ചോദ്യം : മനുഷ്യന് ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ? ഒരു നദിയെ നോക്കുക. ഹിമാലയത്തിൻ്റെ നെറുകയില്‍നിന്നു താഴേക്കൊഴുകി സകലരെയും തഴുകിത്തലോടി സമുദ്രത്തില്‍ച്ചെന്നു പതിക്കുന്നു. അതുപോലെ നമ്മളിലെ വ്യക്തിഭാവം പരമാത്മഭാവത്തില്‍ വിലയിക്കണം. അതിനു നമ്മളും ആ നദിയുടെ ഭാവം ഉള്‍ക്കൊള്ളണം. നദിയില്‍ ആര്‍ക്കും കുളിക്കാം; ദാഹശമനം നടത്താം. സ്ത്രീയെന്നോ പുരുഷനെന്നോ നദിക്കു നോട്ടമില്ല. ജാതിയോ മതമോ ഭാഷയോ നദിക്കു പ്രശ്നമില്ല. കുഷ്ഠരോഗിയെന്നോ ആരോഗ്യവാനെന്നോ ദരിദ്രനെന്നോ ധനികനെന്നോ ഗണിക്കാറില്ല. തന്നെ സമീപിക്കുന്ന സകലരെയും തഴുകിത്തലോടി അവരിലെ അഴുക്കു സ്വയം […]
Tag / വംശനാശം
ചോദ്യം : ജീവജാലങ്ങളുടെ വംശനാശം തടയാന്‍ സാമൂഹ്യതലത്തിലെന്തു ചെയ്യാന്‍ കഴിയും ? അമ്മ : നിയമം കൊണ്ടുവരുന്നതു പ്രയോജനമാകും. പക്ഷേ, അതു കൃത്യമായി പാലിക്കുവാനും പാലിപ്പിക്കുവാനും ആളുണ്ടാകണം. ഇന്നു് നിയമംകൊണ്ടു വരുന്നവര്‍തന്നെ അതു് ആദ്യം തെറ്റിക്കുന്നു. അതു കൊണ്ടു്, പുതിയൊരു സംസ്കാരം വളരുന്ന തലമുറയ്ക്കു പകര്‍ന്നുകൊടുക്കുകയാണു ശാശ്വതമായ പരിഹാരം. ആദ്ധ്യാത്മികവിദ്യയിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. ഓരോ വ്യക്തിയില്‍നിന്നു സര്‍വ്വചരാചരങ്ങളിലേക്കും നിഷ്കാമപ്രേമം ഉണര്‍ന്നൊഴുകുമ്പോള്‍പ്പിന്നെ പ്രകൃതിസംരക്ഷണത്തിനു മറ്റൊരു നിയമംതന്നെ ആവശ്യമില്ലാതെയാകും. മറ്റൊന്നു്, ഓരോ ഗ്രാമത്തിലും പ്രകൃതിസംരക്ഷണത്തിൻ്റെ പ്രയോജനം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ […]
ചോദ്യം: മൃഗങ്ങളെയും മത്സ്യങ്ങളെയും മറ്റും സംരക്ഷിക്കുന്നതിനെപ്പറ്റി അമ്മ എന്തുപറയുന്നു? അമ്മ: പ്രകൃതിയും മനുഷ്യനും പരസ്പരം ആശ്രയിച്ചു നിലനില്ക്കുന്നവയാണു്. കൃഷി ചെയ്യാന്‍ കഴിയാത്ത കടല്‍ത്തീരത്തും മഞ്ഞു പ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങള്‍ ആഹാരത്തിനായി മത്സ്യം തേടുന്നു. വീടുവയ്ക്കുവാനും മറ്റുപകരണങ്ങളുടെ നിര്‍മ്മാണത്തിനും മരം മുറിക്കേണ്ടിവരുന്നു. ഇതൊക്കെ മനുഷ്യൻ്റെ ആവശ്യത്തിനുവേണ്ടി മാത്രമായിരിക്കണം. എന്നാല്‍ പണ്ടുണ്ടായിരുന്ന ജീവികളില്‍ പലതും ഇന്നില്ല. പ്രകൃതിയിലുണ്ടായ മാറ്റത്തില്‍ പിടിച്ചു നില്ക്കാനാവാതെ ആ ജീവികളുടെ വംശം നശിക്കുകയാണു് ഉണ്ടായതു്. മനുഷ്യൻ്റെ അത്യാഗ്രഹം കാരണം ജീവികളുടെയും വൃക്ഷങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതായിട്ടാണു് ഇന്നു […]