Tag / ശക്തി

ചോദ്യം : അമ്മേ, ചിന്തകളിലൂടെ ശക്തി നഷ്ടപ്പെടുമോ? അമ്മ: ആത്മീയമായി ചിന്തിച്ചാല്‍ ശക്തി നേടാം. ഒരു ഉറച്ച മനസ്സിനെ നമുക്കു വാര്‍ത്തെടുക്കാം. ഈശ്വരന്‍ ത്യാഗം, സ്നേഹം, കരുണ, തുടങ്ങിയ നല്ല ഗുണങ്ങളുടെ പ്രതീകമാണു്. അവിടുത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മിലും ആ സദ്ഗുണങ്ങള്‍ വളരുന്നു. മനസ്സു് വിശാലമാകുന്നു. എന്നാല്‍ ലൗകികകാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സു് ലൗകികത്തില്‍ വ്യവഹരിക്കുന്നു. അനേകവിഷയങ്ങളിലേക്കു മനസ്സു് മാറിമാറിപ്പോകുന്നു. അതിനനുസരിച്ചു് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചീത്ത ഗുണങ്ങള്‍ നമ്മില്‍ വളരുന്നു. മനസ്സു് ഇടുങ്ങിയതാകുന്നു. ആഗ്രഹിച്ച വസ്തു കിട്ടാതെ വരുമ്പോള്‍ തളരുന്നു. […]

ചോദ്യം : മറ്റുള്ളവർ തൊട്ടാൽ ശക്തി നഷ്ടമാകും എന്നും മറ്റും ചിലർ പറയാറുണ്ടല്ലോ. ഇതു് എത്രമാത്രം ശരിയാണു്? അമ്മ: ‘ഞാൻ ബാറ്ററി’ എന്നു ചിന്തിക്കുമ്പോൾ ശക്തി നഷ്ടമാകാം. എന്നാൽ കറന്‍റിനോടു ബന്ധിപ്പിച്ചിരിക്കുകയാണെങ്കിൽ ശക്തി ഒരിക്കലും നഷ്ടമാകുന്നില്ല. അതുപോലെ ഞാൻ എന്ന ഭാവത്തിൽ കഴിയുമ്പോൾ നമ്മുടെ ശക്തി നഷ്ടമാകും. ഉപയോഗിക്കുന്തോറും ഒരു ബാറ്ററിയുടെ ശക്തി നഷ്ടമാകുന്നു. കാരണം അതിൽ പരിമിതമായ ശക്തിയേ ശേഖരിച്ചിട്ടുള്ളൂ. മറിച്ചു്, കറന്‍റിനോടു് ഈശ്വരനോടു് ബന്ധിച്ചിരിക്കുകയാണെങ്കിൽ, ശക്തി എങ്ങനെ നഷ്ടമാകാനാണു്? പൂർണ്ണത്തിൽനിന്നു പൂർണ്ണമല്ലേ ഉണ്ടാവുകയുള്ളൂ. ഒരു […]