Tag / യോഗ

അമൃതാനന്ദമയി മഠത്തിന്റെ സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമ പദ്ധതി വഴിത്തിരിവാകുന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്നും ഗ്രാമങ്ങളുടെ സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഭാരതം വികസിക്കൂ എന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ചിന്തയിലും സ്വാശ്രയ ഗ്രാമം തന്നെയായിരുന്നു രാമരാജ്യം എന്ന സങ്കല്പത്തിന്റെ അടിത്തറ. പൗരാണിക ഭാരതത്തില്‍ ഗ്രാമീണ ജീവിതം സ്വയം പര്യാപ്തവും സുസ്ഥിരവുമായിരുന്നു. കൃഷി മുതല്‍ ആതുര ശ്രുശ്രൂഷ വരെ എല്ലാ മേഖലകളിലും തനത് സമ്പ്രദായം അവര്‍ വികസിപ്പിച്ചിരുന്നു. പരാശ്രയത്തിലേയ്ക്ക് വഴുതി മാറിയ ഗ്രാമജീവിതത്തെ വീണ്ടും സമ്പുഷ്ടമാക്കാനാണ് അമ്മ മാതൃകാ ഗ്രാമവികസന […]

സംപൂജ്യ സദ്ഗുരു ശ്രീ. മാതാ അമൃതാനന്ദമയി ദേവി നൽകുന്ന യോഗദിന സന്ദേശം ===== മക്കളേ, ഒരു ശരാശരി മനുഷ്യൻ അവന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളൂ. നമ്മിലെ അത്തരം കഴിവുകൾ ഉണർത്താനും സ്വന്തം പൂർണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാർഗമാണ് യോഗ. ഇന്ന് ആധുനികമരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ തെറ്റായ ജീവിതശൈലിയും കാഴ്ചപ്പാടുകളും കാരണം മനുഷ്യരുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ദീർഘനേരം ക്ഷീണമില്ലാതെ ജോലിചെയ്യാനുള്ള ശേഷി, മനസ്സിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓർമശക്തിയുടെയും […]