അമ്മേ, ഞാന്‍ പാരാകെയെന്തിന്നു പാഴിലെന്‍ അച്ഛനെ തേടിയലഞ്ഞിടേണം അച്ഛനായ് നിന്നെയവരോധിക്കട്ടെ ഞാന്‍ അന്തവുമാദിയുമറ്റ നിന്നെ നിന്നില്‍ നിന്നുദ്ഭൂതമായ ലാവണ്യമീ മന്നില്‍ അനുക്ഷണം വ്യാപിക്കുമ്പോള്‍ എങ്ങോട്ടു വീക്ഷിച്ചു നില്ക്കണം ഈ വിശ്വ- മെങ്ങും നിറഞ്ഞ വിചിത്രതേ ഞാന്‍ ഒന്നിനുമില്ല സംതൃപ്തി നിന്നാകാര- മന്യൂനമെന്നല്ലീ കേട്ടിരിപ്പൂ കേട്ടതും കണ്ടതും കാണാതെ കണ്ടതും കേവലം നീ തന്നെയെങ്കില്‍ ഹാ! നീ ഞാനെന്നു നണ്ണിയാല്‍ ഇല്ല ഞാന്‍ ഇല്ല നീ വാനവും ഭൂമിയുമെങ്ങു പിന്നെ? ഒന്നിലുണ്ടന്യസമസ്തവും ഈ ഞാനും എന്നല്ലീ വേദങ്ങള്‍ കോറിവച്ചു […]
Category / കവിത
അമ്മേ! ജഗന്മനോമോഹനാകാരമാര്‍-ന്നുണ്മയായ്, വെണ്മതിപോലെ ചിദാകാശനിര്‍മ്മല സ്നേഹപ്രകാശമായ്, ഞങ്ങള്‍ക്കുകണ്ണിന്നുകണ്ണായി, കാവലായ് നില്ക്കുന്നൊ-രമ്മേ! കൃപാമൃതവാരിധേ കൈതൊഴാം… നിന്‍ മാതൃഭാവമനന്തമചിന്ത്യ,മേ-തന്ധമാം ജന്മാന്തരത്തിലും വാത്സല്യമന്ദാരപുഷ്പമായ് മക്കള്‍ക്കു ശാന്തിയുംസന്തോഷവും നല്കിയെത്തുന്നൊരാസൗമ്യ-മന്ദസ്മിതത്തിന്നു കൈതൊഴാം കൈതൊഴാം… നിന്‍ മൃദുരാഗമധുനിസ്വനങ്ങളോപഞ്ചമംപാടും കിളിച്ചുണ്ടിലൂറുന്നു!നിന്‍മധുരാമൃതപ്രേമസൗന്ദര്യമോവെണ്‍പനീര്‍പൂക്കള്‍ നിറഞ്ഞൊഴുകീടുന്നു…നിൻ്റെ ഹൃത്താളം പകര്‍ത്തി നില്ക്കുന്നുവോമന്ദസമീരന്‍നുണഞ്ഞിലച്ചാര്‍ത്തുകള്‍… എന്തു സമ്മോഹനമമ്മേ! പ്രകൃതിയില്‍നിന്നില്‍നിന്നന്യമായില്ലൊന്നുമൊന്നുമേ…പൊന്നുഷസ്സമ്മയെ സ്വാഗതം ചെയ്യുവാന്‍എന്നും വിളക്കുതെളിച്ചെത്തിടുമ്പോഴുംനിന്നനഘാനന്ദസന്ദോഹലക്ഷ്മിയില്‍മൃണ്‍മയലോകമലിഞ്ഞു നില്ക്കുമ്പൊഴുംനിന്നപദാനങ്ങള്‍ പാടും കടലല-തന്നോടു ചേരാന്‍ പുഴ കുതിക്കുമ്പൊഴുംനിന്നെയല്ലാതെ മറ്റാരെയോര്‍ക്കുന്നു, സ-ച്ചിന്മയേ മായേ മഹാപ്രപഞ്ചാത്മികേ… നിന്നെത്തൊഴുതുവണങ്ങി സ്തുതിക്കുവാന്‍ജന്മം കനിവാര്‍ന്നുതന്ന കാരുണ്യമേകണ്ണിലും കാതിലും നാവിലും, പിന്നക-ക്കണ്ണിലും നീ കളിയാടുവാനാപ്പാദപുണ്യത്തിലെല്ലാം മറന്നു സമര്‍പ്പിച്ചു-നിന്നുകൊള്ളാന്‍ നീയനുജ്ഞ നല്‌കേണമേ… […]
ചിന്മയമായപരംപൊരുളേ,യെൻ്റെ ചിന്തയെ തേജോമയം തെളിക്കൂ!മാനസോദ്യാനത്തില്‍, തൂമന്ദഹാസത്താല്‍പാരിജാതപ്പൂമഴ പൊഴിക്കൂ!സഞ്ചിതകര്‍മ്മനിവൃത്തിവന്നാനന്ദസിന്ധുവില്‍ നീന്താനനുഗ്രഹിക്കൂ!അന്‍പിയന്നമ്മ നീ നെഞ്ചില്‍ നിലാവൊളി – ചിന്തി,നറുമുല്ലപ്പൂവിടര്‍ത്തൂ! സായുജ്യമില്ലേലും സാരൂപ്യമില്ലേലും സാമിപ്യസാലോക്യമെത്രധന്യം ! അക്കഴല്‍ത്താരിന്‍പരാഗരേണുക്കളൊ- രല്പം ശിരസ്സില്‍ പൊഴിഞ്ഞിടട്ടെ ! താമരത്താരിതള്‍ ചേലൊത്തകാന്തിമ- കാളുമാ നീള്‍മിഴിത്തുമ്പിലൂറും , കാരുണ്യധാരാപ്രവാഹത്താലമ്മയീ ലോകത്തെ താപവിമുക്തമാക്കും ! പാതിയുറക്കത്തിലവ്യക്തമായെന്തോഓതുന്നപോലെയാണെന്റെ കാവ്യംഎങ്കിലും കുഞ്ഞുങ്ങള്‍ കൊഞ്ചിപ്പറയുന്ന-തമ്മയ്ക്കു കേട്ടാലറിയുകില്ലേ?പൂര്‍ണ്ണേന്ദുശോഭയില്ലെങ്കിലും, പാടത്തെ മിന്നാമിനുങ്ങിനുമുണ്ടുഭംഗി!അക്കൊച്ചുവെട്ടത്തെ തേടിപ്പിടിച്ചിട്ടു്‌വേട്ടാളന്‍ കൂട്ടില്‍ വിളക്കുവയ്ക്കും!എന്നിലെ കാവ്യവിചാരവുമക്കൊച്ചു-മിന്നാമിനുങ്ങിന്‍ നുറുങ്ങുവെട്ടംപൊട്ടും പൊടിയും തെരഞ്ഞുനടപ്പവര്‍-ക്കിത്തിരി ദൂരം തെളിഞ്ഞുകിട്ടും! വാര്‍മഴവില്ലിന്നലങ്കാരം വേണമോ?വാര്‍തിങ്കള്‍ കാന്തിക്കു കൈത്തിരിയോ?അമ്മയെ വാഴ്ത്തി സ്തുതിക്കുവോര്‍ക്കാഹ്ളാദം, അമ്മയ്ക്കതല്ലാതിങ്ങെന്തു നേട്ടം മായരുതെന്നൊരപേക്ഷയുമായി […]
എന്തു കുറുമ്പുകള്‍ കാട്ടിയാലും എൻ്റെകണ്മണിയല്ലേ നീ തങ്കമല്ലേ?എന്തു കുന്നായ്മകള്‍ കാട്ടിയാലും അമ്മ-യ്ക്കന്‍പുറ്റൊരോമനക്കുട്ടനല്ലേ…ഉണ്ണിക്കാല്‍ പിച്ചവച്ചീക്കൊച്ചു മുറ്റത്തെമണ്ണില്‍ നടക്കാന്‍ പഠിച്ചിടുമ്പോള്‍,ഉണ്ണിക്കൈ രണ്ടിലും മണ്ണുവാരിപ്പിടി-ച്ചുണ്ണുവാനോങ്ങിയൊരുങ്ങിടുമ്പോള്‍,അമ്മയ്ക്കു തീയാണെന്‍ പൊന്നുങ്കൊടമേ നീതിന്നല്ലേ വീഴല്ലേയെന്നു കെഞ്ചുംകണ്ണീര്‍മൊഴികളില്‍ തുള്ളിത്തുളുമ്പുന്നൊ-രമ്മമനസ്സു നീ കാണ്മതുണ്ടോ? അമ്മയ്ക്കു നീ മാത്രമാണു പൊന്നോമനേകര്‍മ്മബന്ധങ്ങള്‍ക്കു സാക്ഷിയായിനിന്നെയെടുത്തൊരു പൊന്നുമ്മ നല്കുമ്പോള്‍ധന്യമായ്ത്തീരുന്നു ജന്മംതന്നെ!കണ്ണിന്നുകണ്ണായ നീയെനിക്കീശ്വരന്‍തന്ന നിധിയെന്നറിഞ്ഞിടുമ്പോള്‍പ്രാണൻ്റെ പ്രാണനെക്കാളുമെന്നുണ്ണിയോ-ടാണെനിക്കിഷ്ടമെന്നോര്‍ത്തിടുമ്പോള്‍,അമ്മയ്ക്കു നീയും നിനക്കെന്നുമമ്മയുംനമ്മള്‍ക്കു ദൈവവും കാവലായിനന്മയും സ്നേഹവും കോരിനിറയ്ക്കുന്നനല്ലൊരു ലോകത്തിന്‍ കാതലായിഅമ്മയും മക്കളും തമ്മിലുള്ളന്യോന്യ-ബന്ധത്തിന്നപ്പുറത്തൊന്നുമില്ല.ആ ബന്ധവായ്പിന്‍ പ്രകാശസുഗന്ധമാ-ണീരേഴു പാരും നിറഞ്ഞ സത്യം! അമ്പലപ്പുഴ ഗോപകുമാര്‍
കരുണാബ്ധി കടഞ്ഞു നേടിയോ-രമൃതിന്‍ തുള്ളികളേകി മക്കളില്‍അറിവിന്റമൃതും പകര്‍ന്നു നീനരജന്മം സഫലീകരിക്കയോ? എരിയുന്ന മനസ്സുമായ് നിന്ന-രികില്‍ വന്നണയുന്നവര്‍ക്കു നീവരമായരുളുന്ന തേന്‍മൊഴിമധുവായ് തന്നെ നുകര്‍ന്നിടുന്നു ഞാന്‍ കരകാണാതുഴലുന്ന മക്കളെകരകേറ്റീടുക നിന്‍ കരങ്ങളാല്‍ജപമാലയുമായി ഞാന്‍ സദാജനനീ നിന്‍ തിരുനാമമോതിടാം. കുമാര്‍ജി

Download Amma App and stay connected to Amma