Tag / പച്ചക്കറി

വിഷു, നല്ല കാര്യങ്ങള്‍ തുടങ്ങുവാനുള്ള സമയമെന്നാണ് സങ്കല്‍പം. നമുക്ക് നഷ്ടപ്പെട്ടുവരുന്ന, പ്രകൃതിയോടുള്ള ഹൃദയബന്ധം വീണ്ടെടുക്കാനുള്ള അവസരമായി ഈ വിഷുവിനെ മാറ്റാന്‍ നമ്മോട് അമ്മ ആവശ്യപ്പെടുകയാണ്. പ്രകൃതി നമുക്ക് അമ്മയാണ്. നമ്മെ വളര്‍ത്തി, പരിചരിച്ച്, ഈ നിലയില്‍ എത്തിച്ച ഭൂമിയോടും സകല ജീവജാലങ്ങളോടുമുള്ള കടപ്പാടുകള്‍ മറക്കരുത്. പ്രകൃതി ചൂഷണത്തിലൂടെ സ്വയം നാശത്തിലേയ്ക്കു നീങ്ങുന്ന മനുഷ്യരാശി, പ്രകൃതി സംരക്ഷണത്തിലേക്കു തിരിച്ചു വരണമെന്ന് അമ്മ ഓര്‍മ്മിപ്പിയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനവും വര്‍ദ്ധിച്ചുവരുന്ന ചൂടും, മരങ്ങള്‍ നട്ടുവളര്‍ത്താന്‍ നമുക്ക് മുന്നറിയിപ്പു തന്നുകൊണ്ടിരിക്കുന്നു. ഒരു വൃക്ഷം […]

ആധുനിക ലോകത്തിന്റെ മൂന്നാമത്തെ ശാപം പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനമാണ്. അതിന്റെ ഫലമായി നമ്മുടെ കൃഷി നശിച്ചു, കൃഷിസ്ഥലങ്ങള്‍ നശിച്ചു, കുളങ്ങളും പുഴകളും കാവുകളും നശിച്ചു. നല്ല ഭക്ഷണവും നല്ല വെള്ളവും നല്ല വായുവും കിട്ടാതായി. വാഴത്തോട്ടത്തില്‍ കയറിയ ആനക്കൂട്ടത്തെപ്പോലെ മനുഷ്യന്‍ ഇന്ന് പ്രകൃതിയെ ചവുട്ടി മെതിക്കുകയാണ്. ലോകത്തില്‍ 100 കോടിയിലധികം ജനങ്ങള്‍ക്ക് ശുദ്ധജലം പോയിട്ട്, മാലിന്യം കലര്‍ന്ന വെള്ളം പോലും കുടിക്കാന്‍ കിട്ടുന്നില്ല. 20 ലക്ഷം പേരാണ് ഓരോ വര്‍ഷവും മലിനജലം കുടിച്ചിട്ടുണ്ടാകുന്ന പലതരം അസുഖങ്ങളാല്‍ മരണപ്പെടുന്നത്. […]