Category / കവിത

പി.എസ്. നമ്പീശന്‍ പിറവിതന്‍ പുലരിയി, ലാദ്യമാ,’യമ്മേ’യെ-ന്നവിടുത്തെയല്ലയോ ഞാന്‍ വിളിച്ചൂ!ഊഴിയാ,യൂഷ്മളം പുല്കിക്കിടത്തിയ-താമടിത്തട്ടെന്നുമിന്നറിഞ്ഞൂ…ആഴിപോലാര്‍ത്തടിച്ചെന്നെക്കുളിപ്പിച്ചവാത്സല്യമാത്മാവറിഞ്ഞിരുന്നു. സാന്ത്വനക്കൈവിരല്‍ത്തുമ്പായ്,വഴികളെ-ത്താണ്ടുവാന്‍ പിന്നെ നീ കൂടെ വന്നൂഅന്നുതൊട്ടിന്നോളം താളം പിഴയ്ക്കാതെ-യമ്മേയെന്നാമന്ത്രം കേട്ടിരിപ്പൂ… എന്നെയും താങ്ങി നീളുന്ന പഥങ്ങളി-ലന്വേഷണം ഞാന്‍ തുടങ്ങിയപ്പോള്‍ഗര്‍വംകലര്‍ന്ന യുവത്വമധ്യാഹ്നത്തില്‍തോല്‍വിയാല്‍ പാഠം പറഞ്ഞുതന്നുംവേര്‍പ്പില്‍ പൊതിയുന്നൊരധ്വാന ദുഃഖത്തില്‍നിദ്രയായ് സ്വപ്‌നമായ് സ്വാസ്ഥ്യമായുംആന്ധ്യമകറ്റും തിരികളിലക്ഷര-ബോധമായ് പെട്ടെന്നുദിച്ചുണര്‍ന്നുംഅന്നേ മുതല്‍ക്കെൻ്റെ കൂടെ നിന്നീടുന്ന-തമ്മേ,യവിടുന്നു മാത്രമല്ലേ? ആരാണവിടുന്നു? – ചോദ്യത്തിനുത്തരംപാഴിലാണെന്നു വരുന്നനേരം,കേവലം മാനുഷമാതിര്‍രേഖകള്‍ചേരാതെ ഞാന്‍ കുഴങ്ങുന്ന കാലംഭാഷയില്‍, നാനാനിറച്ചാര്‍ത്തിലുള്‍ക്കൊള്ളാ-നാകാതെ തൂലിക സ്തംഭിക്കുമ്പോള്‍അമ്മേ,യവിടുന്നു തൊട്ടടുത്തുണ്ടെന്നൊ-രദ്ഭുതം സാഷ്ടാംഗമായ്പ്പതിക്കെ,തൊട്ടടുത്തല്ലെൻ്റെ ജീവൻ്റെ തുമ്പത്ത്പൂത്തു നില്പൂ നിൻ്റെ സ്നേഹതാരം…യോഗദണ്ഡില്‍നിന്നൊരാല്‍മരച്ഛായയായ്ധ്യാനശംഖില്‍നിന്നു തീര്‍ത്ഥമായിഅമ്മേ,യവിടുന്നപാരതയായെൻ്റെകൂടെയുണ്ടെന്നതേ ബ്രഹ്മതത്ത്വം,ഏഴു […]

സ്വാമി പ്രണവാമൃതാനന്ദ പുരി കുടിലമാകുമധർമ്മം പെരുകവേകൊടിയപാതകമെങ്ങും വളരവേ,ജനനി! നീ വന്നു ധർമ്മം പുലർത്തുവാൻഅവനി ധന്യയായ് അമ്മേ! ജഗന്മയീ! ഉരിയാടിയില്ല ഒന്നും നീ പാവനീധരയിൽ ജന്മമെടുത്തൊരു വേളയിൽ,‘കരയാനുള്ളതല്ലീ മർത്ത്യജീവിതം’ഇതു നീ മൗനമായ് മന്ത്രിച്ചതാവുമോ? പവനനെപ്പോലെ എല്ലാം പുണരുന്നുപതിതർക്കാശ്വാസമേകുന്നു ദേവീ! നീ,പരമപ്രേമം നിർല്ലോഭം വിതറുന്നുപരിചോടുണ്മയെ ബോധിപ്പിച്ചീടുന്നു. സകലവേദാന്തസാരം നീ സന്മയീ!അമലേ! സഞ്ചിതപുണ്യം നിൻ ദർശനം,ഇനിയൊരു നൂറു ജന്മം കഴിഞ്ഞാലുംഇവനൊരാലംബം നീയംബ നിശ്ചയം!

അമ്പലപ്പുഴ ഗോപകുമാര്‍ സ്വപ്‌നവും സ്വര്‍ഗ്ഗവും ഭൂമിയിലാണെന്നസത്യം പഠിപ്പിച്ചൊരമ്മസത്യസ്വരൂപിണിയായെന്‍ മനസ്സിൻ്റെപിച്ചകപ്പൂമലര്‍ത്തോപ്പില്‍ഇന്നലെ രാത്രിയില്‍ വന്നിരുന്നാനന്ദ-നന്ദകുമാരനോടൊപ്പംആ മലര്‍ത്തോപ്പിലെ പ്പൂമലര്‍ഛായയി-ലമ്മതന്നങ്കത്തടത്തില്‍ഓമനപൈതലായ് ബാലമുകുന്ദൻ്റെകോമളരൂപം ഞാന്‍ കണ്ടുഅമ്മയെടുത്തുമ്മവയ്ക്കുമക്കണ്ണൻ്റെകണ്ണില്‍ക്കവിള്‍പ്പൂത്തടത്തില്‍വാരുറ്റവാര്‍മുടിച്ചാര്‍ത്തില്‍, മനോഹരമായൊരാനെറ്റിത്തടത്തില്‍ഉമ്മവച്ചുമ്മവച്ചുണ്ണിയെ കൊഞ്ചിച്ചുകൊഞ്ചിച്ചു വാത്സല്യക്കണ്ണീര്‍അമ്മതന്‍ കണ്ണില്‍നിന്നൂര്‍ന്നൂര്‍ന്നൊലിക്കുന്നതമ്മകന്‍ തൂത്തുതുടച്ചു്പഞ്ചാരയുമ്മയ്ക്കു കല്ക്കണ്ടപാല്‍ച്ചിരിസമ്മാനമായ് പകര്‍ന്നേകി.ഈരേഴു പാരിനും നേരായൊരാസത്യനാരായണന്‍ മാതൃസ്വപ്‌നംസത്യമാക്കീടുന്ന വിശ്വപ്രകൃതിതന്‍നിത്യനിരാമയഭാവംപൂത്തുലഞ്ഞമ്മയും കുഞ്ഞുമായെന്‍സ്വപ്‌നരഥ്യയിലിന്നലെക്കാണ്‍കെ,അമ്മമാരെല്ലാരുമിങ്ങമൃതാനന്ദ-സന്മയീദേവിയെപ്പോലെ…ഉണ്ണിക്കിടാങ്ങളായ്ക്കാണ്മവരമ്പാടി-കണ്ണനാമുണ്ണിയെപ്പോലെ…ഉണ്ണികളാമാതൃവാത്സല്യതീര്‍ത്ഥത്തില്‍മുങ്ങിക്കുളിച്ചു കരേറിഎന്തൊരലൗകികാനന്ദമാബന്ധത്തില്‍സംഗീതസാന്ദ്രമായേതോജന്മാന്തരത്തില്‍ നിന്നൊലിച്ചെത്തിയൊ-രമ്മയശോദയെക്കണ്ടു…കോലക്കുഴലു വിളിച്ചു നടക്കുന്നഗോപകുമാരനെക്കണ്ടു.ശീലക്കേടോരോന്നു കാട്ടി നടക്കുന്നകോടക്കാര്‍വര്‍ണ്ണനെക്കണ്ടു.പൂതനാരാതിതന്നദ്ഭുതലീലകള്‍ഓരോന്നായുള്‍ക്കണ്ണില്‍ കണ്ടുകാളിയദര്‍പ്പമടക്കിയ കണ്ണൻ്റെകാല്‍ത്തള ശിഞ്ജിതം കേട്ടുകാതരഗോപികാമാനസച്ചോരൻ്റെകന്നത്തമൊക്കെയും കണ്ടുമണ്ണുവാരിത്തിന്നതെന്തിനെന്നാരാഞ്ഞൊ-രമ്മ ചൊടിക്കുന്ന കണ്ടുതിണ്ണമാ,വായ്മലര്‍ കണ്ണന്‍ തുറന്നപ്പോ-ളമ്മതന്‍ വിഭ്രമം കണ്ടുവിഭ്രമം കണ്ടു ചിരിച്ചുണ്ണിയമ്മതന്‍ചിത്തം കുളിര്‍പ്പിച്ചു നിലേ്ക്കവാരിയെടുത്തുമ്മവയ്ക്കുമാക്കണ്ണൻ്റെചോരിവായ്‌ക്കെന്തൊരു ചന്തം!എന്തെല്ലാമെന്തെല്ലാമിങ്ങനെയാബാലനന്ദകുമാരകഥകള്‍…ഇന്നെല്ലാമോര്‍ക്കുവാനോര്‍മ്മിപ്പിച്ചീടുവാന്‍വന്നമൃതേശ്വരി അമ്മ.അമ്മതന്‍ വാത്സല്യത്തേനൊഴുക്കില്‍ നമ്മള്‍നിര്‍മ്മായം മുങ്ങി നില്ക്കുമ്പോള്‍എന്തൊരലൗകികാനന്ദമാണാപാദചെന്താരില്‍ വീണു കൈകൂപ്പാം…

സ്വാമി തുരീയാമൃതാനന്ദ പുരി നിഗമാഗമങ്ങള്‍ വിള കൊയ്ത സമൃദ്ധിയില്‍ നാംസ്ഥലകാലസംഭവകഥാഗതി വിസ്മരിച്ചു്,അനവദ്യവിദ്യയഖിലര്‍ക്കുമുദാരമാക്കിഅഭിവന്ദ്യരായി ഗുരുപീഠമലങ്കരിച്ചു. അവതാരഗംഗയശുഭങ്ങളെയാകെ നീക്കിഅറിവിൻ്റെ ഗംഗയവനീതലമാര്യമാക്കിഗുരുവായ ഭാരതമനേകയുഗാന്തരങ്ങള്‍സകലര്‍ക്കുമാത്മസുഖലാഭമനുഗ്രഹിച്ചു. കനിവിൻ്റെ ദീപ്തി കനകാസനവാഴ്‌വുവിട്ടു്ഹൃദയാന്തരാളമുഴിയുന്നതില്‍ നീതമാക്കിപ്രതിപത്തിപൂര്‍വ്വമറിവിൻ്റെയപാരതീരംതിരയുന്നവര്‍ക്കു തുണയായ്, സമദര്‍ശനത്താല്‍! ചരിതങ്ങളാകെ ചമയങ്ങളെഴാതെമേന്മേല്‍തടിനീസമാനഗതി സാദരമാചരിച്ചുപരിതാപമാറ്റി, ജഗദാത്മകഭാവമേറ്റിചരിതാര്‍ത്ഥമോടെയവിരാമമുണര്‍ന്നിരിപ്പൂ! അനുകമ്പയാര്‍ന്ന ഹൃദയത്തിനു മാത്രമല്ലീഉലകിൻ്റെ യാതന സ്വവേദനയെന്നുതോന്നൂപരമാര്‍ത്ഥമായ പൊരുളിന്നു നിവേദ്യമായാല്‍സമഭാവ ജീവിതഗതിക്കനുയോജ്യരാകാം!

യൂസഫലി കേച്ചേരി അമ്മേ, ഭവല്‍പ്പാദസരോരുഹങ്ങള്‍അന്യൂനപുണ്യത്തിനിരിപ്പിടങ്ങള്‍ഈ രണ്ടു ഭാഗ്യങ്ങളുമൊത്ത നാടേപാരിൻ്റെ സൗഭാഗ്യ വിളക്കു നീയേ ഞാനെൻ്റെ ദുഃഖങ്ങളുമേറ്റി വന്നാല്‍ആനന്ദവുംകൊണ്ടു മടങ്ങിടും ഞാന്‍!ആരാകിലും ശോകവിനാശമേകിസാരാര്‍ത്ഥമോതിസ്സുധതന്നയയ്ക്കും. അത്രയ്ക്കു കാരുണ്യമഹാസമുദ്ര-മല്ലേ ഭവന്മാനസനീലവാനംആ മഞ്ജുവാനത്തൊരു താരമായി-ട്ടാചന്ദ്രതാരം വിലസേണമീ ഞാന്‍. കാലം മഹായാത്ര തുടര്‍ന്നിടുമ്പോള്‍കാലന്‍ വരാമെന്നുയിരേറ്റെടുക്കാന്‍ആവട്ടെ അന്നും മുറുകേ പുണര്‍ന്നീആഗസ്വിയെപ്പാപവിമുക്തനാക്കൂ ലക്ഷങ്ങള്‍ ചുറ്റും വരിനിന്നിടുമ്പോള്‍ദക്ഷിണയൊന്നുമേയില്ലാത്തൊരെന്നിലെഎന്നെ വിളിച്ചുണര്‍ത്തും ഭവതിക്കൊരുലക്ഷം നമസ്‌കൃതിയോതാം ഞാനംബികേ.