Tag / ഇഷ്ടദേവത

ചോദ്യം : ധ്യാനസമയത്തു ജപം നടത്തണമെന്നുണ്ടോ? എങ്ങനെ ധ്യാനസമയത്തു മനസ്സിനെ ധ്യാനരൂപത്തില്‍ ബന്ധിക്കുവാന്‍ സാധിക്കും? അമ്മ: ധ്യാനിക്കുന്ന സമയത്തു ജപിക്കണമെന്നില്ല. ഇഷ്ടദേവതയുടെ രൂപം പാദാദികേശം കേശാദിപാദം ആവര്‍ത്തിച്ചു കണ്ടു കൊണ്ടിരിക്കണം. ഇഷ്ടമൂര്‍ത്തിയെ പ്രദക്ഷിണം ചെയ്യുന്നതായും അവിടുത്തോടൊപ്പം ഓടിച്ചാടിക്കളിക്കുന്നതായും ഭാവന ചെയ്യാം. ഇഷ്ടമൂര്‍ത്തി നമ്മില്‍നിന്നു വിട്ടകലുന്നതായും അവിടുത്തോടൊപ്പം എത്താനായി നമ്മള്‍ പിന്നാലെ ഓടുന്നതായും ഭാവന ചെയ്യാം. അവിടുത്തെ മടിയില്‍ കയറി ഇരിക്കുന്നതായും അവിടുത്തേക്കു് ഉമ്മ നല്കുന്നതായും മനസ്സില്‍ കാണാം. അവിടുത്തെ മുടി ചീകി ഒതുക്കിക്കൊടുത്തു കൊണ്ടിരിക്കുന്നതായും അല്ലെങ്കില്‍ അവിടുന്നു […]

ചോദ്യം : മന്ത്രജപം എങ്ങനെ നടത്താം? അമ്മ: മന്ത്രജപം നടത്തുമ്പോള്‍ ഒന്നുകില്‍ ഇഷ്ടദേവതയുടെ രൂപത്തിലോ അല്ലെങ്കില്‍ മന്ത്രശബ്ദത്തിലോ മാത്രം ശ്രദ്ധിക്കുക. ജപിക്കുന്നതോടൊപ്പം മന്ത്രങ്ങളുടെ ഓരോ അക്ഷരവും മനസ്സില്‍ ഭാവന ചെയ്യുന്നതു നല്ലതാണു്. മന്ത്രം ജപിക്കുമ്പോഴുള്ള ശ്രുതിയില്‍ മനസ്സിനെ നിര്‍ത്താം. നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനാണു മന്ത്രജപം ഏറെയും ഉപകരിക്കുന്നതു്. പരമാത്മതത്ത്വത്തിലെത്തുന്നതിനുള്ള തുഴയാണു മന്ത്രം. ഇന്നു നമ്മുടെ മനസ്സു് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണു്. അതിനെ അവിടെനിന്നും വിടുവിച്ചു് ഈശ്വരനില്‍ നിര്‍ത്തുവാന്‍ മന്ത്രജപം സഹായിക്കും. മന്ത്രം ജപിക്കുമ്പോള്‍ ഇഷ്ടരൂപത്തിനെ കാണുവാന്‍ കഴിയുന്നില്ലെന്നു പറഞ്ഞു […]