ചോദ്യം : ഈശ്വരന്‍ നിര്‍ഗ്ഗുണനാണെന്നു പറയുന്നതോ? അമ്മ: ഈശ്വരന്‍ നിര്‍ഗ്ഗുണനാണു്, പക്ഷേ, അവിടുത്തെ ഉള്‍ക്കൊള്ളണമെങ്കില്‍ സാധാരണക്കാരായ നമുക്കു് ഉപാധിയോടു കൂടി മാത്രമേ സാധിക്കുകയുള്ളൂ. നമുക്കു ദാഹമുണ്ടു്. വെള്ളം വേണം. എന്നാലതു കൊണ്ടുവരണമെങ്കില്‍ ഒരു പാത്രം ആവശ്യമാണു്. വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ആ പാത്രം നമ്മള്‍ ഉപേക്ഷിക്കും. ഈശ്വരനെ നിര്‍ഗ്ഗുണഭാവത്തില്‍ ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണു്. അതിനാല്‍ ഭക്തന്‍റെ സങ്കല്പമനുസരിച്ചു് ഈശ്വരന്‍ രൂപം കൈക്കൊള്ളുന്നു. ഈ സഗുണഭാവമാണു നമുക്കു് എളുപ്പമായിട്ടുള്ളതു്. മരത്തില്‍ കയറുവാന്‍ ഒരു ഏണി എങ്ങനെ സഹായിക്കുമോ, അതുപോലെ നമ്മെ […]