Tag / പ്രകൃതി

ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തതു കൊണ്ട് മാത്രം ലോകമാകില്ല, സമൂഹമാകില്ല. അതിന് നന്മയും കാരുണ്യവുമുള്ള മനുഷ്യര്‍ കൂടി അതിലുണ്ടാകണം. മനുഷ്യന് മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയണം. പ്രകൃതിയേയും സ്‌നേഹിക്കാന്‍ കഴിയണം. – അമ്മ

നദിയും സമുദ്രവും മലിനപ്പെടുന്നത് നമ്മുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. – അമ്മ

ശിവലിഗം ഒരു മതത്തിന്‍ടെ പ്രതീകമല്ല. ഒരു ശാസ്ത്രീയ തത്ത്വത്തെയാണ് അത് ഉള്‍ക്കൊള്ളുന്നത്. വിലയസ്ഥാനം എന്നര്‍ത്ഥം. പ്രപഞ്ജം മുഴുവനും ഏതൊന്നില്‍ നിന്ന് ഉത്ഭവിച്ചുവോ, ഏതൊന്നില്‍ വിലയിക്കുന്നുവോ അതാണ് ശിവലിഗം

15 ആഗസ്റ്റ് 2002, സ്വാതന്ത്ര്യദിനസന്ദേശം, ശ്രീ മാതാ അമൃതാനന്ദമയീ ദേവി മക്കളേ, ഋഷികളുടെ നാടാണു ഭാരതം. ലോകത്തിനു് എക്കാലത്തും നന്മയും ശ്രേയസ്സും നല്കുന്ന സംസ്‌കാരമാണു് അവര്‍ നമുക്കു പകര്‍ന്നു നല്കിയതു്. ആ സംസ്‌കാരം നമുക്കു് അമ്മയാണു്. അതിനെ നാം സംരക്ഷിക്കുകയും ഉദ്ധരിക്കുകയും വേണം. ‘മാതൃ ദേവോ ഭവ’, ‘പിതൃ ദേവോ ഭവ’, ‘ആചാര്യ ദേവോ ഭവ’, ‘അതിഥി ദേവോ ഭവ’ ഇതാണു നമ്മുടെ പൂര്‍വ്വികര്‍ ഉപദേശിച്ചതു്. അങ്ങനെയാണു് അവര്‍ ജീവിച്ചു കാണിച്ചതു്. ഈ സ്‌നേഹമാണു സമൂഹത്തെ കൂട്ടിയിണക്കുന്ന […]