20 നവംബർ 2018 , അബുദാബി ആഗോള ഇന്റർനെറ്റ് ഉപയോക്താക്കളിൽ 25 ശതമാനവും കുട്ടികളും കൗമാര പ്രായക്കാരുമാണ്. ഇതിൽ 80 കോടിയിലധികം പേർ ലൈംഗീക ചൂഷണങ്ങൾക്കും മറ്റും ഇരയാകുന്നു. 2015 ൽ മൈക്രോസോഫ്ട് നടത്തിയ പഠനത്തിൽ ദിനംപ്രതി 7,20,000 ബാലപീഡന ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങൾക്ക് ഒരു ശാശ്വതപരിഹാരം കണ്ടെത്തുവാനായി അബുദാബി കിരീടാവകാശിയുടെ രക്ഷകർതൃത്വത്തിൽ രൂപീകരിച്ച ആഗോള കൂട്ടായ്മ – ഇന്റർഫെയ്ത്ത് അലയൻസിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത സാമൂഹിക […]
Tag / മനസ്സ്
ചോദ്യം : ഈശ്വരന് എന്തിനാണു് ഇങ്ങനെ ഒരു ഭൂമിയും അതില്‍ കുറെ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നതു്? അമ്മ: ഈശ്വരന് ആരെയും സൃഷ്ടിച്ചിട്ടില്ല. ഇതു നമ്മുടെ സൃഷ്ടിയാണു്. അനേകം സ്വര്‍ണ്ണവും രത്നങ്ങളും സൂക്ഷിക്കുന്ന ഒരു ക്ഷേത്രക്കലവറ സൂക്ഷിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തി. അയാള്‍ രാത്രി ഉറക്കമൊഴിച്ചിരിക്കേണ്ടതിനു പകരം കിടന്നുറങ്ങി; ആ തക്കത്തിനു കുറെ കള്ളന്മാര് കലവറയിലുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചു. ഉണര്‍ന്നപ്പോഴാണു സൂക്ഷിപ്പുകാരന് മോഷണത്തെക്കുറിച്ചറിയുന്നതു്. അയാള്‍ക്കു് ആധിയായി. ‘എന്നെ പോലീസു പിടിക്കുമോ! എൻ്റെ കുട്ടികള്‍ക്കിനി ആരുമില്ലേ!’ അയാള്‍ കിടന്നു നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഉറങ്ങിയ […]
മക്കളേ, പ്രപഞ്ചത്തിന് കാരണഭൂതയായ പരാശക്തിയെ ആരാധിക്കുന്ന കാലമാണ് നവരാത്രി. നവരാത്രി, വ്രതത്തിന്റെയും തപസ്സിന്റെയും പൂജയുടെയും കാലമാണ്. വ്രതത്തിലൂടെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കുവാനും മനഃസംയമനം ശീലിക്കാനും കഴിയുന്നു. പൂജാരീതികള്‍ ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ചിലയിടങ്ങളില്‍ ദേവിയെ ഓരോ ദിവസവും ഓരോ ഭാവത്തില്‍ ആരാധിക്കുന്നു. മറ്റുചിലയിടങ്ങളില്‍ ആദ്യത്തെ മുന്നു ദിവസം കാളിയുടെ അല്ലെങ്കില്‍ ദുര്‍ഗ്ഗയുടെ ഭാവത്തിലും അടുത്ത മൂന്നു ദിവസം ലക്ഷ്മിയുടെ ഭാവത്തിലും അതിനടുത്ത മൂന്നു ദിവസം സരസ്വതിയുടെ ഭാവത്തിലും പൂജിക്കുന്നു. ചില ഇടങ്ങളിലാവട്ടെ അവസാന മൂന്നു ദിവസങ്ങളില്‍ മാത്രം പൂജ […]

Download Amma App and stay connected to Amma