ചോദ്യം : ചില ഋഷിമാര്‍ കോപിച്ചിരുന്നതായി പറയുന്നുണ്ടല്ലോ?
അമ്മ: അവരുടെ ദേഷ്യം മറ്റുള്ളവരുടെ അഹങ്കാരത്തെ ഇല്ലാതാക്കുകയാണു ചെയ്തതു്. അവരുടെ ദേഷ്യവും കാരുണ്യമാണു്. അതു സാധാരണക്കാരുടെ കോപം പോലെയല്ല.

ഒരു ഗുരു ദ്വേഷിക്കുന്നതു ശിഷ്യൻ്റെ തമസ്സിനെ അകറ്റാനാണു്. പശു ചെടി തിന്നു നശിപ്പിക്കുന്ന സമയം ”പശുവേ, പശുവേ, ചെടി തിന്നല്ലേ, മാറു്” എന്നിങ്ങനെ പതുക്കെ പറഞ്ഞുകൊണ്ടു ചെന്നാല്‍ പശു മാറില്ല. എന്നാല്‍ ഗൗരവത്തില്‍, ഉച്ചത്തില്‍ ‘ഓടു പശുവേ’ എന്നു പറയുമ്പോള്‍ അതു മാറും. നമ്മുടെ ആ ഗൗരവഭാവം, തിരിച്ചറിവില്ലാത്ത അതിനെ ചെയ്തുകൊണ്ടിരുന്ന തെറ്റില്‍നിന്നും പിന്തിരിപ്പിച്ചു.
അതുപോലെ, ഗുരുക്കന്മാരുടെ ദേഷ്യം വെറും ഭാവനമാത്രമാണു്. ഉള്ളില്‍തട്ടി വരുന്നതല്ല. ശിഷ്യൻ്റെ മനസ്സിനെ വൃത്തിയാക്കുന്ന സോപ്പാണതു്. ശിഷ്യൻ്റെ ഉന്നതി മാത്രമാണു് അവരുടെ ലക്ഷ്യം. കരിഞ്ഞ കയറും നീറ്റുകക്കയും മറ്റും കണ്ടാല്‍ രൂപമുണ്ടു്, തൊട്ടാല്‍ പൊടിയും. അതുപോലെ, അവരുടെ ദേഷ്യം യഥാര്‍ത്ഥമല്ല, ഭാവന മാത്രമാണു്. മറ്റുള്ളവരെ നേര്‍വഴിക്കു നയിക്കുന്നതിനുവേണ്ടിയാണതു്.

Download Amma App and stay connected to Amma