Category / കവിത

അമ്പലപ്പുഴ ഗോപകുമാര്‍ അമ്മ അറിയാത്ത ലോകമുണ്ടോഅമ്മ നിറയാത്ത കാലമുണ്ടോഅമ്മ പറയാത്ത കാര്യമുണ്ടോഅമ്മ അരുളാത്ത കര്‍മ്മമുണ്ടോ? അമ്മ പകരാത്ത സ്നേഹമുണ്ടോഅമ്മ പുണരാത്ത മക്കളുണ്ടോഅമ്മ അലിയാത്ത ദുഃഖമുണ്ടോഅമ്മ കനിയാത്ത സ്വപ്‌നമുണ്ടോ…? അമ്മ തെളിക്കാത്ത ബുദ്ധിയുണ്ടോഅമ്മ ഒളിക്കാത്ത ചിത്തമുണ്ടോഅമ്മ വിളക്കാത്ത ബന്ധമുണ്ടോഅമ്മ തളിര്‍ത്താത്ത ചിന്തയുണ്ടോ…? ഒന്നുമില്ലൊന്നുമില്ലമ്മയെങ്ങുംഎന്നും പ്രകാശിക്കുമാത്മദീപംമണ്ണിലും വിണ്ണിലും സത്യമായിമിന്നിജ്ജ്വലിക്കുന്ന പ്രേമദീപം! കണ്ണിലുള്‍ക്കണ്ണിലാദീപനാളംകണ്ടുനടക്കുവാന്‍ ജന്മമാരേതന്നതാക്കാരുണ്യവായ്പിനുള്ളംഅമ്മേ! സമര്‍പ്പിച്ചു നിന്നിടട്ടെ…!

സ്വാമി തുരീയാമൃതാനന്ദ പുരി കർമ്മവും കർമ്മിയുമൊന്നിച്ചു പോകുന്നുനീളെനിഴൽ,വെയിലെന്നപോലെകാലവും മൃത്യുവുമൊന്നിച്ചുപോകുന്നുവാക്യവുമർത്ഥവുമെന്നപോലെ! ജീവിതത്തോടൊപ്പം മൃത്യുവുമുണ്ടെന്നതത്ത്വമറിഞ്ഞവർക്കത്തലില്ല;മൃത്യുവെന്നാൽ ജീവിതാന്ത്യമ,ല്ലോർക്കുകിൽജീവിതത്തിന്റെ തുടക്കമത്രെ! കർമ്മത്തിനൊത്തപോൽ കാലം പ്രവർത്തിപ്പൂകാലത്തിനൗദാര്യശീലമില്ല;കാലത്തിലെല്ലാം നിഴലിക്കും, നിശ്ചിതകാലം നിലനിന്നു മാഞ്ഞുപോകും! കാലവും മൃത്യുവും നിഷ്പക്ഷരെങ്കിലുംകർമ്മങ്ങൾ കർമ്മിതൻ സ്വേച്ഛപോലെ!കാലത്തിലൂടെ ഫലം കൈവരും; പക്ഷേ,കർമ്മത്തിനൊത്തപോ,ലത്രതന്നെ! ക്രൗര്യമെന്നുള്ളതും കാരുണ്യമെന്നതുംകാലനേത്രത്തിലുലാവുകില്ല;കർമ്മങ്ങൾ പാറ്റിക്കൊഴി,ച്ചതാതിൻഫലംകർമ്മികൾക്കെത്തിപ്പുകാലദൗത്യം! കാലത്തെ ശത്രുവായ് കാണേണ്ട; കണ്ടിടാംശത്രുവും മിത്രവും കർമ്മജാലംമൃത്യുവെ ക്രുദ്ധനായ് കാണേണ്ട; കണ്ടിടാംകർമ്മജാലത്തിൻ ഫലസ്വരൂപം! വാഗതീതപ്പൊരുളാകുമനന്താത്മചേതനമാത്രമെന്നോർക്ക നമ്മൾ!വാക്കും മനസ്സും ലയിച്ചൊടുങ്ങീടവേ‘ആത്മാവുബ്രഹ്‌മ’മെന്നാഗമോക്തി! കർമ്മം നിയന്ത്രിച്ചാൽ കാലം നിയന്ത്രിക്കാംകാലം നിയന്ത്രിച്ചാൽ മൃത്യു മായുംകാലവും മൃത്യുവും ‘സങ്കല്പ’മാണെന്നുകാണുകിൽ ദർശനം പൂർണ്ണമാകും!

മധുവനം ഭാര്‍ഗ്ഗവന്‍പിള്ള വേദവേദാന്തമാകെ നിന്‍ വൈഖരീ-നാദധാരയായ് താളമായ് തന്നു നീവേദനകളകറ്റിടുന്നു; സ്നേഹ-ദായിനീ സദാ കൈതൊഴാം കൈതൊഴാം. സ്നേഹമന്ത്രം പകര്‍ന്ന നിന്‍ പാട്ടിലൂ-ടാരു കോരിത്തരിക്കില്ല കേള്‍ക്കുകില്‍!മോഹമെല്ലാമകലുന്നു മേല്ക്കുമേല്‍സ്നേഹരൂപീ സുഹാസിനീ കൈതൊഴാം. ‘അമ്മ’യെന്ന രണ്ടക്ഷരാര്‍ത്ഥങ്ങളില്‍ഇമ്മഹിയിലൊന്നില്ല നീയെന്നിയേധര്‍മ്മകര്‍മ്മപ്രവാഹപ്രപഞ്ചമായ്നിന്മഹിമകള്‍ വാഴ്ത്തുന്നു, കൈതൊഴാം. ജീവിതാങ്കണസംഗരഭൂവിലെആയുധങ്ങളുമൂര്‍ജ്ജവും നീയൊരാള്‍ഭൂവിലാരുണ്ടു നിന്‍ പരമാര്‍ത്ഥസം-ഭാവനകളളക്കുവാന്‍, കൈതൊഴാം. ഭൂവിലും മഹാദ്യോവിലും മാനവ-ക്കോവിലിലും വിലസ്സിടുന്നമ്മ നീ.ആവുകില്ല നിന്മുന്നില്‍ വന്നാര്‍ക്കുമേപോകുവാന്‍, അമൃതേശ്വരീ, കൈതൊഴാം.

സ്വാമി തുരീയാമൃതാനന്ദ പുരി നന്ദനസൂനുവാമിക്കൊച്ചുബാലനെകല്ക്കക്കണ്ടംകൊണ്ടു മെനഞ്ഞെടുത്തോ?ചെഞ്ചോരിവായ്മലര്‍ പുഞ്ചിരിച്ചുണ്ടുകള്‍ചെമ്പവിഴത്താല്‍ മെനഞ്ഞെടുത്തോ? ഗോപികമാരെടുത്തുമ്മവെച്ചുമ്മവെ-ച്ചോമനിച്ചീടുമിക്കൊച്ചുബാലന്‍ആനായബാലകന്മാരിലിളയവന്‍പേലവമായൊരീമേനികണ്ടോ? ചന്ദണച്ചൂര്‍ണ്ണവും പൗര്‍ണ്ണമിച്ചാറും ചേര്‍-ത്താരോമെനഞ്ഞീമനോജ്ഞരൂപംതന്‍ചിരികൊഞ്ചലിതന്തരംഗങ്ങളില്‍മഞ്ജീരശിഞ്ജിതമെന്നപോലെ! സൗന്ദര്യമാകെയുമാറ്റിക്കുറുക്കിയീമഞ്ജുളരൂപമുണ്ടാക്കി ദൈവംഅമ്മയശോദയ്ക്കു സമ്മാനമേകുവാ-നുണ്ടായപുണ്യമെ,ന്താര്‍ക്കറിയാം ചുമ്മാതതുമിതും ചൊല്ലാതെ,നിങ്ങളാപൈതലിന്‍ വൈഭവമോര്‍ത്തുനോക്കൂ;ചെല്ലക്കിടാവെന്നുചൊല്ലിടാം നിങ്ങള്‍ക്ക്വല്ലഭം ചൊല്ലിയാലുള്ളുകാളും! അന്നൊരുഭൂതമീനന്ദാലയംതന്നില്‍മന്ദം പ്രവേശിച്ചു പാല്‍കൊടുത്തുസുന്ദരിയാമിവളാരെന്നുനാമെല്ലാംഅന്തിച്ചുപോയതുമോര്‍മ്മയില്ലേ? പിന്നവിടുണ്ടായതെന്തു ഞാന്‍ വര്‍ണ്ണിപ്പൂ!വന്നുമലച്ചു മലകണക്കെ,ഘോരാട്ടഹാസം മുഴക്കി മരിച്ചതുംനാമെല്ലാം കണ്ടുമിഴിച്ചതല്ലേ? ചാടായിവന്നതും കാറ്റായിവന്നതുംക്രൂരരാം രാക്ഷസമുഖ്യരല്ലേ?എല്ലാം പൊടിതൂളായ് മാറ്റിച്ചമച്ചിട്ടുംഇ,ച്ചാരുമേനി വിയര്‍ത്തതില്ല! ബാലനെന്നോതേണ്ട;തിന്മയെ വെല്ലുവാന്‍നന്മയായ് ദൈവമവതരിച്ചു;ദൈവവരബലമ,ല്ലവനീശ്വരന്‍!പാപപുണ്യങ്ങള്‍ക്കതീതഭാവന്‍!

സ്വാമി തുരീയാമൃതാനന്ദ പുരി സമസ്തവേദാര്‍ത്ഥവും പ്രതിഷ്ഠിതമമ്മയില്‍,അടുത്തറിയുന്നവര്‍ അനുഗൃഹീതര്‍!സമസ്തധര്‍മ്മങ്ങളും പ്രതിഷ്ഠിതമമ്മയില്‍,തിരിച്ചറിയുന്നവര്‍ അനുഗൃഹീതര്‍…! ജ്ഞാനികളും മേധാശാലികളും, ധ്യാനയോഗികളും ഭാവഗ്രാഹികളും,ജീവൻ്റെ നാരായവേരായ നിന്‍ കഴല്‍വേദമൂലസ്ഥാനമെന്നു കാണ്മൂ! ശിഷ്ടര്‍ക്കു താങ്ങും തണലുമായെപ്പൊഴുംഊഷ്മളസ്നേഹം ചുരത്തുമമ്മേ,ജന്മദുഃഖത്തിൻ്റെ മുള്‍ക്കാടെരിച്ചു നീദുര്‍ഗ്ഗമപ്പാത തെളിച്ചിടുന്നു…! കൈതൊഴാം കൈതൊഴാം കൈവല്യരൂപിണി,കൈതൊഴാം പൊന്‍കഴല്‍ത്താരടികള്‍…!പാവനഗംഗപോല്‍ കാരുണ്യധാരയായ്താണൊഴുകേണമേ താപഹൃത്തില്‍!