ചോദ്യം : അമ്മേ, ക്ഷേത്രത്തില്‍ പോകുന്നുണ്ടു്, അമ്മയുടെ അടുത്തു വരുന്നുണ്ടു്, പിന്നെ എന്തിനു ധ്യാനിക്കണം ജപിക്കണം? അമ്മ: മക്കളേ, നിങ്ങള്‍ ഇവിടെ എത്ര വര്‍ഷങ്ങള്‍ വന്നാലും, ക്ഷേത്രത്തില്‍ ആയിരം ദര്‍ശനം നടത്തിയാലും നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു വിചാരിക്കേണ്ടാ. നാല്പതു വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, ഒരു ഫലവുമില്ലെന്നു പറഞ്ഞു് ഈശ്വരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഹൃദയം ശുദ്ധമായില്ലെങ്കില്‍ യാതൊരു ഫല വുമില്ല. വീട്ടില്‍ച്ചെന്നു ചെയ്യേണ്ട ജോലികളെ ചിന്തിച്ചും, തിരിയെ പോകാനുള്ള ധൃതിവച്ചും വന്നാല്‍ യാതൊരു പ്രയോജനവുമില്ല. ക്ഷേത്രത്തില്‍ ചെന്നാലും, […]
Tag / ധ്യാനം
ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിന്റെ ഗതി മാറ്റുക പ്രയാസമാണു്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗ്ഗം ധ്യാനമാണു്.
നാം നമ്മുടെ സ്വരൂപം വിട്ടു മറ്റൊന്നായിക്കൊണ്ടിരിക്കുകയാണു്. ഒരു നിമിഷംപോലും നമ്മള് നമ്മളിലല്ല. അതിനാല്‍ നമ്മള് ഓരോ കര്‍മ്മത്തിലും ഈ ബോധം കൊണ്ടുവരാന്‍, കര്‍മ്മത്തില്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനുള്ള എളുപ്പമാര്‍ഗ്ഗമാണു ധ്യാനം

Download Amma App and stay connected to Amma