ഭാരതീയ വികസന മാതൃക ചിരപുരാതനമെങ്കിലും നിത്യനൂതനമായ ഒരു വികസനദർശനം ഭാരതത്തിനുണ്ടു്. സഹസ്രാബ്ദങ്ങളിലൂടെ രൂപമെടുത്ത ഈ ദർശനം പണ്ടത്തെ വേദേതിഹാസങ്ങളിലെന്നപോലെത്തന്നെ ഇന്നത്തെ അമൃതഭാഷണങ്ങളിലും നിറഞ്ഞുനില്ക്കുന്നു. അമ്മയുടെ പ്രഭാഷണങ്ങളും ഉപദേശങ്ങളും ശ്രദ്ധിച്ചാൽ വികസന സങ്കല്പത്തെക്കുറിച്ചു നമുക്കു സമഗ്രമായൊരു ചിത്രം ലഭിക്കും. സാമൂഹ്യശാസ്ത്രത്തിലെയും ഭൗതിക ശാസ്ത്രത്തിലെയും ഗവേഷകർ അല്പമൊന്നു് അഹങ്കാരംവിട്ടു് അമ്മയുടെ ഉപദേശങ്ങൾ ശ്രദ്ധിച്ചാൽ ലോകത്തിൻ്റെ വികസനത്തിനു് ഒരു ശാശ്വത മാതൃക നല്കാൻ സാധിക്കും. മതവിശ്വാസവും പ്രകൃതിസംരക്ഷണവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പിണ്ഡാണ്ഡവും ബ്രഹ്മാണ്ഡവും തമ്മിലുള്ളതു പോലെയാണെന്നു് അമ്മ പറയുന്നു. […]