ശ്രീകുമാരന്‍ തമ്പി തനിച്ചു നില്ക്കുന്നു ഞാന്‍ദുഃഖത്തിന്‍ ഘനീഭൂതവര്‍ഷര്‍ത്തു വിങ്ങിപ്പൊട്ടിപ്പിടയും താഴ്വാരത്തില്‍ പെയ്തൊഴിഞ്ഞെങ്കില്; മേഘതാണ്ഡവം കഴിഞ്ഞെങ്കില്‍തെല്ലൊന്നു മോഹിപ്പിച്ചുമറഞ്ഞൂ മഴവില്ലും! ഇനിയെങ്ങോട്ടേക്കാണീയാത്രയെന്നറിവീല;ഓര്‍ക്കുകില്‍ വാഴ്വേ ലക്ഷ്യ-മില്ലാത്ത തീര്‍ത്ഥാടനം. ഇടയ്ക്കൊന്നിറങ്ങുന്നുവഴിയമ്പലങ്ങളില്‍തുടരും കൂട്ടെന്നോര്‍ത്തുസ്വപ്നങ്ങള്‍ മെനയുന്നു! പാഥേയം പരസ്പരംപങ്കിട്ടു രസിക്കുന്നുപതിയെ, ചിരിപ്പൂക്കള്‍വേര്‍പാടില്‍ കൊഴിയുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവു-മൊരു നാണയത്തിന്നിരു-വശങ്ങള് മാത്രം; സത്യ-മെത്രപേരറിയുന്നു…! അമ്മതന്‍ കൈയില്‍ തൂങ്ങിനടക്കും പൈതല്‍പോലെഖിന്നതയകന്നെൻ്റെവാര്‍ദ്ധക്യം കഴിഞ്ഞെങ്കില്‍! ജ്ഞാനിയല്ല ഞാന്‍; സത്യ-മറിഞ്ഞേന്‍ – അജ്ഞാനമാംനോവിതു തുടര്‍ക്കഥാമേളയായ് തിമിര്‍ക്കുമ്പോള്‍!
നവീനം..
- ലോകം
- ശരണാഗതി നമ്മളില്‍ വളരണം
- മനസ്സു് ഒരു ക്ലോക്കിൻ്റെ പെന്‍ഡുലം
- കര്‍മ്മവും ഫലവും
- മനുഷ്യന് തളര്‍ന്നു വീഴുന്ന കാഴ്ച
- കര്‍മ്മം ചെയ്യുക, ഫലം അനുഭവിക്കുക.
- മനുഷ്യൻ്റെ മത വിശ്വാസം കൃത്രിമ അവയവം പോലെ
- ശാന്തി ഉള്ള മനസ്സിനേ സാഹചര്യത്തോടു് ഒത്തു പോകുവാന്‍ കഴിയൂ.
- മനസ്സിൻ്റെ വിദ്യയാണു് യഥാര്‍ത്ഥവിദ്യ
- കാരുണ്യം ആണു വളരേണ്ടതു്.
When Love is there, distance dosen't matter.
Download Amma App and stay connected to Amma

അന്വേഷണം
വിഭാഗങ്ങള്‍
© 2025 Amma Malayalam | Love can speak any language