പ്രപഞ്ചത്തിലുള്ള ഏതൊന്നിനും അതിന്‍റെതായ സൗന്ദര്യമുണ്ട്. എന്നാല്‍ ആരും അതുകാണുന്നില്ല എന്നുമാത്രം. ഇതിനൊക്കെ സാധിക്കുവാന്‍ തക്കവണ്ണം മനുഷ്യനെ പ്രാപ്തനാക്കുന്നത്, മതത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ടുള്ള ജീവതമാണ്. മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണു് ഇന്നാവശ്യം. അതിന് മതത്തിന്‍റെ പുറമേയുള്ള ആചാരനുഷ്ഠാനങ്ങള്‍ക്കുപരി അതിന്‍റെ ആന്തരികസത്ത ഒരോ ഹൃദയത്തിനും ഏറ്റുവാങ്ങുവാനാകണം
Tag / ശാന്തി
വേദാന്തം ലോകത്തെയും, ലോകജീവിതത്തെയും നിഷേധിക്കുന്നതല്ല. മറിച്ച്, ലോകത്തില്‍ സുഖദുഃഖങ്ങള്‍ക്ക് നടുവില്‍ ഇരിക്കവേതന്നെ എല്ലാത്തിനും അതീതമായ ശാന്തിയും ആനന്ദവും അനുഭവിക്കാനുള്ള മാര്‍ഗ്ഗമാണ് അത് ഉപദേശിക്കുന്നത്. – അമ്മ
അറിവിന്‍റെ കണ്ണുകളിലൂടെ ലോകത്തെ കാണുകയും കാരുണ്യത്തിന്‍റെ കൈകളിലൂടെ ദുഃഖിതര്‍ക്ക് ആശ്വാസം നല്കുകയും ചെയ്താല്‍ ശാന്തിയുടെയും ആനന്ദത്തിന്‍റെയും തീത്ത് നമുക്ക് തീര്‍ച്ചയായും ചെന്നണയാം. – അമ്മ

Download Amma App and stay connected to Amma