Category / കവിത

ശുദ്ധാശുദ്ധം ജീവഗുണം.. ഈശ്വരതത്ത്വം പരിശുദ്ധം. വിശുദ്ധരാക്കും മനുജരെ നമ്മൾ.. പ്രശസ്തരാക്കാൻ നോക്കീടും. വിശുദ്ധതത്ത്വ പ്രതിരൂപം.. അശുദ്ധി തീർക്കും നരരൂപം.. അവതാരത്തിൻ മഹിമയെ നമ്മൾ.. അറിയാൻ നിർമ്മലരാകേണം ഭാരതഭൂവിൻ നറുമലരായ്.. ശാന്തിപരത്തും അവനിയിലായ്.. ഇരുളറിയാത്താ പകലോനായ്‌.. വിശുദ്ധി ചൊരിയും നിറകുടമായ്.. പ്രസക്തരായവർ വാഴുന്നു.. വിശുദ്ധരായ് ഹൃദി വിലസുന്നു. – അഭേദാമൃത

അറിയുന്ന പൊരുളല്ല ഞാൻ…. അറിയാത്തൊരന്യവും തെല്ലുമല്ല. ഇരുളല്ല….. ഒളിയല്ല …. വസ്തുവല്ല.. തെളിവാർന്ന ബുദ്ധിയിൽ വെളിവായിടും ദേഹവും ദേഹിയും വന്നു പോകും കാലവും ദേശവും മാറിവരാം.. നിത്യമായ് .. മുക്തമായ്.. സത്തയായി ഭാസിപ്പൂവാത്മാ.. സ്വരൂപമായ് കണ്ണിന്നു കാണുവാനാവതല്ല.. വാക്കിനാൽവെളിവായതൊന്നുമല്ല. പ്രാണന്നു പ്രണനായ് സാക്ഷി സ്വരൂമായ് ഭാസിപ്പുവാത്മാവതേകമായി. –അഭേദാമൃത ചൈതന്യ

സത്യമാണോ..? അതോ മിഥ്യയാണോ ..? ഞാനും ……..കാണുന്നലോകങ്ങളും …? സത്യമല്ല …വെറും മിഥ്യയല്ലേ ..! സ്വപ്നതുല്യമായ് കാണുകിൽ നാം സത്യമാണോ..? ഇരുൾ വസ്തുവാണോ …? നല്ല വെട്ടത്തിൽ കണ്ടതുണ്ടോ …? സത്യമാണോ..?….സർപ്പമുള്ളതാണോ .? രജ്ജു കണ്ടവൻ കണ്ടതുണ്ടോ …? ശൂന്യമാണോ ..? പുനശ് ചിന്തചെയ്കിൽ… വെറും ശൂന്യത കണ്മതാര് ..? സത്തയല്ലോ …! ബോധതത്ത്വമല്ലോ …! വസ്തുസത്യമാം എകതത്ത്വം. സത്തയായി മാറി നിന്നുനോക്കിൽ… ബോധഭിന്നമായ് വസ്തുവില്ല. ശുദ്ധിവേണം തത്ത്വചിന്തവേണം ഭ്രമം മാഞ്ഞുപോയ്‌ മുക്തനാകാൻ. – ബ്രഹ്മചാരി അഭേദാമൃത ചൈതന്യ

ശരണാഗതേ, സ്‌നേഹലോലുപേ, നിന്റെ തൃ- ച്ചരണങ്ങള്‍ തേടിവന്നെത്തുന്നവര്‍ക്കുള്ള- മുരുകുമ്പൊഴൊക്കെയും മിഴിനീര്‍ തുടയ്ക്കുവാ- നരികത്തു നീ വന്നു ചേരുന്നതെങ്ങനെ ? പറയുവാനാവാത്തൊരത്ഭുത ലീലകള്‍ നിറയുന്നൊരീ വിശ്വനാടകവേദിയില്‍ തളരാതെ താങ്ങായി നിര്‍ത്തുന്ന നിന്‍ മാതൃ- ഹൃദയത്തില്‍ ഞങ്ങള്‍ക്കിടം തന്നതെങ്ങനെ ? അറിയില്ല, നിബിഡാന്ധകാരത്തിലീ വഴി- ക്കവലയില്‍ നില്ക്കുന്ന ഞങ്ങള്‍ക്കതൊന്നുമേ അറിയില്ല, നീയൊഴിഞ്ഞമ്മേ കൃപാനിധേ ആരൊരുതുള്ളി വെളിച്ചം തളിക്കുവാന്‍ ? ഒന്നും തിരിയാത്തൊരീ ജന്മവൃത്താന്ത- സന്നിപാതങ്ങളില്‍പ്പെട്ടുഴലുമ്പോഴും നിന്നെയല്ലാതെ മറ്റാരെയമ്മേ, യകം നൊന്തു വിളിച്ചഴല്‍ പങ്കുവച്ചീടുവാന്‍ ? ഹേ! മഹാമായാപ്രപഞ്ചവിധായിനി ഹേ! മഹിതാത്മപ്രകാശപ്രബോധിനീ […]

അന്‍പത്താറു സംവത്സരം ഞങ്ങള്‍- ക്കിമ്പം തന്നു വളര്‍ത്ത മാതൃത്വമേ സമ്പത്തും, പുനരന്തസ്സൊത്ത സത്സംഗവും അംബികേ തരാവു വീണ്ടും. ഭസ്മം മണക്കുന്ന സന്ധ്യകളവിടുത്തെ- നക്ഷത്ര മാലയില്‍ രത്‌നം പതിക്കെ- സ്വാസ്ഥ്യം തേടി വരുന്ന പതിതരില്‍ – നിത്യ മോക്ഷപ്പൗര്‍ണ്ണമി, തീര്‍ത്ഥമായ്ത്തരിക തായേ. എന്നും കണികണ്ടുണരുന്ന മിഴികളില്‍, വാത്സല്യത്തി- ന്നാദിസൂര്യപരാഗമുതിരും ദിവ്യതേജസ്സേ.. നീയാം മന്ത്രം നൂറുരു ജപിച്ചാത്മബോധത്തി- ലെന്നും മുങ്ങി മരിച്ചിടാമടിയനും, കാറ്റും, കടലിന്റെ പാട്ടും! ഗിരീഷ് പുത്തഞ്ചേരി