനിയല്ല ഞാന്‍; സത്യ-മറിഞ്ഞേന്‍ – അജ്ഞാനമാംനോവിതു തുടര്‍ക്കഥാമേളയായ് തിമിര്‍ക്കുമ്പോള്‍!
ഉഷ്ണ മൂലം പരുന്തുകള്‍ വിണ്ണില്‍‘കൃഷ്ണാ പാഹി’യെന്നുച്ചരിക്കുമ്പോള്‍,കൃഷ്ണന്‍കുട്ടി മുലകുടിക്കുമ്പോള്‍കൃഷ്ണപ്പാട്ടമ്മ നോക്കിവായിപ്പൂ,കൃഷ്ണപ്പാട്ടമ്മ നോക്കിവായിക്കേകൃഷ്ണന്‍കുട്ടിയുടെ ചോദ്യമുദിച്ചു. ”ആനകദുന്ദുഭിക്കര്‍ത്ഥമെന്തമ്മേ,ആനയ്ക്കു കുഞ്ഞിക്കണ്ണായതെന്തമ്മേ,കുതിരയ്ക്കു കൊമ്പു വരാത്തതെന്തമ്മേ,മുതിരയ്ക്കു മോരിണങ്ങാത്തതെന്തമ്മേ?” കൃഷ്ണപ്പാട്ടു മടക്കിവച്ചമ്മകൃഷ്ണന്‍കുട്ടിക്കൊരുമ്മ കൊടുക്കേകൃഷ്ണന്‍കുട്ടിയില്ലമ്മയുമില്ല‘കൃഷ്ണാ പാഹി’ യായ്ത്തീര്‍ന്നു സര്‍വ്വസ്വം. അക്കിത്തം
കണ്ണീരുണങ്ങാത്ത കണ്ണുമായ്, നിന് കഴല്‍നെഞ്ചകം നീറി നിനച്ചിരിപ്പൂമന്ദഹാസത്തിൻ്റെ പൊന്‍തരിവെട്ടത്താല്‍അഞ്ചിതമാക്കുകെന്നന്തരംഗം.ചിന്തയില്‍ ചേറു പുരളാതെ താരക –പുഞ്ചിരിശോഭയാല്‍ ശുദ്ധി ചെയ്യൂചെന്താരടികളില്‍ വീണു നമിക്കുവോര്‍ –ക്കന്തരംഗത്തിലമൃതവര്‍ഷം!കണ്ണീരെഴുത്തിൻ്റെ കാരണസ്രോതസ്സില്‍കാണാമനേകയുഗാന്തസ്വപ്നംആശകളാറ്റിക്കുറുക്കിയേകാത്മക –മാക്കി നിന് കാല്ക്കല് ഞാന്‍ കാഴ്ചവെയ്പ്പൂ!അന്തരംഗത്തിലെ അന്ധകാരം നീക്കിബന്ധുരാംഗി നീയുണര്‍ന്നു വെല്ക!ഭക്തിയും മുക്തിയും നിന് കൃപാനുഗ്രഹംചിത്തവിശുദ്ധിയും നിന് കടാക്ഷം! സ്വാമി തുരീയാമൃതാനന്ദ പുരി

Download Amma App and stay connected to Amma