Category / ലേഖനം

സൂരജ് സുബ്രഹ്‌മണ്യന്‍ ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു നാമെല്ലാം വിഷു കൊണ്ടാടുകയാണു്. നമ്മെ സംബന്ധി ച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണു വിഷു. കണികണ്ടുണര്‍ന്നും കൈ നീട്ടം നല്കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാടു് ഈ ആഘോഷത്തെ വരവേല്ക്കുന്നു. സൂര്യഭഗവാന്‍ തൻ്റെ ഉച്ചരാശിയായ മേടരാശിയിലേക്കു പ്രവേശിക്കുന്ന ദിവസമാണു വിഷുവായി ആചരിച്ചുവരുന്നതു്. രാശിചക്രത്തിലെ ആദ്യരാശിയാണു മേഷ രാശി. വിഷു എന്നാല്‍ തുല്യമായതു് എന്നര്‍ത്ഥം. അതായതു രാത്രിയും പകലും തുല്യമായ ദിവസമാണു വിഷു. പരമ്പരാഗത കാല ഗണന പ്രകാരം മേടം ഒന്നാം തീയതിയാണു […]

വിജയ് മേനോന്‍ ചുട്ടുപൊള്ളുന്ന ഒരു വേനല്‍ക്കാലത്തുള്ള കാര്‍യാത്രയ്ക്കിടയില്‍ ഒരിടത്തു ഞാനും എൻ്റെ സുഹൃത്തും ലഘുഭക്ഷണം കഴിക്കാനിറങ്ങി. വീണ്ടും കാര്‍ ഓടിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, സുഹൃത്തു കാര്യമായി എന്തോ ചെയ്യുകയാണു്. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചുവയ്ക്കുന്നതുപോലെ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളും റാപ്പറുകളും സഞ്ചിയില്‍ വയ്ക്കുന്നതിനിടയില്‍ അദ്ദേഹം, ഇടംകണ്ണിട്ടു നോക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, ‘അമലഭാരതം!’ വളരെ സ്വാഭാവികമായി അദ്ദേഹം അതു പറഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ ചിന്തിച്ചു, ആവശ്യം കഴിഞ്ഞ വസ്തുക്കള്‍ വലിച്ചെറിഞ്ഞു പരിസരം മലിനമാക്കാതിരിക്കുക എന്നതു് […]

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ നന്മയും തിന്മയും നിറഞ്ഞ ഒരു സമൂഹത്തിലാണു നാമിന്നു കഴിയുന്നതു്. ഇന്നുമാത്രമല്ല, എന്നും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നുള്ളതാണു വാസ്തവം. ലോകം ഉണ്ടായ കാലം മുതല്‍ ആരംഭിച്ച ഈ ദ്വന്ദ്വഭാവത്തിലാണു അതിൻ്റെ നിലനില്പു തന്നെ. ഇരുളും വെളിച്ചവും പോലെ; സുഖവും ദുഃഖവുംപോലെ; കുന്നും കുഴിയുംപോലെ. വിശ്വപ്രകൃതിയും ആ ദ്വന്ദ്വഭാവത്തിലലിഞ്ഞുനില്ക്കുന്നു. ഇരുളുണ്ടെങ്കിലേ വെളിച്ചത്തിൻ്റെ വിലയറിയൂ. അതുപോലെ, തിന്മയുണ്ടെങ്കിലേ നന്മ തിരിച്ചറിയുവാനാവൂ. ഏതെങ്കിലും ഒന്നുമാത്രമായാല്‍ ജീവിതംതന്നെ അര്‍ത്ഥരഹിതമായിപ്പോകും. അതൊരു വിശ്വപ്രതിഭാസമാണു്; വിശ്വനായകനായ സര്‍വ്വേശ്വരൻ്റെ ലീല! ആ ലീലയില്‍ മുങ്ങിപ്പൊങ്ങി എങ്ങനെയെന്നറിയാതെ, […]

രാജശ്രീ കുമ്പളം ഉച്ചയ്ക്കുശേഷം ഓഫീസില്‍ പൊതുവെ തിരക്കു കുറവായിരിക്കും. ഊണു കഴിഞ്ഞു കാബിനില്‍ ഒറ്റയ്ക്കിരുന്നു പത്രം വായിക്കുന്നതു് ഒരു രസമാണു്. ആരുടെയും ശല്യമില്ലാതെ ശാന്തമായ ഒരന്തരീക്ഷം. എൻ്റെ കാബിനില്‍ സെക്ഷന്‍ ഓഫീസര്‍ തോമസ് സാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചു പേരെയുള്ളൂ. ലഞ്ച്‌ബ്രേക്കു് ആയതുകൊണ്ടു് അവരെല്ലാം ഊണു കഴിക്കാന്‍ കാന്റീനില്‍ പോയിരിക്കുകയാണു്. മേശപ്പുറത്തു് എപ്പോഴും രണ്ടുമൂന്നു പത്രങ്ങള്‍ ഉണ്ടാകും. പതിവുപോലെ സീറ്റിനരികിലെ ചെറിയ ജനാലയിലൂടെ ഇളംകാറ്റു വീശുന്നുണ്ടു്. ഭക്ഷണം കഴിഞ്ഞു് ഈ കാറ്റും കൊണ്ടു തനിച്ചിരിക്കുമ്പോഴാണു പത്രം വായന. […]

പ്രശാന്ത് IAS പാറശ്ശാല ഭാഗത്തു്, മക്കളുടെയും ചെറുമക്കളുടെയും കൂടെ ജീവിക്കുന്ന പടുവൃദ്ധന്‍, ഗോവിന്ദന്‍ മാഷിനു തീരെ ചെവി കേള്‍ക്കില്ലായിരുന്നു. തൊണ്ണൂറു വയസ്സു് കഴിഞ്ഞ മാഷിനു പേരക്കുട്ടിയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ അതിയായ മോഹമായി. അങ്ങനെ മക്കളെയും മറ്റും അറിയിക്കാതെ, മാഷ് കന്യാകുമാരിയില്‍ ചെന്നു് ഒരു സിദ്ധവൈദ്യനെ കണ്ടു. സിദ്ധന്‍ അപൂര്‍വ്വമായ ഒരു ഒറ്റമൂലി പരീക്ഷിച്ചു. അദ്ഭുതം എന്നേ പറയേണ്ടൂ, ഗോവിന്ദന്‍മാഷിനു നൂറു ശതമാനം കേള്‍വി ശക്തി തിരിച്ചുകിട്ടി. സന്തോഷത്തോടെ തിരിച്ചെത്തിയ ഗോവിന്ദന്‍മാഷ് തൻ്റെ കേള്‍വിശക്തി തിരിച്ചു കിട്ടിയ കാര്യം […]