Tag / സാക്ഷാത്കാരം

ചോദ്യം : വീണുപോയാല്‍ എന്തുചെയ്യും? അമ്മ: വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ടു് അവിടെത്തന്നെ കിടക്കരുതു്. വീഴ്ച്ചയില്‍നിന്നും എഴുന്നേല്ക്കണം. വീണതു് എഴുന്നേല്ക്കാന്‍ വേണ്ടിയാണു്, വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണെന്നു കരുതണം. ജയവും തോല്‌വിയും ജീവിതത്തിന്റെ സ്വഭാവമാണു്. ഇനിയുള്ള ഓരോ ചുവടും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുവയ്ക്കണം. മഹാത്മാക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണു്. ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കണം. അവ നമുക്കു വിവേകവും സമാധാനവും തരും. ഒപ്പം നമ്മുടെ പ്രയത്‌നവും, അതായതു് സാധനയും ആവശ്യമാണു്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷംവരെ വളരെ ശ്രദ്ധയോടെ നീങ്ങണം […]

ചോദ്യം : അമ്മേ, മനസ്സു പറയുന്ന വഴിയേ അറിയാതെ ഞങ്ങളും പോകുന്നു. എന്തുചെയ്യും ഇങ്ങനെയായാല്‍? അമ്മ: മക്കളിന്നു മനസ്സിനെയാണു വിശ്വസിക്കുന്നുതു്. മനസ്സു കുരങ്ങിനെപ്പോലെയാണു്. എപ്പോഴും ഒന്നില്‍നിന്നു മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരിക്കുന്നു. മനസ്സിനെ കൂട്ടുപിടിക്കുന്നതു മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണു്. അതു് എപ്പോഴും കുഴപ്പങ്ങള്‍ കാട്ടികൊണ്ടിരിക്കും. നമുക്കു് ഒരിക്കലും സ്വൈര്യമില്ല. വിഡ്ഢിയെ കൂട്ടുപിടിച്ചാല്‍ നമ്മളും വിഡ്ഢിയായിത്തീരും. അതുപോലെ മനസ്സിനെ വിശ്വസിക്കുന്നതു്, മനസ്സിന്റെ വഴിയെ പോകുന്നതു്, വിഡ്ഢിത്തമാണു്. മനസ്സിന്റെ പിടിയില്‍പ്പെടരുതു്. നമ്മുടെ ലക്ഷ്യം നാം എപ്പോഴും ഓര്‍ക്കണം. ഈശ്വരസാക്ഷാത്കാരമാണു നമ്മുടെ ലക്ഷ്യം. വഴിയില്‍ കാണുന്ന […]

ചോദ്യം : അമ്മ കൂടെയുള്ളപ്പോള്‍ എല്ലാ തീര്‍ത്ഥവും ഇവിടെയില്ലേ. എന്നിട്ടും ചിലര്‍ ഋഷികേശിലും ബദരിനാഥിലും മറ്റും പോയല്ലോ. (അമ്മയുടെ ഹിമാലയയാത്രാ പരിപാടി ഉപേക്ഷിച്ചപ്പോള്‍ നിരാശരായ ചില വിദേശഭക്തന്മാര്‍ ഋഷികേശിലും ഹരിദ്വാരിലും മറ്റും തനിച്ചു പോയിരുന്നു.) അമ്മ: അവര്‍ക്കു് അത്ര അര്‍പ്പണമേയുള്ളു. ഒരു മഹാത്മാവിനെക്കുറിച്ചു മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഒരു കുട്ടിയുടെപോലെ നിഷ്‌കളങ്കമായ വിശ്വാസവും സമര്‍പ്പണവും വേണം. ഗുരു സന്നിധിയില്‍ എത്തിച്ചേര്‍ന്നിട്ടും മറ്റു പുണ്യസ്ഥാനങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും തേടി ഒരാള്‍ പോകുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം അയാളുടെ വിശ്വാസത്തിനു ഉറപ്പു വന്നിട്ടില്ല എന്നാണു്. ഒരാള്‍ക്കു […]