Category / സന്ദേശങ്ങൾ

ഭാരതം സ്വാതന്ത്ര്യത്തിൻ്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. ആ സമയം അമ്മ വിദേശത്തായിരുന്നു. ഓരോ വിമാനത്തില്‍ കയറുമ്പോഴും അതില്‍ പേപ്പറുകള്‍ കിട്ടും. അവ വായിച്ചിട്ടു്, മക്കള്‍ വിഷമത്തോടെ പറയും, അമ്മേ, ഭാരതത്തെക്കുറിച്ചു് എഴുതിയിരിക്കുന്നതു കണ്ടോ? ഒരു പുരോഗതിയുമില്ല. പട്ടിണിയാണു്. മലിനീകരണമാണു്. അങ്ങനെ ഓരോരോ പ്രശ്‌നം എടുത്തെടുത്തു് എഴുതിയിരിക്കുന്നു. ഓരോ മൂന്നു ദിവസം കഴിയുമ്പോഴും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയാണു്. ഈ സമയത്തെല്ലാം വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളില്‍, ഭാരതത്തെ കുറ്റപ്പെടുത്തിയുള്ള വാര്‍ത്തകള്‍ മാത്രം. ആരും നന്നായി എഴുതിക്കണ്ടില്ല. അവസാനം […]

ഭാരതത്തിൻ്റെ സ്വത്തു് സ്നേഹമാണു്. ജീവിതത്തിൻ്റെ അടിസ്ഥാനമാണു് സ്നേഹം. ഇന്നു നമ്മള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങളില്‍ തൊണ്ണൂറു ശതമാനവും കഴിഞ്ഞകാല ദുഃഖങ്ങളില്‍നിന്നും വേദനകളില്‍നിന്നും ഉണ്ടായിട്ടുള്ളതാണു്. ഇങ്ങനെയുള്ള ഉണങ്ങാത്ത അനവധി മുറിവുകളുമായിട്ടാണു് ഓരോരുത്തരും ഇന്നു നടക്കുന്നതു്. ഇത്തരം മുറിവുകള്‍ ഉണക്കാന്‍ വൈദ്യശാസ്ത്ര രംഗത്തു് ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇതിനൊരു ഒറ്റമൂലിയുണ്ടു്. പരസ്പരം ഹൃദയം തുറക്കുക. വികാരവിചാരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക. ഒരാളുടെ കുറവറിഞ്ഞു നികത്തുവാനായിരിക്കണം അന്യൻ്റെ ശ്രമം. മക്കളേ, പരസ്പരം വിശ്വാസവും പ്രേമവും വര്‍ദ്ധിക്കുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ […]

ജീവിതം കൈമാറാൻ ഉള്ളതാണു്. സ്വന്തമാക്കാൻ ഉള്ളതല്ല. നാം, ഒന്നായി തീരണം. ഈയൊരു ഭാവമാണു നമ്മള്‍ വളര്‍ത്തേണ്ടതു്. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു കുതിര പന്തയക്കാരനുണ്ടായിരുന്നു. അതിലെ ഭ്രമംകൊണ്ടു് അയാളുടെ ബിസിനസ്സെല്ലാം നഷ്ടമായി. അയാള്‍ വീട്ടിലെത്തി ഭാര്യയോടു പറഞ്ഞു, ”എൻ്റെ ബിസിനസ്സെല്ലാം നഷ്ടമായി. ഇനി നമ്മള്‍ എന്തു ചെയ്യും?” ഭാര്യ പറഞ്ഞു, ”ഇനി അങ്ങു കുതിര പന്തയത്തിനു പോകേണ്ട. ഉള്ള പണം കൊണ്ടു നമുക്കു ജീവിക്കാം.” ”ഓ ശരി, നീ കൂടി ഒരു കാര്യം […]

വിദേശത്തു പോകുമ്പോള്‍ അവിടെ ഉള്ളവര്‍ ചോദിക്കാറുണ്ടു്, ഭാരതത്തില്‍, സ്ത്രീകളെ അടിമകളാക്കി വച്ചിരിക്കുകയല്ലേ എന്നു്. അമ്മ അവരോടു പറയും, ഒരിക്കലും അങ്ങനെയല്ല. ഭാരതത്തില്‍ ഭാര്യാഭര്‍ത്തൃബന്ധം സ്നേഹത്തില്‍നിന്നും ഉടലെടുത്തതാണു്. ഭാര്യയ്ക്കു മൂന്നു ഗുണങ്ങള്‍ ഉണ്ടാകണമെന്നു പറയും. അമ്മയുടെ ഭാവം, കൂട്ടുകാരിയുടെ ഭാവം, ഭാര്യയുടെ ഭാവം. ഈ മൂന്നു ഭാവവും അവള്‍ക്കുണ്ടാകണം. ഭാര്യ ഇന്നതേ ആകാവൂ എന്നു നമ്മള്‍ പറയരുതു്. പുരുഷനാകുന്ന ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന വൃക്ഷമാകരുതു സ്ത്രീ. കാരണം ചെടിച്ചട്ടിയിലെ വൃക്ഷത്തിനു വാനോളം വളരാന്‍ ആവുകയില്ല, വേരുകള്‍ അരിഞ്ഞരിഞ്ഞു് അതിനെ തളര്‍ത്തുകയാണു് […]

അമ്മയുടെ അടുക്കല്‍ വിവിധ സ്വഭാവക്കാരായ എത്രയോ ആളുകള്‍ വരുന്നു. പല കുടുംബ പ്രശ്‌നങ്ങളും നിസ്സാര കാര്യങ്ങള്‍ കൊണ്ടു ഉണ്ടാകുന്നതാണു്. ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതാണ്. അല്പം ക്ഷമയുണ്ടെങ്കില്‍, എത്രയോ പ്രശ്‌നങ്ങള്‍ നമുക്കു് ഒഴിവാക്കാന്‍ കഴിയും. ഒരിക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവും കൂടി അമ്മയുടെ അടുക്കല്‍ വന്നു. ഭാര്യയ്ക്കു ചില സമയങ്ങളില്‍ മനസ്സിൻ്റെ സമനില അല്പം തെറ്റും. എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടാകുമ്പോഴാണു് ഇതു സംഭവിക്കുന്നതു്. പിന്നെ അവര്‍ എന്താണു പറയുന്നതെന്നു് അവര്‍ക്കു തന്നെ അറിയില്ല. അവര്‍ക്കു ഭര്‍ത്താവിനെ വലിയ സ്നേഹവുമാണു്. […]