Author / kairali

ഈശ്വരസൃഷ്ടമായ ഈ ഭൂമിയിൽ പ്രകൃതിയിൽ നിന്നുമുയരുന്ന സംഗീതം, ശ്രുതിപൂർണ്ണവും താളാത്മകവുമാണു്. മനുഷ്യൻ മാത്രമാണു് ഇവിടെ അപസ്വരം കൊണ്ടുവരുന്നതു്. സ്വയം മാറാൻ നാം തയ്യാറാകണം. അല്ലെങ്കിൽ നാം അതിനു നിർബ്ബന്ധിതരാകും. മാറ്റം അല്ലെങ്കിൽ മരണം; രണ്ടിലൊന്നു നാം തിരിഞ്ഞെടുക്കേണ്ടി യിരിക്കുന്നു. ഈ ഭൂമുഖത്തുനിന്നു മനുഷ്യനെ ഒന്നു മാറ്റി നിർത്തുക. അപ്പോൾ ഭൂമി വീണ്ടും സസ്യശ്യാമളമാകും. ജലം ശുദ്ധമാകും വായു ശുദ്ധമാകും. പ്രകൃതിയിൽ ആകെ ആനന്ദം നിറയും. മറിച്ചു്, ഭൂമുഖത്തു മനുഷ്യൻ ഒഴികെ മറ്റൊരു ജീവജാലവും ഇല്ല എന്നു് ഒന്നു് […]

ഹിന്ദുമതത്തില്‍, സനാതനധര്‍മ്മത്തില്‍ പല ദേവതകളെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണുവാന്‍ കഴിയും. എങ്ങും നിറഞ്ഞുനില്ക്കുന്ന ആ ശക്തി. ഏകം സത് വിപ്രാ ബഹുധാ വദന്തി. ഭാരതത്തില്‍ ഓരോ പ്രദേശത്തും വ്യത്യസ്ത ആചാര അനുഷ്ഠാനങ്ങളാണു നിലവിലുള്ളതു്. വ്യത്യസ്ത സംസ്‌കാരത്തില്‍ വളര്‍ന്നവരാണു് ഇവിടെയുള്ളതു്. പല ദേശക്കാരും പല രാജാക്കന്മാരും ഭരിച്ച നാടാണിതു്. അതു കാരണം ഓരോരുത്തരുടെയും സംസ്‌കാരത്തിന് അനുസരിച്ചുള്ള ആരാധനാ സമ്പ്രദായങ്ങളും പല ദേവതാ സങ്കല്പങ്ങളും നിലവില്‍ വന്നു. എന്നാല്‍ എല്ലാത്തിലും കുടികൊള്ളുന്ന ശക്തി ഒന്നു തന്നെയാണു്. പച്ച സോപ്പായാലും നീല സോപ്പായാലും […]

നമ്മളെല്ലാവരും മനനം ചെയ്യേണ്ട ചില ആശയങ്ങൾ അമ്മ നിങ്ങളുടെ മുൻപാകെ വയ്ക്കട്ടെ. കഴിഞ്ഞകാല യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും വേദനാജനകമായ ഓർമ്മകളിൽ നാം കുടുങ്ങി കിടക്കരുതു്. വിദ്വേഷത്തിൻ്റെയും മത്സരത്തിൻ്റെയും ഇരുണ്ട കാലങ്ങൾ മറന്നു്, വിശ്വാസത്തിൻ്റെയും, സ്‌നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും പുതിയ ഒരു കാലഘട്ടത്തിനു നമുക്കു സ്വാഗതമരുളാം. അതിനുവേണ്ടി ഒത്തൊരുമിച്ചു പ്രയത്‌നിക്കാം. ഒരു പ്രയത്‌നവും ഒരിക്കലും വെറുതെയാകില്ല. മരുഭൂമിയിൽ ഒരു പുഷ്പം വിടർന്നാൽ അത്രയും ആയില്ലേ? ആ ഒരു മനോഭാവത്തോടെ വേണം നാം പ്രയത്‌നിക്കുവാൻ. നമ്മുടെ കഴിവുകൾ പരിമിതമായിരിക്കാം. എങ്കിലും പ്രയത്‌നമാകുന്ന പങ്കായം […]

എല്ലാവര്‍ക്കും ഒരേ ഉപദേശം നല്കുവാനാവില്ല. ഒരേ കാര്യം തന്നെ പറഞ്ഞാല്‍ ഓരോരുത്തരും വ്യത്യസ്ഥ രീതിയില്‍ ആയിരിക്കും ഉള്‍ക്കൊള്ളുക. അതിനാലാണു് ആദ്ധ്യാത്മിക ഉപദേശങ്ങള്‍ ആളറിഞ്ഞു നല്‌കേണ്ടതാണെന്നു പറയുന്നതു്. ഇന്നു് ഇവിടെ കൂടിയിട്ടുള്ള മക്കളില്‍ തൊണ്ണൂറു ശതമാനം പേരും ആദ്ധ്യാത്മികത ശരിക്കു മനസ്സിലാക്കിയിട്ടുള്ളവരല്ല. ഓരോരുത്തര്‍ക്കും അവരുടെ ചിന്താശക്തിക്കും സംസ്‌കാരത്തിനും അനുസരിച്ചേ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. അതിനാല്‍ ഓരോരുത്തരുടെ തലത്തിലേ ഇറങ്ങിച്ചെന്ന് ഉപദേശം പറഞ്ഞു കൊടുക്കേണ്ടതുണ്ടു്. ഒരു കടയിലുള്ള ചെരിപ്പുകള്‍ എല്ലാം ഒരേ വലിപ്പത്തിലും ഒരേ ഫാഷനിലും ഉള്ളതാണു് എന്നു കരുതുക. […]

പണ്ടു്, പ്രത്യേകിച്ചു് ഒരു പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യമുണ്ടായിരുന്നില്ല, കാരണം, അന്നുള്ളവരുടെ ജീവിതത്തിൻ്റെയും ഈശ്വരാരധനയുടെയും ഭാഗമായി സ്വാഭാവികമായി പ്രകൃതി സംരക്ഷണം നടന്നിരുന്നു. ഈശ്വരനെ ഓർക്കുന്നതിൽ ഉപരിയായി അവർ സമൂഹത്തിനെയും പ്രകൃതിയെയും സേവിക്കുകയും സ്‌നേഹിക്കുകയും ആണു ചെയ്തതു്. സൃഷ്ടിയിലൂടെ അവർ സ്രഷ്ടാവിനെ ദർശിച്ചു. പ്രകൃതിയെ ഈശ്വരൻ്റെ പ്രത്യക്ഷരൂപമായിക്കണ്ടു് അവർ സ്‌നേഹിച്ചു, ആരാധിച്ചു, പരിപാലിച്ചു. ആ ഒരു മനോഭാവം നമ്മൾ വീണ്ടെടുക്കണം. ഇന്നു ലോകത്തെ ഉറ്റുനോക്കുന്ന ഏറ്റവും വലിയ വിപത്തു മൂന്നാം ലോക മഹായുദ്ധമല്ല. മറിച്ചു്, പ്രകൃതിയുടെ താളം തെറ്റലാണു്, പ്രകൃതിയിൽനിന്നു […]