മേലത്ത് ചന്ദ്രശേഖരൻ എത്രയായ് കാലം, നീയമ്മയെക്കാണാത്ത-തെന്നു ചോദിക്കുന്നുദയകിരണങ്ങള്‍.അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ-യെന്നു ചോദിക്കുന്നിളംവെയില്‍നാളങ്ങള്‍. അമ്മയോടൊന്നുരിയാടാതിരിക്കുന്ന-തെങ്ങനെയെന്നു ചോദിപ്പൂ കിളിമകള്‍.അമ്മതന്‍ വീട്ടിലേക്കെന്തു നീ പോവാത്ത-തെന്നു കലമ്പുന്നു കാറ്റും വെളിച്ചവും. മണ്ണു ചോദിക്കുന്നു വിണ്ണു ചോദിക്കുന്നു:അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ?കാടു ചോദിപ്പൂ, കടലു ചോദിപ്പൂ, നീകാണാതിരിക്കുന്നതെങ്ങനെയമ്മയെ? ഒന്നു ചിരിച്ചു മൊഴിഞ്ഞു ഞാനിങ്ങനെ:നമ്മളീ വിശ്വപ്രകൃതിതന്‍ മക്കളാംനമ്മളിരിക്കുമിരിപ്പിടമോര്‍ക്കണ-മമ്മതാന്‍ തീര്‍ത്ത മടിത്തടമല്ലയോ? ആകയാല്‍ സോദരര്‍ നാമിരിക്കുന്നതീ-യേകനീഡത്തിലമൃതമാ,ണാനന്ദ-മാ,ണമ്മ നീട്ടുന്ന പൂവും പ്രസാദവും,പ്രാണനും പ്രാണനാം സഞ്ജീവനൗഷധം നോക്കൂ നിശാഗന്ധി പൂക്കുന്നിരുള്‍ഗ്രന്ഥിനീക്കുന്നു, നാളെ പ്രഭാതം വരു,മല്ലേ?നമ്മളറിഞ്ഞാലുമില്ലായ്കിലു,മമ്മനമ്മെയറിയുന്നിതോരോരോ മാത്രയും.
Category / കവിത
കാവാലം ശശികുമാര്‍ ‘ചരിഞ്ഞു ചാഞ്ഞു വളഞ്ഞിക്കാലടിനടന്നു നീങ്ങുവതെങ്ങോട്ടോ?’”ഇറങ്ങുകമ്മേ, ഗോകുലമെല്ലാ-മൊരുങ്ങി നില്പതു കണ്ടില്ലേ?”‘ഇതെന്തു കോലം? കൈയില്‍ കോലുംമൗലിയിലയ്യാ പീലിയതും?”മറന്നുവോ എന്നമ്മേ നീയിതു?മണിക്കുരുന്നിന്‍ തിരുനാളായ്…” നിറഞ്ഞു ഗ്രാമം നഗരവുമെല്ലാ,മമ്പാടിക്കൊരു മത്സരമായ്അറിഞ്ഞുകേട്ടവരെല്ലാരും പോന്നണഞ്ഞു മഞ്ഞക്കടലായിഉയര്ന്നുകേള്ക്കുന്നെവിടെയുമിവിടെയുമിനിപ്പുചൊരിയും മൃദുനാദംമറഞ്ഞുനിന്നാ കാറൊളിവര്‍ണ്ണന്‍ മുഴക്കുമാക്കുഴല്വിളിയാകാംഅടുത്തുവന്നെന് കവിളിലൊരുമ്മയതുതിര്‍ത്തുപോയൊരു കുളിരലയില്തണുപ്പുതോന്നിച്ചയ്യാ കണ്ണന് പീലിയുഴിഞ്ഞൊരു സുഖമാകാംഅകന്നുപോകുന്നെന്നോ കളമൃദുനൂപുരരഞ്ജിതമണിനാദംപിരിഞ്ഞിടെല്ലേ പൊന്നേ, നീയെന്‍ നിതാന്തജീവനരസമല്ലേ.
അമ്പലപ്പുഴ ഗോപകുമാര്‍ അമ്മ അറിയാത്ത ലോകമുണ്ടോഅമ്മ നിറയാത്ത കാലമുണ്ടോഅമ്മ പറയാത്ത കാര്യമുണ്ടോഅമ്മ അരുളാത്ത കര്‍മ്മമുണ്ടോ? അമ്മ പകരാത്ത സ്നേഹമുണ്ടോഅമ്മ പുണരാത്ത മക്കളുണ്ടോഅമ്മ അലിയാത്ത ദുഃഖമുണ്ടോഅമ്മ കനിയാത്ത സ്വപ്നമുണ്ടോ…? അമ്മ തെളിക്കാത്ത ബുദ്ധിയുണ്ടോഅമ്മ ഒളിക്കാത്ത ചിത്തമുണ്ടോഅമ്മ വിളക്കാത്ത ബന്ധമുണ്ടോഅമ്മ തളിര്‍ത്താത്ത ചിന്തയുണ്ടോ…? ഒന്നുമില്ലൊന്നുമില്ലമ്മയെങ്ങുംഎന്നും പ്രകാശിക്കുമാത്മദീപംമണ്ണിലും വിണ്ണിലും സത്യമായിമിന്നിജ്ജ്വലിക്കുന്ന പ്രേമദീപം! കണ്ണിലുള്‍ക്കണ്ണിലാദീപനാളംകണ്ടുനടക്കുവാന്‍ ജന്മമാരേതന്നതാക്കാരുണ്യവായ്പിനുള്ളംഅമ്മേ! സമര്‍പ്പിച്ചു നിന്നിടട്ടെ…!
സ്വാമി തുരീയാമൃതാനന്ദ പുരി കർമ്മവും കർമ്മിയുമൊന്നിച്ചു പോകുന്നുനീളെനിഴൽ,വെയിലെന്നപോലെകാലവും മൃത്യുവുമൊന്നിച്ചുപോകുന്നുവാക്യവുമർത്ഥവുമെന്നപോലെ! ജീവിതത്തോടൊപ്പം മൃത്യുവുമുണ്ടെന്നതത്ത്വമറിഞ്ഞവർക്കത്തലില്ല;മൃത്യുവെന്നാൽ ജീവിതാന്ത്യമ,ല്ലോർക്കുകിൽജീവിതത്തിന്റെ തുടക്കമത്രെ! കർമ്മത്തിനൊത്തപോൽ കാലം പ്രവർത്തിപ്പൂകാലത്തിനൗദാര്യശീലമില്ല;കാലത്തിലെല്ലാം നിഴലിക്കും, നിശ്ചിതകാലം നിലനിന്നു മാഞ്ഞുപോകും! കാലവും മൃത്യുവും നിഷ്പക്ഷരെങ്കിലുംകർമ്മങ്ങൾ കർമ്മിതൻ സ്വേച്ഛപോലെ!കാലത്തിലൂടെ ഫലം കൈവരും; പക്ഷേ,കർമ്മത്തിനൊത്തപോ,ലത്രതന്നെ! ക്രൗര്യമെന്നുള്ളതും കാരുണ്യമെന്നതുംകാലനേത്രത്തിലുലാവുകില്ല;കർമ്മങ്ങൾ പാറ്റിക്കൊഴി,ച്ചതാതിൻഫലംകർമ്മികൾക്കെത്തിപ്പുകാലദൗത്യം! കാലത്തെ ശത്രുവായ് കാണേണ്ട; കണ്ടിടാംശത്രുവും മിത്രവും കർമ്മജാലംമൃത്യുവെ ക്രുദ്ധനായ് കാണേണ്ട; കണ്ടിടാംകർമ്മജാലത്തിൻ ഫലസ്വരൂപം! വാഗതീതപ്പൊരുളാകുമനന്താത്മചേതനമാത്രമെന്നോർക്ക നമ്മൾ!വാക്കും മനസ്സും ലയിച്ചൊടുങ്ങീടവേ‘ആത്മാവുബ്രഹ്മ’മെന്നാഗമോക്തി! കർമ്മം നിയന്ത്രിച്ചാൽ കാലം നിയന്ത്രിക്കാംകാലം നിയന്ത്രിച്ചാൽ മൃത്യു മായുംകാലവും മൃത്യുവും ‘സങ്കല്പ’മാണെന്നുകാണുകിൽ ദർശനം പൂർണ്ണമാകും!
മധുവനം ഭാര്‍ഗ്ഗവന്‍പിള്ള വേദവേദാന്തമാകെ നിന് വൈഖരീ-നാദധാരയായ് താളമായ് തന്നു നീവേദനകളകറ്റിടുന്നു; സ്നേഹ-ദായിനീ സദാ കൈതൊഴാം കൈതൊഴാം. സ്നേഹമന്ത്രം പകര്‍ന്ന നിന് പാട്ടിലൂ-ടാരു കോരിത്തരിക്കില്ല കേള്‍ക്കുകില്‍!മോഹമെല്ലാമകലുന്നു മേല്ക്കുമേല്‍സ്നേഹരൂപീ സുഹാസിനീ കൈതൊഴാം. ‘അമ്മ’യെന്ന രണ്ടക്ഷരാര്‍ത്ഥങ്ങളില്‍ഇമ്മഹിയിലൊന്നില്ല നീയെന്നിയേധര്‍മ്മകര്‍മ്മപ്രവാഹപ്രപഞ്ചമായ്നിന്മഹിമകള്‍ വാഴ്ത്തുന്നു, കൈതൊഴാം. ജീവിതാങ്കണസംഗരഭൂവിലെആയുധങ്ങളുമൂര്‍ജ്ജവും നീയൊരാള്‍ഭൂവിലാരുണ്ടു നിന് പരമാര്‍ത്ഥസം-ഭാവനകളളക്കുവാന്‍, കൈതൊഴാം. ഭൂവിലും മഹാദ്യോവിലും മാനവ-ക്കോവിലിലും വിലസ്സിടുന്നമ്മ നീ.ആവുകില്ല നിന്മുന്നില് വന്നാര്‍ക്കുമേപോകുവാന്‍, അമൃതേശ്വരീ, കൈതൊഴാം.

Download Amma App and stay connected to Amma