Tag / ധ്യാനരൂപം

ചോദ്യം : ജോലി ചെയ്യുമ്പോള്‍ എങ്ങനെ മന്ത്രം ജപിക്കാനും രൂപം സ്മരിക്കാനും കഴിയും? മന്ത്രം മറന്നുപോകില്ലേ? അമ്മ: മക്കളേ, നമ്മുടെ ഒരു സഹോദരനു് അസുഖമായി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നു കരുതുക. നമ്മള്‍ ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കിലും ആ സഹോദരനെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ കഴിയുമോ? ഏതു ജോലി ചെയ്യുമ്പോഴും അവനെക്കുറിച്ചുള്ള ചിന്ത മാത്രമായിരിക്കും. ‘അവനു ബോധം വീണ്ടുകിട്ടിക്കാണുമോ? സംസാരിക്കുമോ? അസുഖം കുറഞ്ഞുകാണുമോ? എന്നവനു വീട്ടില്‍വരാന്‍ കഴിയും?’ എന്നിങ്ങനെ സഹോദരന്‍ മാത്രമായിരിക്കും മനസ്സില്‍. എന്നാല്‍ ജോലികളും നടക്കും. ഇതേപോലെ ഈശ്വരനെ നമ്മുടെ ഏറ്റവുമടുത്ത […]

ചോദ്യം : ധ്യാനസമയത്തു ജപം നടത്തണമെന്നുണ്ടോ? എങ്ങനെ ധ്യാനസമയത്തു മനസ്സിനെ ധ്യാനരൂപത്തില്‍ ബന്ധിക്കുവാന്‍ സാധിക്കും? അമ്മ: ധ്യാനിക്കുന്ന സമയത്തു ജപിക്കണമെന്നില്ല. ഇഷ്ടദേവതയുടെ രൂപം പാദാദികേശം കേശാദിപാദം ആവര്‍ത്തിച്ചു കണ്ടു കൊണ്ടിരിക്കണം. ഇഷ്ടമൂര്‍ത്തിയെ പ്രദക്ഷിണം ചെയ്യുന്നതായും അവിടുത്തോടൊപ്പം ഓടിച്ചാടിക്കളിക്കുന്നതായും ഭാവന ചെയ്യാം. ഇഷ്ടമൂര്‍ത്തി നമ്മില്‍നിന്നു വിട്ടകലുന്നതായും അവിടുത്തോടൊപ്പം എത്താനായി നമ്മള്‍ പിന്നാലെ ഓടുന്നതായും ഭാവന ചെയ്യാം. അവിടുത്തെ മടിയില്‍ കയറി ഇരിക്കുന്നതായും അവിടുത്തേക്കു് ഉമ്മ നല്കുന്നതായും മനസ്സില്‍ കാണാം. അവിടുത്തെ മുടി ചീകി ഒതുക്കിക്കൊടുത്തു കൊണ്ടിരിക്കുന്നതായും അല്ലെങ്കില്‍ അവിടുന്നു […]