Category / അമൃതമൊഴികള്‍

ഒരു ഭക്തൻ: അമ്മേ ഈശ്വരനുവേണ്ടി ഞാൻ പലതും ത്യജിച്ചു. എന്നിട്ടും ശാന്തി അനുഭവിക്കുവാൻ കഴിയുന്നില്ല. അമ്മ: മോനേ, എല്ലാവരും ത്യാഗത്തെക്കുറിച്ചു പറയും. പക്ഷേ നമുക്കു് എന്താണു ത്യജിക്കുവാനുള്ളത്. നമുക്കെന്താണു സ്വന്തമായിട്ടുള്ളത്? ഇന്നു് നമ്മൾ നമ്മുടെതെന്നു കരുതുന്നതെല്ലാം നാളെ നമ്മുടെതല്ലാതായിത്തീരും. എല്ലാം ഈശ്വരൻ്റെതാണു്, അവിടുത്തെ അനുഗ്രഹംകൊണ്ടുമാത്രമാണു നമുക്കിന്നു അവ അനുഭവിക്കാൻ കഴിയുന്നത്. നമുക്കു സ്വന്തമായിട്ടു് എന്തെങ്കിലുമുണ്ടെങ്കിൽ അതു നമ്മുടെ രാഗദ്വേഷങ്ങൾ മാത്രമാണ്. അവയെയാണു ത്യജിക്കേണ്ടത്. ഇന്നു നമ്മൾ പലതും ത്യജിക്കുന്നുവെങ്കിലും മനസ്സുകൊണ്ടു് അവയോടുള്ള ബന്ധം നമ്മൾ വിടുന്നില്ല. അതാണു […]

സായാഹ്‌ന ഭജന കഴിഞ്ഞു. അമ്മ കളരിമണ്ഡപത്തിനും ധ്യാന മുറിക്കും മദ്ധ്യേയുള്ള മുറ്റത്തുവന്നു വെറും മണലിൽ ഇരിക്കുന്നു. ഭക്ഷണത്തിനുള്ള മണി മുഴങ്ങി. അമ്മ പറഞ്ഞതനുസരിച്ചു ഭക്തന്മാർ ഓരോരുത്തരും ഭക്ഷണം കഴിക്കാൻ പോയി. ഒന്നു രണ്ടു ബ്രഹ്മചാരികൾമാത്രം അമ്മയുടെ സമീപത്തു് അവശേഷിച്ചു. മാതൃസന്നിധിയിൽ അവർ ധ്യാനനിമഗ്നരാണ്. ഭക്ഷണം കഴിഞ്ഞു് എല്ലാവരും വീണ്ടും വന്നു് അമ്മയുടെ ചുറ്റുമായി ആസനസ്ഥരായി. അമ്മ എല്ലാവരോടുമായി ചോദിച്ചു. ”മക്കൾ ഭക്ഷണം കഴിച്ചുവോ?” ഒരു ഭക്ത: എല്ലാവരും കഴിച്ചമ്മേ. അമ്മ: വീട്ടിൽ നല്ല സ്വാദുള്ള കൂട്ടാനൊക്കെയുണ്ടാകും. ഇവിടെ […]

നമ്മുടെ മനസ്സു് ശുദ്ധമാണെങ്കിൽ, ഈശ്വരസ്മരണയോടെയാണു് ഓരോ കർമ്മവും ചെയ്യുന്നതെങ്കിൽ, ക്ഷേത്രത്തിലൊന്നും പോയില്ലെങ്കിലും ഭഗവത്കൃപ നമ്മളിലുണ്ടാകും. മറിച്ചു്, എത്ര തവണ ക്ഷേത്രത്തിൽപ്പോയാലും സ്വാർത്ഥതയും പരനിന്ദയും വിടാൻ കഴിയുന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. അയൽവാസികളായ രണ്ടു സ്ത്രീകളുണ്ടായിരുന്നു. ഒരു സ്ത്രീ ഭക്തയും മറ്റേ സ്ത്രീ വേശ്യയുമായിരുന്നു. ഭക്ത കൂട്ടുകാരിയോടു പറയും, ”നീ ചെയ്യുന്നതു ശരിയല്ല, മഹാപാപമാണ്. അതു നിന്നെ നരകത്തിലേ എത്തിക്കുകയുള്ളൂ. വേശ്യാസ്ത്രീ എപ്പോഴും കൂട്ടുകാരിയുടെ വാക്കോർക്കും. ഞാൻ എത്ര വലിയ പാപിയാണ്. ജീവിക്കാൻ മറ്റു യാതൊരു മാർഗ്ഗവുമില്ല, അതുകൊണ്ടു ഞാൻ […]

എവിടെപ്പോയാലും ഈശ്വരൻ്റെ നാമം ഒരിക്കലും കൈവിടരുത്. മെറ്റലിൽ അഴുക്കില്ലെങ്കിലേ കോൺക്രീറ്റു് ഉറയ്ക്കൂ. അതുപോലെ നാമജപത്തിലൂടെ ഹൃദയം ശുദ്ധമാക്കിയാലേ ഈശ്വരനെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ കഴിയൂ. മനസ്സിനെ ശുദ്ധീകരിക്കുവാൻ നാമജപംപോലെ മറ്റൊന്നില്ല. ടീവികേന്ദ്രത്തിൽനിന്നും പരിപാടികൾ അയച്ചാലും ഇവിടെ ടെലിവിഷൻ ഓൺ ചെയ്താലല്ലേ പരിപാടികൾ കാണാൻ കഴിയൂ. അതു ചെയ്യാതെ ഒന്നും കാണുന്നില്ലെന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടു് എന്തു പ്രയോജനം? ഈശ്വരൻ്റെ കൃപ സദാ നമ്മളിലേക്കു പ്രവഹിക്കുന്നു. പക്ഷേ, അതു നമുക്കു പ്രയോജനപ്പെടണമെങ്കിൽ അവിടുത്തെ ലോകവുമായി നമ്മൾ ട്യൂൺ ചെയ്യണം. സൂര്യൻ […]

1985 ജൂൺ 12 ബുധൻ അമ്മ കളരിമണ്ഡപത്തിലെത്തി. മൂന്നുനാലു ബ്രഹ്മചാരികളും, ആദ്യമായി ആശ്രമത്തിലെത്തിയ ചില ഗൃഹസ്ഥഭക്തരും കൂടെയുണ്ട്. അമ്മ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരനോടു നിർമ്മലമായ ഭക്തി ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റിയാണു സംഭാഷണം. അമ്മ പറഞ്ഞു: ‘എനിക്കു് എൻ്റെ അമ്മയെ സ്നേഹിക്കുവാനുള്ള ഹൃദയം മാത്രം മതി, ദേവീ, നീ എനിക്കു ദർശനം തന്നില്ലെങ്കിലും വേണ്ട, എല്ലാവരെയും സ്നേഹിക്കുന്ന നിൻ്റെ ഹൃദയം എനിക്കു താ. നീ എന്നെ സ്നേഹിച്ചില്ലെങ്കിലും വേണ്ട. നിന്നോടെനിക്കു സ്നേഹമുണ്ടായിരിക്കണം.’ എന്നാണമ്മ പ്രാർത്ഥിച്ചിരുന്നത്. ഈശ്വരനോടു് ഉൾപ്രേമം വന്നവൻ പനി […]