മക്കളേ, പലപ്പോഴും നമ്മള്‍ സംസാരിക്കുമ്പോള്‍ പറയാറുണ്ടു്, ‘ഓ, ഞാന്‍ വിചാരിച്ചതു കൊണ്ടു മാത്രം അതു നടന്നു. എന്റെ ഇച്ഛ കൊണ്ടു നടന്നു.’ വാസ്തവത്തില്‍ നമ്മുടെ ഇച്ഛ പ്രകാരമാണോ കാര്യങ്ങള്‍ നടക്കുന്നതു്. ‘ദാ ഞാന്‍ വരുന്നു’ എന്നു് മുറിയില്‍ നിന്നും വിളിച്ചു പറയും. പക്ഷേ, പത്തു ചുവടു വച്ചു കഴിയുമ്പോഴേക്കും ആള്‍ കുഴഞ്ഞു വീണു. ഹാര്‍ട്ട് അറ്റാക്ക്. നമ്മുടെ ഇച്ഛയാണു് നടക്കുന്നതെങ്കില്‍, നമ്മള്‍ പറഞ്ഞതു പോലെ അവിടെ എത്തേണ്ടതല്ലേ. ഇതു മനസ്സിലാക്കി നമ്മള്‍ എല്ലാം അവിടുത്തെ ഇച്ഛയ്ക്കു വിട്ടു കൊടുക്കണം. […]
Author / kairali
”അമ്മേ, അങ്ങനെയാണെങ്കില്‍പ്പിന്നെ ബുദ്ധിയും ഹൃദയവും തമ്മില്‍ എന്താ ഒരു വ്യത്യാസം? രണ്ടും ഏതാണ്ടു് ഒന്നു തന്നെയല്ലേ?” ”പരമമായ അര്‍ത്ഥത്തില്‍ അതു ശരിതന്നെ. എന്നാല്‍, അജ്ഞതയില്‍ കഴിയുന്ന നമുക്കിപ്പോള്‍ അവ രണ്ടും ഒന്നെന്നു കാണാന്‍ കഴിയില്ല. നമ്മളിപ്പോള്‍ ആ അദ്വൈതതലത്തിലെത്തിയിട്ടില്ല, ആ ഏകത്വബോധം നമുക്കിപ്പോഴില്ല. ഇപ്പോഴത്തെ ഈ നാനാത്വലോകത്തില്‍, വാക്കുകളും ആശയങ്ങളും അവ തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്. അതുകൊണ്ടിങ്ങനെ പറയേണ്ടി വരുന്നു. “ “ആ നാനാത്വബോധം പോയാല്‍പ്പിന്നെ സ്നേഹം, ആ ദിവ്യസ്നേഹം മാത്രമേ അവശേഷിക്കൂ. ഈ വിശദീകരണങ്ങളുടെയും വാക്കുകളുടെയും എല്ലാം […]
ഇന്നു് ഒരു സ്ഥലത്തു് എത്തിച്ചേരുവാന്‍ വഴികള്‍ പലതുമുണ്ടു്. വാഹനങ്ങള്‍ എല്ലാ മോഡലുകളിലുമുണ്ടു്. എത്ര വേഗത്തില്‍ വേണമെങ്കിലും അവിടെ എത്തിച്ചേരാം. എന്നാല്‍, ഈ സൗകര്യങ്ങള്‍ എല്ലാം നമുക്കുണ്ടെങ്കിലും വിഷമമോ കഷ്ടതകളോ ദുഃഖമോ വരുമ്പോള്‍ മറ്റു വഴികള്‍ ഒന്നുമില്ല. വിഷമിക്കാനും ദുഃഖിക്കാനും മാത്രമേ നമുക്കിന്നു കഴിയുന്നുള്ളൂ. മറ്റൊരു വഴിയും നമ്മുടെ മുന്‍പില്‍ തെളിയുന്നില്ല. ഇവിടെയാണു് ആദ്ധ്യാത്മികതയുടെ പ്രസക്തി. നമ്മള്‍ ശ്രമിച്ചാല്‍ ഈ ദുഃഖങ്ങളില്‍ നിന്നും മോചിതരാകാന്‍ വഴിയുണ്ടു്. എന്തുകൊണ്ടു നമുക്കു വിഷമം വന്നു? എന്താണു വിഷമിക്കാന്‍ കാരണം? ഇവയുടെ യഥാര്‍ത്ഥ […]
“ഏതു ജോലി ചെയ്യണമെങ്കിലും ഏകാഗ്രത വേണ്ടേ?. ഏതു രംഗമെടുത്തു നോക്കിയാലും ഓരോ വാക്കിനും പ്രവൃത്തിക്കും പിന്നിലെ ശക്തിയും ബലവും പ്രചോദനവും ഒക്കെ സ്നേഹമാണെന്നു കാണാം. ഏതു തുറയിലും എത്ര ഉയര്‍ന്നതോ താഴ്ന്നതോ ആയ പണിയെടുക്കുന്ന മനുഷ്യനാണെങ്കിലും, ഏതു ജാതിമത വിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും, ഇതല്ലേ സത്യം?” ”പുറമെ നിന്നു കാണുന്ന ഒരാള്‍ക്കു തോന്നിയേക്കാം പരീക്ഷണ ശാലയില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍ കേവലം ബുദ്ധിപരമായ കര്‍മ്മമല്ലേ ചെയ്യുന്നതെന്ന്. അവിടെ ഹൃദയത്തിനെന്തു സ്ഥാനമാണുള്ളത്?.” “പക്ഷേ, ആ പ്രവൃത്തിയുടെ ആഴത്തിലേക്കു പോയി നോക്കുമ്പോഴറിയാം തന്റെ […]
നമ്മുടെ കര്‍മ്മമല്ല, ഈശ്വര കൃപയാണു് എല്ലാ വിജയത്തിനും അടിസ്ഥാനം. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ നമ്മുടെ കര്‍മ്മം കൂടാതെ മറ്റു പല ഘടകങ്ങളും അതില്‍ വരും. എല്ലാ ഘടകങ്ങളും അനുകൂലമായാല്‍ മാത്രമേ, പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ. നമുക്കു നന്നായറിയാം, നമ്മള്‍ എത്ര ശ്രദ്ധവച്ചു റോഡു കുറുകെ കടന്നാലും എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവര്‍ അശ്രദ്ധയോടെയാണു വാഹനമോടിക്കുന്നതെങ്കില്‍ നമ്മെ ഇടിച്ചെന്നിരിക്കും. അതുപോലെ, നമ്മള്‍ വളരെ ശ്രദ്ധയോടെ എല്ലാ ട്രാഫിക്കു നിയമങ്ങളും പാലിച്ചു വാഹനമോടിക്കുകയാണെന്നിരിക്കട്ടെ, എന്നാലും മദ്യപനായ ഡ്രൈവര്‍ ഓടിക്കുന്ന, […]

Download Amma App and stay connected to Amma