ചോദ്യം : മനുഷ്യന് ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ? ഒരു നദിയെ നോക്കുക. ഹിമാലയത്തിൻ്റെ നെറുകയില്‍നിന്നു താഴേക്കൊഴുകി സകലരെയും തഴുകിത്തലോടി സമുദ്രത്തില്‍ച്ചെന്നു പതിക്കുന്നു. അതുപോലെ നമ്മളിലെ വ്യക്തിഭാവം പരമാത്മഭാവത്തില്‍ വിലയിക്കണം. അതിനു നമ്മളും ആ നദിയുടെ ഭാവം ഉള്‍ക്കൊള്ളണം. നദിയില്‍ ആര്‍ക്കും കുളിക്കാം; ദാഹശമനം നടത്താം. സ്ത്രീയെന്നോ പുരുഷനെന്നോ നദിക്കു നോട്ടമില്ല. ജാതിയോ മതമോ ഭാഷയോ നദിക്കു പ്രശ്നമില്ല. കുഷ്ഠരോഗിയെന്നോ ആരോഗ്യവാനെന്നോ ദരിദ്രനെന്നോ ധനികനെന്നോ ഗണിക്കാറില്ല. തന്നെ സമീപിക്കുന്ന സകലരെയും തഴുകിത്തലോടി അവരിലെ അഴുക്കു സ്വയം […]
Tag / അന്തരീക്ഷം
ചോദ്യം : പരിസ്ഥിതിപ്രശ്നം എത്രകണ്ടു് ഗുരുതരമാണു് ? (തുടർച്ച) അമ്മയ്ക്കറിയാം; പണ്ടു് അച്ചുകുത്തിപ്പഴുക്കുന്നതിനു പ്രതിവിധി പശുവിൻ്റെ ചാണകമായിരുന്നു. ഇന്നു ചാണകം ഉപയോഗിച്ചാല്‍ സെപ്റ്റിക്കാകും; ആളു മരിക്കും. ശരീരം അത്ര ദുര്‍ബ്ബലമായി. പ്രതിരോധശക്തിയില്ല. രണ്ടാമതു്, പശുവിൻ്റെ ചാണകത്തിലും വിഷാംശം കലര്‍ന്നു. കാരണം, അതു കഴിക്കുന്നതു കീടനാശിനികള്‍ തളിച്ച കച്ചിയാണു്. പരിസരശുചിത്വത്തിൻ്റെ കാര്യം ഇവിടെ മറ്റു രാജ്യങ്ങളെക്കാള്‍ കഷ്ടമാണു്. ചെരിപ്പിടാതെ വഴിയേ നടക്കാന്‍ പറ്റാത്ത അവസ്ഥയാണു്. റോഡില്‍ തുപ്പാന്‍ ഒരു മടിയുമില്ല. അതില്‍ ചവിട്ടി നടന്നാല്‍ എങ്ങനെ രോഗാണുബാധയുണ്ടാകാതിരിക്കും? പാതയോരത്തു […]

Download Amma App and stay connected to Amma