കാ.ഭാ. സുരേന്ദ്രന് ”ഇന്നത്തെ കുട്ടികളും യുവാക്കളും പാശ്ചാത്യസംസ്കാരത്തെയാണു് അനുകരിച്ചുകാണുന്നതു്. നമുക്കില്ലാത്ത പല ഗുണങ്ങളും അവരില്‍ കണ്ടെന്നിരിക്കാം. എന്നാല്‍ നമ്മുടെ മൂല്യങ്ങളെ, സംസ്കാരത്തെ പാടെ മറന്നു പാശ്ചാത്യരീതികളെ അന്ധമായി അനുകരിക്കുന്നതായാണു് ഇന്നു കണ്ടു വരുന്നതു്. അതു പ്ലാസ്റ്റിക്ക് ആപ്പിള്‍ കടിക്കുന്നതുപോലെയാണു്.” അമ്മ ഒരിക്കല്‍ പറഞ്ഞതാണിതു്. യുവാക്കള്‍ പണ്ടത്തെതില് നിന്നു് ഏറെ മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു ഡിഗ്രി കഴിഞ്ഞു ജോലി തേടി അലയുന്ന, ഒട്ടൊക്കെ നിരാശരും അസംതൃപ്തരുമായ യുവജനങ്ങളായിരുന്നു ഏതാണ്ടു മൂന്നു പതിറ്റാണ്ടു മുന്‍പുവരെ. എന്നാല്‍ വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയും […]
Tag / സഹാനുഭൂതി
അമ്മയുടെ ജന്മദിന സന്ദേശത്തിൽ നിന്ന് – അമൃത വര്‍ഷം 6527 സെപ്തംബർ 2018 – അമൃതപുരി ഒരു മഹാപ്രളയത്തിനു സാക്ഷിയായതിന്റെ ഞെട്ടലില്‍ കേരളം ഇപ്പോഴും തരിച്ചു നില്ക്കുകയാണു്. ഈ അവസരത്തില്‍, വാക്കിനും വാചാലതയ്ക്കും പ്രസക്തിയില്ല. അവസരത്തിനൊത്ത് ഉയരുവാനും മനസ്സിരുത്തി ചിന്തിക്കുവാനും കര്‍മ്മനിരതരാകുവാനുമാണ് ഇപ്പോള്‍ നാം ശ്രദ്ധിക്കേണ്ടതു്. അതാണ് ഏറ്റവും പ്രധാനമായിട്ടുള്ളതു്. ജീവനും ജീവിതവും നഷ്ടപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു. അവരുടെ ദുഃഖത്തില്‍ അമ്മ പങ്കുചേരുന്നു, അവര്‍ക്ക് ആത്മവിശ്വാസവും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകുവാന്‍ അമ്മ പരമാത്മാവിനോടു പ്രാര്‍ത്ഥിക്കുന്നു. […]
സ്നേഹമാണു് അമ്മയുടെ മതം. ഈ അടിസ്ഥാനശിലയുടെ മുകളിലാണു് അമ്മ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹ്യപരിഷ്കരണ- നവോത്ഥാനപ്രവര്‍ത്തനങ്ങളും നടത്തുന്നതു്. എവിടെയൊക്കെ കാരുണ്യവും സഹാനുഭൂതിയും ആവശ്യമുണ്ടോ അവിടെയൊക്കെ അമ്മയുടെ കാരുണ്യം ഒഴുകിയെത്തി നിറയുന്നു- അന്താരാഷ്ട്രതലത്തില്‍പ്പോലും.