അമ്മയുടെ അടുക്കല്‍ വിവിധ സ്വഭാവക്കാരായ എത്രയോ ആളുകള്‍ വരുന്നു. പല കുടുംബ പ്രശ്നങ്ങളും നിസ്സാര കാര്യങ്ങള്‍ കൊണ്ടു ഉണ്ടാകുന്നതാണു്. ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതാണ്. അല്പം ക്ഷമയുണ്ടെങ്കില്‍, എത്രയോ പ്രശ്നങ്ങള്‍ നമുക്കു് ഒഴിവാക്കാന്‍ കഴിയും.

ഒരിക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവും കൂടി അമ്മയുടെ അടുക്കല്‍ വന്നു. ഭാര്യയ്ക്കു ചില സമയങ്ങളില്‍ മനസ്സിൻ്റെ സമനില അല്പം തെറ്റും. എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടാകുമ്പോഴാണു് ഇതു സംഭവിക്കുന്നതു്. പിന്നെ അവര്‍ എന്താണു പറയുന്നതെന്നു് അവര്‍ക്കു തന്നെ അറിയില്ല. അവര്‍ക്കു ഭര്‍ത്താവിനെ വലിയ സ്നേഹവുമാണു്.
ഇതറിഞ്ഞു് അമ്മ ആ മോനോടു പറഞ്ഞു, മോന് കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ മതി. ആ മോള് എന്തെങ്കിലും അവിവേകമായി പറഞ്ഞാല്ക്കൂടി അതിൻ്റെ അസുഖം കൊണ്ടാണെന്നു മനസ്സിലാക്കി മോന് ക്ഷമിക്കണം. ക്രമേണ ഈ അസുഖം മാറിക്കിട്ടുകയും ചെയ്യും.
പക്ഷേ, ആ മോനതു കൂട്ടാക്കിയില്ല. ‘ഞാനെന്തിനു വിട്ടുകൊടുക്കണം? അവള് എന്റെ ഭാര്യയല്ലേ?’ ഇതാണു് ആ മോൻ്റെ ഭാവം. ഇതിൻ്റെ ഫലമായി എന്തു സംഭവിച്ചു? വീട്ടില്‍ ശണ്ഠ വര്‍ദ്ധിച്ചു. ഭാര്യയ്ക്കു് അസുഖം കൂടുതലായി. ഭാര്യയെ അവരുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. ആ മോൻ്റെ ജീവിതമാകെ തകര്‍ന്നു. മദ്യപനായി. സമ്പത്തു മുഴുവന്‍ കുടിച്ചുതീര്‍ത്തു. ജീവിതം നരകമാക്കി ത്തീര്‍ത്തു.
ഭാര്യയുടെ അസുഖത്തെക്കുറിച്ചു മനസ്സിലാക്കി, അതിനനുസരിച്ചു ക്ഷമയോടെ, സ്നേഹത്തോടെ പെരുമാറിയിരുന്നു എങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു. അതിനാല്‍ മക്കള്‍, ഓരോ സാഹചര്യവും മനസ്സിലാക്കി നീങ്ങണം.

Download Amma App and stay connected to Amma