ചോദ്യം : മറ്റുള്ളവരുടെ ദേഹത്തു കാല് തൊട്ടാല്‍, അവരെ തൊട്ടു നെറുകയില്‍ വയ്ക്കാറുണ്ടല്ലോ. ഇതൊക്കെ അന്ധവിശ്വാസങ്ങളില്‍നിന്നും ഉണ്ടായതല്ലേ? അമ്മ: ഈ ശീലങ്ങളൊക്കെ മനുഷ്യരില്‍ നല്ല ഗുണങ്ങള്‍ വളര്‍ത്തുവാന്‍വേണ്ടി നമ്മുടെ പൂര്‍വ്വികര്‍ നടപ്പിലാക്കിയിട്ടുള്ളതാണു്. കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടും എന്നു കുട്ടിയോടു പറയും. അതു സത്യമായിരുന്നുവെങ്കില്‍ ഇന്നു് എത്ര പേര്‍ക്കു കണ്ണുകാണും? പക്ഷേ, അങ്ങനെ പറയുന്നതുമൂലം കള്ളം പറയുന്ന ശീലത്തില്‍ നിന്നും കുട്ടിയെ തിരുത്തുവാന്‍ കഴിയും. അന്യരുടെ മേല്‍ കാലു തട്ടിയാല്‍ തൊട്ടു വന്ദിക്കണം എന്നു പറയുന്നതു്, അവനില്‍ […]
Tag / വിനയം
ചോദ്യം : അമ്മേ, ജീവിതത്തില്‍ ഒരു ശാന്തിയും സമാധാനവുമില്ല. എന്നും ദുഃഖം മാത്രമേയുള്ളൂ. ഇങ്ങനെ എന്തിനു ജീവിക്കണം എന്നുകൂടി ചിന്തിച്ചുപോകുന്നു. അമ്മ: മോളേ, നിന്നിലെ അഹങ്കാരമാണു നിന്നെ ദുഃഖിപ്പിക്കുന്നതു്. ശാന്തിയുടെയും സമാധാനത്തിന്റെയും ഉറവിടമായ ഈശ്വരന് നമ്മില്‍ത്തന്നെയുണ്ടു്. പക്ഷേ, അഹംഭാവം കളഞ്ഞു സാധന ചെയ്താലേ അതിനെ അറിയാന്‍ കഴിയൂ. കുട കക്ഷത്തില്‍ വച്ചുകൊണ്ടു്, വെയിലു കാരണം എനിക്കിനി ഒരടികൂടി മുന്നോട്ടു വയ്ക്കാന്‍ വയ്യ, ഞാന്‍ തളരുന്നു എന്നു പറയുന്നതുപോലെയാണു മോളുടെ സ്ഥിതി. കുട നിവര്‍ത്തിപ്പിടിച്ചു നടന്നിരുന്നുവെങ്കില്‍ വെയിലേറ്റു തളരത്തില്ലായിരുന്നു. […]
കണ്ണുകള്‍ ഇല്ലാത്തതു മൂലം അന്ധത ബാധിച്ചവരെ പിന്നെയും നയിക്കാം. എന്നാല്‍ അഹങ്കാരത്തിന്റെ അന്ധത ബാധിച്ചാല്‍ നാം പരിപൂര്‍ണ്ണമായും അന്ധകാരത്തിലാകും, അതു നമ്മെ കൂരിരുട്ടിലേക്കു തള്ളും.