Tag / പ്രകൃതി ചൂഷണം

ചോദ്യം: മൃഗങ്ങളെയും മത്സ്യങ്ങളെയും മറ്റും സംരക്ഷിക്കുന്നതിനെപ്പറ്റി അമ്മ എന്തുപറയുന്നു? അമ്മ: പ്രകൃതിയും മനുഷ്യനും പരസ്പരം ആശ്രയിച്ചു നിലനില്ക്കുന്നവയാണു്. കൃഷി ചെയ്യാന്‍ കഴിയാത്ത കടല്‍ത്തീരത്തും മഞ്ഞു പ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങള്‍ ആഹാരത്തിനായി മത്സ്യം തേടുന്നു. വീടുവയ്ക്കുവാനും മറ്റുപകരണങ്ങളുടെ നിര്‍മ്മാണത്തിനും മരം മുറിക്കേണ്ടിവരുന്നു. ഇതൊക്കെ മനുഷ്യൻ്റെ ആവശ്യത്തിനുവേണ്ടി മാത്രമായിരിക്കണം. എന്നാല്‍ പണ്ടുണ്ടായിരുന്ന ജീവികളില്‍ പലതും ഇന്നില്ല. പ്രകൃതിയിലുണ്ടായ മാറ്റത്തില്‍ പിടിച്ചു നില്ക്കാനാവാതെ ആ ജീവികളുടെ വംശം നശിക്കുകയാണു് ഉണ്ടായതു്. മനുഷ്യൻ്റെ അത്യാഗ്രഹം കാരണം ജീവികളുടെയും വൃക്ഷങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതായിട്ടാണു് ഇന്നു […]

ചോദ്യം : ഇന്നത്തെ പരിസ്ഥിതിപ്രശ്‌നങ്ങളോടു് അമ്മ എങ്ങനെ പ്രതികരിക്കുന്നു? അമ്മ: മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നറിഞ്ഞാല്‍ മാത്രമേ പ്രകൃതിസംരക്ഷണം നടക്കൂ. പ്രകൃതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്ന ഒരു മനോഭാവമാണു് ഇന്നു കാണുന്നതു്. ഇതു തുടര്‍ന്നാല്‍ അധികം താമസിയാതെ അതു മനുഷ്യൻെറ തന്നെ നാശത്തിനു കാരണമാകും. പണ്ടുള്ളവര്‍ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചതാണു് അവര്‍ക്കുണ്ടായിരുന്ന അഭിവൃദ്ധിക്കു കാരണം. ഭൂമിയെ പശുവായി സങ്കല്പിച്ചു് അതിനെ കറന്നു വിഭവങ്ങള്‍ എടുക്കുന്നതായി പുരാണങ്ങള്‍ പറയുന്നുണ്ടു്. പശുക്കിടാവിനു് ആവശ്യമായ പാല്‍ നിര്‍ത്തി, ബാക്കി മാത്രമേ കറന്നെടുക്കുകയുള്ളൂ. എന്നുതന്നെയല്ല, […]

ജനിച്ച നാടിന്‍ടെ ആത്മാഭിമാനത്തെ കുത്തി മുറിവേല്‍പ്പിക്കുമ്പോള്‍ ഹൃദയം വേദനിക്കണം. ഈ അവസ്ഥ ഇല്ലാതാക്കാന്‍ എനിക്കെന്തുചെയ്യാന്‍ കഴിയും എന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കണം

തിരുവനന്തപുരം ബ്രഹ്മസ്ഥാന വാര്‍ഷികാഘോഷവേളയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ശ്രീ. പി പരമേശ്വരന്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന് 24/1/2010. ‘യാ ദേവീ സര്‍വ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ’ ശക്തിമയിയും വാത്‌സല്യമയിയുമായ ജഗദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിയുടെ തൃപ്പാദങ്ങളില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഏതാനും വാക്കുകള്‍ സംസാരിക്കാന്‍ മുതിരുകയാണ്. നമ്മുടെ തലസ്ഥാന നഗരി ഒരു പുണ്യനഗരിയായി മാറിയിരിക്കുകയാണ്, ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണ്. എല്ലാവഴികളും അമ്മയുടെ അടുക്കലേക്ക്… ഭക്തജനങ്ങളുടെ പ്രവാഹം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ ഈ […]