Tag / സേവനം

സയന്‍സിനെ ആദ്ധ്യാത്മികതയില്‍ നിന്നും അകറ്റി നിര്‍ത്തിയതാണ് പോയ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം. ഒന്നായി, കൈകോര്‍ത്ത് പോകേണ്ടിയിരുന്ന വിജ്ഞാനത്തിന്റെ രണ്ട് പ്രധാനപ്പെട്ട ശാഖകളെ വേര്‍പെടുത്തി, ആധുനികശാസ്ര്തത്തിന്റെ വക്താക്കളെന്നും മതവിശ്വാസങ്ങളുടെ പ്രതിനിധികളെന്നും മുദ്രകുത്തി. ഈ രണ്ടു ശാഖകളും ഒന്നുചേര്‍ന്നു പോയാല്‍ തീര്‍ച്ചയായും ഇതില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും.

നമ്മള്‍ ആഡംബരത്തിനും മറ്റു് അനാവശ്യകാര്യങ്ങള്‍ക്കും ചെലവുചെയ്യുന്ന
പണമുണ്ടെങ്കില്‍, ഒരാള്‍ക്ക് മരുന്നു വാങ്ങുവാന്‍ കഴിയും, ഒരു കുടുംബത്തിനു് ഒരു
നേരത്തെ ഭക്ഷണത്തിനു മതിയാകും, ഒരു സാധുക്കുട്ടിയുടെ വിദ്യാഭ്യാസത്തിനു നല്കി അതിന്റെ ഭാവി ശോഭനമാക്കുവാന്‍ സാധിക്കും.

സര്‍വ്വ പാപനാശിനിയായ ഗംഗയാണ് നിസ്വാര്‍ത്ഥസേവനം. – അമ്മ