കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജന്മദേശമായ സോവിയറ്റ് റഷ്യയിൽ, ഭരണത്തിന്റെ സിരാകേന്ദ്രമായ മോസ്കോ നഗരത്തിൽ, 1991 ആഗസ്റ്റിൽ അമ്മയും ബ്രഹ്മചാരിസംഘവും 3 ദിവസം ചെലവഴിച്ചു. സോവിയറ്റ് യൂണിയനിലെ നിരവധി ഭക്തന്മാർ കഴിഞ്ഞ വര്‍ഷംതന്നെ അമ്മയെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. നിരന്തരമായ അവരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട്, അമ്മ ഇക്കുറി തൻ്റെ അഞ്ചാമത്തെ വിദേശ പര്യടനത്തിന്റെ പരിസമാപ്തി കുറിച്ചത് സോവിയററ് നാട്ടിലാണു്. ആഗസ്ററ് 17-ാം തീയതി അമ്മ മോസ്കോയിലെത്തി. മൂന്നു ദിവസം രാവിലേയും വൈകീട്ടും ഭക്തന്മാർക്ക് ദർശനം നൽകി. അമ്മയും അനുയയികളും ആഗസ്റ്റ് 20-ാം […]
Category / ലേഖനം
മക്കള്‍ നേര്‍വഴിയില്‍ സഞ്ചരിക്കണം എന്നാണു് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. അതിനുവേണ്ടി അവര്‍ മക്കളെ നല്ല സ്കൂളില്‍ വിടുന്നു, നല്ല നല്ല ഉപദേശങ്ങള്‍ കൊടുക്കുന്നു, ശാസിക്കുന്നു, വേണ്ടി വന്നാല്‍ ശിക്ഷിക്കുന്നു. പണം ഒരു പ്രശ്നമാക്കാതെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം ഉറപ്പാക്കുന്നു. മക്കള്‍ അച്ഛനമ്മമാരുടെ അഭിമാനമായി വളര്‍ന്നു വരും എന്നാണു് ഈ ‘ഇന്‍വെസ്റ്റ് മെൻ്റിൻ്റെ’ പിന്നിലെ വികാരം. സ്വാര്‍ത്ഥതയില്‍ അടിസ്ഥാന പ്പെടുത്തിയ ബന്ധങ്ങളാണു മിക്കതും എന്നതാണു സത്യം. നല്ല നിലയില്‍ പഠിച്ചു വലിയ ശമ്പളവും ജോലിയുമൊക്കെ നേടിയാല്‍ മിഷന് സക്സസ്! […]
മുരളി കൈമള്‍ ജനനമരണങ്ങള്‍ക്കിടയിലെ ചെറിയ ജീവിതത്തെക്കുറിച്ചു മാത്രമാണു നാം പറയാറുള്ളതു്. എന്നാല്‍, ഇതിനിടയില്‍ ഒരു രാഷ്ട്രത്തിൻ്റെ, ഒരു സംസ്കാരത്തിൻ്റെ വാതിലുകള്‍ മറ്റൊരു രാഷ്ട്രത്തിനു്, സംസ്കാരത്തിനു തുറന്നുകൊടുക്കുന്നതു വളരെ അപൂര്‍വ്വമായി തോന്നിയേക്കാം. ഭാരതസംസ്കാരത്തിൻ്റെ പതാകവാഹകനായി 1893ല്‍ ചിക്കാഗോയില്‍ എത്തിയ വിവേകാനന്ദസ്വാമികള്‍ തൻ്റെ പ്രസംഗത്തിൻ്റെ ആദ്യവരികളിലൂടെ പാശ്ചാത്യലോകത്തിൻ്റെ മനംകവര്‍ന്നു. ‘അമേരിക്കയിലെ എൻ്റെ സഹോദരീസഹോദരന്മാരേ…’ എന്നു തുടങ്ങിയ പ്രസിദ്ധമായ ആ വരികള്‍ ഇന്നും നമ്മുടെ മനസ്സില്‍ അലയടിക്കുന്നു. വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞു…തൊണ്ണൂറ്റിനാലു വര്‍ഷത്തിനു ശേഷം പാശ്ചാത്യലോകം നിസ്സീമമായ കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും അവതാരമായ […]
എ.കെ.ബി. നായർ ‘അമ്മ’ എന്ന വാക്കു് അമൃതാനന്ദമയീമാതാവിനെ സൂചിപ്പിക്കുന്നുവെന്ന ധാരണ സാധാരണ ജനങ്ങളിൽ പതിഞ്ഞിരിക്കുന്നു. ലോകത്തിൻ്റെ ഏതു ഭാഗത്തു ചെന്നാലും ജനസഹസ്രങ്ങൾ അമ്മയെ ദർശിക്കുവാനും സാന്ത്വന സ്പർശനം അനുഭൂതിപ്രദമാക്കുവാനും ക്ഷമയോടെ കാത്തു നില്ക്കുന്ന കാഴ്ച ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു. ജനങ്ങളെ അമ്മയിലേക്കു് ആകർഷിക്കുന്ന ഘടകമേതാണെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരം വ്യാവഹാരിക ഭാഷയിലൂടെ നല്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. കാരണം, അമ്മയുടെ പ്രവർത്തനങ്ങൾ ശരീരമനോബുദ്ധിക്കു വിധേയമായിട്ടല്ല നടക്കുന്നതു്. അതിനപ്പുറത്തുള്ള ആത്മാവിൽനിന്നു നേരിട്ടാണു പ്രകടമാകുന്നതു്. അതുകൊണ്ടു് ആത്മീയഭാഷയിലൂടെ മാത്രമേ അമ്മയുടെ പ്രവർത്തനങ്ങളെ വ്യാഖ്യാനിക്കാൻ […]
ഹരിപ്രിയ(കര്‍ക്കടകമാസം രാമായണമാസം) വേദവേദ്യനായ ഭഗവാന് ‘ദാശരഥി ശ്രീരാമനായി’ അവതരിച്ചപ്പോള്‍ വേദം രാമായണകാവ്യമായി വാല്മീകിയുടെ മുഖത്തു നിന്നു നിര്ഗ്ഗളിച്ചു.സര്‍വ്വേശ്വരനെ മനസ്സിലാക്കിത്തരുന്ന കാര്യത്തില്‍ വേദം, ആചാര്യനെപ്പോലെ കത്തിക്കുന്നു. പുരാണം, സുഹൃത്തിനെപ്പോലെ കഥകള്‍ പറയുന്നു. കാവ്യം, കാമുകിയെപ്പോലെ കളഭാഷണം ചെയ്യുന്നു. ഭാഷ ഏതായാലും പ്രതിപാദ്യവിഷയം ആത്മാവിനെക്കുറിച്ചുതന്നെ. സമസ്തലോകങ്ങളും ആത്മാവായ രാമങ്കല്‍ രമിക്കുന്നു. ശ്രീരാമനാകട്ടെ, നാടുപേക്ഷിച്ചു സുമുഖനായി കാടു കയറി തൻ്റെ സ്നേഹംകൊണ്ടു കാട്ടാളനെയും കഴുകനെയും മരഞ്ചാടികളെയും ഉദ്ധരിക്കുന്നു. മാമുനിമാര്‍ക്കുപോലും സതീധര്‍മ്മം അനുഷ്ഠിച്ചു സീതയാകാന്‍ മോഹം ഉളവാകുന്നു. എങ്കിലും ഈ പൂര്‍ണ്ണാവതാര കാലത്തും […]

Download Amma App and stay connected to Amma