അമ്പലപ്പുഴ ഗോപകുമാര്‍
അമ്മ അറിയാത്ത ലോകമുണ്ടോ
അമ്മ നിറയാത്ത കാലമുണ്ടോ
അമ്മ പറയാത്ത കാര്യമുണ്ടോ
അമ്മ അരുളാത്ത കര്‍മ്മമുണ്ടോ?

അമ്മ പകരാത്ത സ്നേഹമുണ്ടോ
അമ്മ പുണരാത്ത മക്കളുണ്ടോ
അമ്മ അലിയാത്ത ദുഃഖമുണ്ടോ
അമ്മ കനിയാത്ത സ്വപ്നമുണ്ടോ…?
അമ്മ തെളിക്കാത്ത ബുദ്ധിയുണ്ടോ
അമ്മ ഒളിക്കാത്ത ചിത്തമുണ്ടോ
അമ്മ വിളക്കാത്ത ബന്ധമുണ്ടോ
അമ്മ തളിര്‍ത്താത്ത ചിന്തയുണ്ടോ…?
ഒന്നുമില്ലൊന്നുമില്ലമ്മയെങ്ങും
എന്നും പ്രകാശിക്കുമാത്മദീപം
മണ്ണിലും വിണ്ണിലും സത്യമായി
മിന്നിജ്ജ്വലിക്കുന്ന പ്രേമദീപം!
കണ്ണിലുള്ക്കണ്ണിലാദീപനാളം
കണ്ടുനടക്കുവാന്‍ ജന്മമാരേ
തന്നതാക്കാരുണ്യവായ്പിനുള്ളം
അമ്മേ! സമര്‍പ്പിച്ചു നിന്നിടട്ടെ…!

Download Amma App and stay connected to Amma