Tag / ശ്രേയസ്സു്

പ്രതിബധ്‌നാതി ഹി ശ്രേയഃ പൂജ്യപൂജാവ്യതിക്രമഃ (രഘുവംശം – 1 – 71) മഹാകവി കാളിദാസൻ്റെ മഹത്തായ സൂക്തമാണിതു്. ആര്‍ഷ സംസ്‌കൃതിയുടെ പൊരുളില്‍നിന്നും കൊളുത്തിയെടുത്ത ദീപശിഖ! ‘പൂജ്യന്മാരെ പൂജിക്കാതിരുന്നാല്‍ അതു ശ്രേയസ്സിനെ തടയും’ എന്നാണല്ലോ മഹാകവി നല്കുന്ന സന്ദേശം. ഔചിത്യ വേദിയായ കവി നിര്‍ണ്ണായകമായൊരു സന്ദര്‍ഭത്തിലാണു് ഈ ‘മഹാവാക്യം’ ഉച്ചരിക്കുന്നതു്. രഘുവംശമഹാകാവ്യത്തില്‍ ദിലീപമഹാരാജാവിൻ്റെ അനപത്യതാദുഃഖപ്രശ്‌നത്തിലേക്കു തപോദൃഷ്ടികള്‍ പായിച്ചുകൊണ്ടു വസിഷ്ഠമഹര്‍ഷി മൊഴിയുന്നതാണു സന്ദര്‍ഭം. മഹോജ്ജ്വലമായ സൂര്യവംശം ദിലീപനോടെ അന്യം നിന്നുപോകുന്ന ദുരവസ്ഥയിലെത്തിനില്ക്കുകയാണു്. ദുഃഖിതനായ രാജാവു കുലഗുരു വസിഷ്ഠനെ തേടിയെത്തുന്നു. ത്രികാലജ്ഞനായ […]

ചോദ്യം : ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം? അമ്മ: ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ആശങ്കയുളവാക്കുന്നവയാണു്. അവയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണേണ്ടതു തീര്‍ത്തും ആവശ്യമാണു്. മാറ്റം വ്യക്തിയില്‍നിന്നുമാണു തുടങ്ങേണ്ടതു്. വ്യക്തികളുടെ മനോഭാവം മാറുന്നതിലൂടെ കുടുംബം ശ്രേയസ്സു് പ്രാപിക്കുന്നു; സമൂഹം അഭിവൃദ്ധിപ്പെടുന്നു. അതിനാല്‍ ആദ്യം നമ്മള്‍ സ്വയം നന്നാകാന്‍ ശ്രമിക്കണം. നമ്മള്‍ നന്നായാല്‍ നമ്മുടെ സമീപമുള്ളവരെയെല്ലാം അതു സ്വാധീനിക്കും. അവരിലും നല്ല പരിവര്‍ത്തനം സംഭവിക്കും. വെറും ഉപദേശംകൊണ്ടോ ശാസനകൊണ്ടോ മറ്റുള്ളവരെ നന്നാക്കുവാന്‍ കഴിയില്ല. നമ്മള്‍ നല്ല മാതൃക […]