Tag / ശൂന്യത

നാം ഈ ലോകത്തിലേക്കു വരുമ്പോഴും ഇവിടം വിട്ടുപോകുമ്പോഴും ഒന്നും കൊണ്ടുവരുകയോ കൊണ്ടുപോവുകയോ ചെയ്യാറില്ലെന്ന കാര്യം അമ്മ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ടു്. ഈ ലോകത്തിലെ ഒരു വസ്തുവും നമുക്കു ശാശ്വതാനന്ദം നല്കില്ലെന്നു തിരിച്ചറിഞ്ഞു് അവയോടു നിസ്സംഗതയും നിർമ്മമതയും വളർത്തിയെടുക്കാൻ നാം പഠിക്കേണ്ടതുണ്ടു്. ഇതു് ഉദാഹരിക്കാൻ അമ്മ അലക്സാണ്ടറുടെ ഒരു കഥ പറയാം. അലക്സാണ്ടർ മഹാനായ ഒരു യോദ്ധാവും ലോകത്തിൻ്റെ മൂന്നിലൊരു ഭാഗം പിടിച്ചെടുത്ത ഭരണാധികാരിയുമായിരുന്നുവെന്നു് എല്ലാവർക്കും അറിയാം. ലോകത്തിൻ്റെ മുഴുവൻ ചക്രവർത്തിയാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിലാഷം. പക്ഷേ, അദ്ദേഹം ഒരു യുദ്ധത്തിൽ […]

അമ്പലപ്പുഴ ഗോപകുമാര്‍ അമ്മയെപ്പറ്റി ഞാനോര്‍ക്കുമ്പൊഴൊക്കെയുംഎന്മനം നീലക്കടലുപോലെഅമ്മയെയോര്‍ത്തു ഞാന്‍ ധ്യാനിച്ചിരിക്കുമ്പോ-ഴെന്മനം നീലനഭസ്സുപോലെ… അന്തമെഴാത്തൊരഗാധമഹോദധി-ക്കക്കരെയോ അമ്മ! ആര്‍ക്കറിയാം…ചിന്ത്യമല്ലാത്ത മഹാകാശസീമകള്‍-ക്കപ്പുറമോ അമ്മ! ആര്‍ക്കറിയാം… സൂര്യനും ചന്ദ്രനും നക്ഷത്രരാശിയുംപോയിമറഞ്ഞൊരു ശൂന്യതയില്‍ഒച്ചയനക്കമില്ലാരവാരങ്ങളി-ല്ലച്ച്യുതാകാശമഹാസരിത്തില്‍. ഓങ്കാരമായുണര്‍ന്നാദി മഹസ്സിൻ്റെ-തേജസ്സായമ്മ മിഴി തുറക്കെ,ഓരോ തളിരിലും പൂവിലുമീ ജഗത്-പ്രാണനായമ്മ തുടിച്ചു നിലേ്ക്ക, ജീവന സംഗീതധാരയായെത്തുന്ന-തേതൊരു ബ്രഹ്മകടാക്ഷതീര്‍ത്ഥം!ആരോരുമിങ്ങറിഞ്ഞീടാത്തൊരദ്ഭുത-പ്രേമപ്രപഞ്ചനിഗൂഹിതാര്‍ത്ഥം…! അമ്മയോടൊത്തുള്ളൊരൈഹികജീവിത-സമ്മുഗ്ദ്ധസൗഭാഗ്യജന്മമാരേസമ്മാനമായ്ക്കനി,ഞ്ഞാപ്പരാശക്തിതന്‍-നിര്‍മ്മായലീലകളാര്‍ക്കറിയാം…? എല്ലാം മഹാമായതന്‍ അനഘാനന്ദ-സന്ദോഹലക്ഷ്മിതന്‍ തൃക്കടാക്ഷം!ആ കടാക്ഷത്തിലലിഞ്ഞാത്മബോധമാര്‍-ന്നമ്മയെത്തന്നെ വണങ്ങി നില്ക്കാം…