അമ്മേ! ജഗന്മനോമോഹനാകാരമാര്‍-ന്നുണ്മയായ്, വെണ്മതിപോലെ ചിദാകാശനിര്‍മ്മല സ്നേഹപ്രകാശമായ്, ഞങ്ങള്‍ക്കുകണ്ണിന്നുകണ്ണായി, കാവലായ് നില്ക്കുന്നൊ-രമ്മേ! കൃപാമൃതവാരിധേ കൈതൊഴാം… നിന്‍ മാതൃഭാവമനന്തമചിന്ത്യ,മേ-തന്ധമാം ജന്മാന്തരത്തിലും വാത്സല്യമന്ദാരപുഷ്പമായ് മക്കള്‍ക്കു ശാന്തിയുംസന്തോഷവും നല്കിയെത്തുന്നൊരാസൗമ്യ-മന്ദസ്മിതത്തിന്നു കൈതൊഴാം കൈതൊഴാം… നിന്‍ മൃദുരാഗമധുനിസ്വനങ്ങളോപഞ്ചമംപാടും കിളിച്ചുണ്ടിലൂറുന്നു!നിന്‍മധുരാമൃതപ്രേമസൗന്ദര്യമോവെണ്‍പനീര്‍പൂക്കള്‍ നിറഞ്ഞൊഴുകീടുന്നു…നിൻ്റെ ഹൃത്താളം പകര്‍ത്തി നില്ക്കുന്നുവോമന്ദസമീരന്‍നുണഞ്ഞിലച്ചാര്‍ത്തുകള്‍… എന്തു സമ്മോഹനമമ്മേ! പ്രകൃതിയില്‍നിന്നില്‍നിന്നന്യമായില്ലൊന്നുമൊന്നുമേ…പൊന്നുഷസ്സമ്മയെ സ്വാഗതം ചെയ്യുവാന്‍എന്നും വിളക്കുതെളിച്ചെത്തിടുമ്പോഴുംനിന്നനഘാനന്ദസന്ദോഹലക്ഷ്മിയില്‍മൃണ്‍മയലോകമലിഞ്ഞു നില്ക്കുമ്പൊഴുംനിന്നപദാനങ്ങള്‍ പാടും കടലല-തന്നോടു ചേരാന്‍ പുഴ കുതിക്കുമ്പൊഴുംനിന്നെയല്ലാതെ മറ്റാരെയോര്‍ക്കുന്നു, സ-ച്ചിന്മയേ മായേ മഹാപ്രപഞ്ചാത്മികേ… നിന്നെത്തൊഴുതുവണങ്ങി സ്തുതിക്കുവാന്‍ജന്മം കനിവാര്‍ന്നുതന്ന കാരുണ്യമേകണ്ണിലും കാതിലും നാവിലും, പിന്നക-ക്കണ്ണിലും നീ കളിയാടുവാനാപ്പാദപുണ്യത്തിലെല്ലാം മറന്നു സമര്‍പ്പിച്ചു-നിന്നുകൊള്ളാന്‍ നീയനുജ്ഞ നല്‌കേണമേ… […]
Author / kairali
മക്കളേ നമ്മളില്‍ പലരും ദാനം ചെയ്യുമ്പോള്‍പ്പോലും പിശുക്കു കാട്ടുന്നവരാണു്. മക്കള്‍ ഇതോര്‍ക്കണം. എത്രയധികം സമ്പത്തിനുടമയായാലും അവയൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. പിന്നെ എന്തിനു പിശുക്കുകാട്ടണം. കഷ്ടപ്പെടുന്നവര്‍ക്കു നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതാണു യഥാര്‍ത്ഥ സമ്പത്തു്. ശാന്തിയുടെയും സമാധാനത്തിൻ്റെയും മാര്‍ഗ്ഗമതാണു്. മക്കളേ, നമ്മുടെ മനസ്സിനെ ഈശ്വരനില്‍ സമര്‍പ്പിക്കുവാന്‍ കഴിയണം. പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മനസ്സു് എടുത്തു സമര്‍പ്പിക്കുവാന്‍ പറ്റിയ വസ്തുവല്ല. എന്നാല്‍ മനസ്സു് ഏതൊന്നില്‍ ബന്ധിച്ചു നില്ക്കുന്നുവോ ആ വസ്തുവിനെ സമര്‍പ്പിക്കുമ്പോള്‍ മനസ്സിനെ സമര്‍പ്പിച്ചതിനു […]
പ്രതിബധ്‌നാതി ഹി ശ്രേയഃ പൂജ്യപൂജാവ്യതിക്രമഃ (രഘുവംശം – 1 – 71) മഹാകവി കാളിദാസൻ്റെ മഹത്തായ സൂക്തമാണിതു്. ആര്‍ഷ സംസ്‌കൃതിയുടെ പൊരുളില്‍നിന്നും കൊളുത്തിയെടുത്ത ദീപശിഖ! ‘പൂജ്യന്മാരെ പൂജിക്കാതിരുന്നാല്‍ അതു ശ്രേയസ്സിനെ തടയും’ എന്നാണല്ലോ മഹാകവി നല്കുന്ന സന്ദേശം. ഔചിത്യ വേദിയായ കവി നിര്‍ണ്ണായകമായൊരു സന്ദര്‍ഭത്തിലാണു് ഈ ‘മഹാവാക്യം’ ഉച്ചരിക്കുന്നതു്. രഘുവംശമഹാകാവ്യത്തില്‍ ദിലീപമഹാരാജാവിൻ്റെ അനപത്യതാദുഃഖപ്രശ്‌നത്തിലേക്കു തപോദൃഷ്ടികള്‍ പായിച്ചുകൊണ്ടു വസിഷ്ഠമഹര്‍ഷി മൊഴിയുന്നതാണു സന്ദര്‍ഭം. മഹോജ്ജ്വലമായ സൂര്യവംശം ദിലീപനോടെ അന്യം നിന്നുപോകുന്ന ദുരവസ്ഥയിലെത്തിനില്ക്കുകയാണു്. ദുഃഖിതനായ രാജാവു കുലഗുരു വസിഷ്ഠനെ തേടിയെത്തുന്നു. ത്രികാലജ്ഞനായ […]
ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായിവന്നു് അമ്മയെ നമസ്‌കരിച്ചു.മുഷിഞ്ഞവസ്ത്രം, പാറിപ്പറക്കുന്ന മുടി, വിഷാദം തളംകെട്ടി നില്ക്കുന്ന മുഖം. അമ്മ : മോളിന്നു പോകുന്നുണ്ടോ?സ്ത്രീ : ഉണ്ടമ്മേ മൂന്നു ദിവസമായില്ലേ വീട്ടില്‍ നിന്നിറങ്ങിയിട്ട്.അവര്‍ അമ്മയുടെ മാറില്‍ തലചായ്ച്ചു വിതുമ്പിക്കരഞ്ഞു. അമ്മ അവരുടെ മുഖമുയര്‍ത്തി സ്വന്തം കൈകൊണ്ടു കണ്ണുനീര്‍ തുടച്ചു. ”മോളു വിഷമിക്കാതെ എല്ലാം നേരെയാകും.” അമ്മയെ ഒരിക്കല്‍ക്കൂടി നമസ്‌കരിച്ചശേഷം അവര്‍ വെളിയിലേക്കു പോന്നു. ഒരു ഭക്ത: ആ കുട്ടിയെ ഞാനറിയുന്നതാണ്. എത്ര മാറിപ്പോയി. അമ്മ : ആ മോളുടെ ഭര്‍ത്താവിനു […]
അമ്മയെപ്പറ്റി ധാരാളം കേട്ടറിവുണ്ടായിരുന്നുവെങ്കിലും അമ്മയുടെ ദര്‍ശനസൗഭാഗ്യം എനിക്കു ലഭിച്ചതു് 2002 ലായിരുന്നു. പക്ഷേ, ആ ദിനം എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരു മുഹൂര്‍ത്തമായിരുന്നു. എനിക്കു കൈവന്ന പുനര്‍ജന്മത്തിൻ്റെതായിരുന്നു ആ നിമിഷങ്ങള്‍! അതു പറയുന്നതിനു മുന്‍പായി ഞാന്‍ കുറച്ചു ദൂരം പുറകോട്ടു സഞ്ചരിക്കട്ടെ…കൊട്ടിയൂര്‍ ഉത്സവത്തിനു കൊല്ലംതോറും ഞാന്‍ കുടുംബ സമേതം പോവുക പതിവായിരുന്നു. ഒരു ഉത്സവദിവസം, പെരുമാളുടെ ദര്‍ശനം കഴിഞ്ഞു് അവിടുത്തെ പ്രസാദങ്ങള്‍ വാങ്ങി തിരിച്ചു വീട്ടിലേക്കു പോകുന്നതിനിടെ ഞാന്‍ പെട്ടെന്നു ബോധരഹിതനായി കാല്‍ വഴുതി […]

Download Amma App and stay connected to Amma