Tag / ചിന്ത

നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മവും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടു്. ഈ ലോകത്തു നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളും, ഏതെങ്കിലും ഒരു മനുഷ്യന്റെ ഉള്ളില്‍ ഉദിച്ച വിദ്വേഷത്തിന്റെ ഫലമാണു്.

എല്ലാവരിലും ദിവ്യത്വം ദർശിക്കുന്നതിനാൽ സനാതന ധർമ്മത്തിൽ നിത്യനരകം എന്നൊരു കാഴ്ചപ്പാടില്ല. എത്ര വലിയ പാപം ചെയ്താലും നല്ല ചിന്തയിലൂടെയും നല്ല കർമ്മങ്ങളിലൂടെയും സ്വയം ശുദ്ധീകരിക്കുവാനും ഒടുവിൽ ഈശ്വരനെ സാക്ഷാത്ക്കരിക്കുവാനും കഴിയുമെന്നു സനാതനധർമ്മം വിശ്വസിക്കുന്നു. എത്ര തെറ്റു ചെയ്തവനും ആത്മാർത്ഥമായ പശ്ചാത്താപം വന്നാൽ രക്ഷപ്പെടാം. പശ്ചാത്താപത്തിൽ കഴുകിപ്പോകാത്ത പാപമില്ല. പക്ഷേ ആന കുളിക്കുന്നതുപോലെയാകരുത്. ആന കുളിച്ചു കയറി അധികനേരം കഴിയണ്ട, വീണ്ടും പൊടി വാരി ദേഹത്തു വിതറും. ഇതുപോലെയാണു പലരും. നമ്മുടെ ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ പല തെറ്റുകളും സംഭവിച്ചെന്നിരിക്കും. […]