1985 ജനുവരി 9 ബുധനാഴ്ച, ചേപ്പാട്ടെ ശ്രീമോൻ്റെ (സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി) ബന്ധുവീട്ടില്‍ ‘കെട്ടുമുറുക്കിനു്’ അമ്മയും ബ്രഹ്മചാരിമക്കളും വന്നിട്ടുണ്ടെന്നറിഞ്ഞു ഞാനവിടെ ഓടിയെത്തി. സന്ധ്യയ്ക്കു ഭജന കഴിഞ്ഞു് അമ്മ വിശ്രമിക്കുകയായിരുന്നു. എന്നെ കണ്ടതും അമ്മ പറയുകയാണു്, ”മാധവന്‍മോനേ, ഭക്ഷണം കഴിഞ്ഞു് അമ്മ അങ്ങോട്ടു വരുന്നുണ്ടു്.” എന്തു് എൻ്റെ വീട്ടിലേക്കോ? ശിവ ശിവ! ആരു്? സാക്ഷാല്‍ ജഗദീശ്വരീ!! ഞാനെങ്ങനെ വിശ്വസിക്കും? എങ്ങനെ സന്ദേഹിക്കും? സത്യസ്വരൂപിണിയല്ലേ പറയുന്നതു്? സംഭ്രമം കാരണം ഞാനാകെ തളര്‍ന്നു. നെഞ്ചിടിപ്പു് എനിക്കു തന്നെ കേള്‍ക്കാം. പിന്നാമ്പുറത്തെ പന്തലില്‍ […]