Author / kairali

ചോദ്യം: ജീവിതത്തില്‍ ഏറ്റവും അദ്ഭുതകരമായി അമ്മയ്ക്കു് അനുഭവപ്പെട്ടതെന്താണു്? അമ്മ: അങ്ങനെ ജീവിതത്തില്‍ പ്രത്യേകിച്ചു് ഒരു കാര്യവും അദ്ഭുതമായി അമ്മയ്ക്കു തോന്നിയിട്ടില്ല. ബാഹ്യമോടിയില്‍ അദ്ഭുതപ്പെടാനെന്താണുള്ളതു്. മറിച്ചു്, എല്ലാം ഈശ്വരനാണെന്നു കാണുമ്പോള്‍ എല്ലാംതന്നെ, ജീവിതം ഓരോ നിമിഷവും അദ്ഭുതകരമാണു്. ഈശ്വരനെക്കാള്‍ വലിയ ഒരു അദ്ഭുതം എന്താണുള്ളതു്.

ചോദ്യം : സൃഷ്ടി മായ മൂലമുള്ള തോന്നലാണെന്നു പറയുന്നു. പക്ഷേ, എനിക്കതു സത്യമായിത്തോന്നുന്നുവല്ലോ? അമ്മ: മോനേ, ഞാനെന്ന ബോധമുള്ളപ്പോഴേ സൃഷ്ടിയുള്ളൂ. അല്ലെങ്കില്‍ സൃഷ്ടിയുമില്ല, ജീവന്മാരുമില്ല. ബ്രഹ്മം ബ്രഹ്മമായിത്തന്നെ സ്ഥിതി ചെയ്യുന്നു. ഒരു കുട്ടി മണിക്കൂറുകളോളം കരഞ്ഞു വഴക്കടിച്ചു് ഒരു പാവയെ സ്വന്തമാക്കി. കുറെ സമയം പാവയുമായി കളിച്ചിട്ടു് അതിനെ ശരീരത്തോടു ചേര്‍ത്തുപിടിച്ചു കിടന്നുറങ്ങി. ആ പാവയെ ഒന്നു തൊടാന്‍ കൂടി ആ കുട്ടി ആരെയും അനുവദിച്ചിരുന്നില്ല. ഉറക്കത്തില്‍ പാവ താഴെ വീണു. കുട്ടി അറിഞ്ഞില്ല. ഒരാള്‍ വിലപിടിപ്പുള്ള […]

ചോദ്യം : അമ്മേ, ഈ പ്രപഞ്ചം മായയാണോ? അമ്മ: അതേ. പ്രപഞ്ചം മായതന്നെയാണു്. കാരണം ഇതില്‍പ്പെട്ടു പോകുന്നവര്‍ക്കു ദുഃഖവും പ്രതിബന്ധങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ. നിത്യാനിത്യങ്ങളെ വിവേചിച്ചറിയുമ്പോള്‍ അനിത്യമായ ഇതു മായയാണെന്നു ബോദ്ധ്യപ്പെടും. പ്രപഞ്ചം മായയാണെന്നു പറഞ്ഞു. എന്നാലതിലെ നന്മ മാത്രം ഉള്‍ക്കൊണ്ടു ജീവിച്ചാല്‍ അതു നമ്മെ ബന്ധിക്കില്ല. ശരിയായ രീതിയില്‍ മുന്നോട്ടു പോകുവാന്‍ സഹായകമാവുക മാത്രമേയുള്ളൂ. വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ കാല്‍ വഴുതി ചെളിയില്‍ വീണു. കാലില്‍ മുഴുവന്‍ ചെളിയായി, നമുക്കതു് അഴുക്കായിട്ടാണു തോന്നിയതു്. ഉടനെതന്നെ നല്ല വെള്ളത്തില്‍ […]

അമ്മേ, മായ എന്നാല്‍ എന്താണു്? അമ്മ: ശാശ്വതമായ ശാന്തി തരാന്‍ കഴിവില്ലാത്തതെന്തോ അതാണു മായ. ഇന്ദ്രിയങ്ങളെക്കൊണ്ടു ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്കു ശാന്തി തരാന്‍ കഴിയില്ല. അതില്‍നിന്നും ദുഃഖം മാത്രമേ കിട്ടൂ. സത്യത്തില്‍ അവയെല്ലാം സ്വപ്നംപോലെ ഇല്ലാത്തതുമാണു്. ഒരാളിനു പ്രതീക്ഷിക്കാതെ പെട്ടെന്നു ലോട്ടറി അടിച്ചു. ധാരാളം പണം കിട്ടി. അതുപയോഗിച്ചു് അയാള്‍ ആ രാജ്യത്തിലെ സുന്ദരിയായ രാജകുമാരിയെ വിവാഹം കഴിച്ചു. പകുതി രാജ്യം സ്വന്തമാക്കി. ഒരു ദിവസം രാജകുമാരിയും അയാളും കൂടി കുതിരപ്പുറത്തു കൊട്ടാരത്തിനടുത്തുള്ള മലയുടെ മുകളിലൂടെ യാത്ര […]

ചോദ്യം : അമ്മേ, മോക്ഷം എന്നാലെന്താണു്? (…..തുടർച്ച) മനസ്സിലെ സംഘര്‍ഷംമൂലം ഇന്നു നമുക്കു ശാന്തി അനുഭവിക്കാന്‍ കഴിയുന്നില്ല. ഈ സംഘര്‍ഷം ഒഴിവാക്കണമെങ്കില്‍ മനസ്സിന്‍റെ വിദ്യകൂടി മനസ്സിലാക്കിയിരിക്കണം. അതാണു് ആദ്ധ്യാത്മികവിദ്യ, അഗ്രിക്കള്‍ച്ചര്‍ പഠിച്ചവനു വൃക്ഷം നട്ടു വളര്‍ത്തുവാന്‍ പ്രയാസമില്ല. ശരിക്കു വളര്‍ത്തുവാനും അതിനെന്തു കേടുവന്നാലും ശുശ്രൂഷിച്ചു മാറ്റുവാനും കഴിയും. എന്നാല്‍ ഇതൊന്നുമറിയാതെ കൃഷി ചെയ്താല്‍ പത്തു തൈകള്‍ നടുമ്പോള്‍ ഒന്‍പതും നഷ്ടമായെന്നിരിക്കും. ഒരു മെഷീന്‍ വാങ്ങി അതു പ്രയോഗിക്കേണ്ട രീതി മനസ്സിലാക്കാതെ ഉപയോഗിച്ചാല്‍ ചീത്തയാകും. അതുപോലെ ജീവിതം എന്തെന്നു […]