യൂസഫലി കേച്ചേരി
അമ്മേ, ഭവല്‍പ്പാദസരോരുഹങ്ങള്‍
അന്യൂനപുണ്യത്തിനിരിപ്പിടങ്ങള്‍
ഈ രണ്ടു ഭാഗ്യങ്ങളുമൊത്ത നാടേ
പാരിൻ്റെ സൗഭാഗ്യ വിളക്കു നീയേ
ഞാനെൻ്റെ ദുഃഖങ്ങളുമേറ്റി വന്നാല്‍
ആനന്ദവുംകൊണ്ടു മടങ്ങിടും ഞാന്‍!
ആരാകിലും ശോകവിനാശമേകി
സാരാര്‍ത്ഥമോതിസ്സുധതന്നയയ്ക്കും.

അത്രയ്ക്കു കാരുണ്യമഹാസമുദ്ര-
മല്ലേ ഭവന്മാനസനീലവാനം
ആ മഞ്ജുവാനത്തൊരു താരമായി-
ട്ടാചന്ദ്രതാരം വിലസേണമീ ഞാന്‍.
കാലം മഹായാത്ര തുടര്‍ന്നിടുമ്പോള്‍
കാലന് വരാമെന്നുയിരേറ്റെടുക്കാന്‍
ആവട്ടെ അന്നും മുറുകേ പുണര്‍ന്നീ
ആഗസ്വിയെപ്പാപവിമുക്തനാക്കൂ
ലക്ഷങ്ങള്‍ ചുറ്റും വരിനിന്നിടുമ്പോള്‍
ദക്ഷിണയൊന്നുമേയില്ലാത്തൊരെന്നിലെ
എന്നെ വിളിച്ചുണര്‍ത്തും ഭവതിക്കൊരു
ലക്ഷം നമസ്കൃതിയോതാം ഞാനംബികേ.

Download Amma App and stay connected to Amma