സ്വാമി തുരീയാമൃതാനന്ദ പുരി കർമ്മവും കർമ്മിയുമൊന്നിച്ചു പോകുന്നുനീളെനിഴൽ,വെയിലെന്നപോലെകാലവും മൃത്യുവുമൊന്നിച്ചുപോകുന്നുവാക്യവുമർത്ഥവുമെന്നപോലെ! ജീവിതത്തോടൊപ്പം മൃത്യുവുമുണ്ടെന്നതത്ത്വമറിഞ്ഞവർക്കത്തലില്ല;മൃത്യുവെന്നാൽ ജീവിതാന്ത്യമ,ല്ലോർക്കുകിൽജീവിതത്തിന്റെ തുടക്കമത്രെ! കർമ്മത്തിനൊത്തപോൽ കാലം പ്രവർത്തിപ്പൂകാലത്തിനൗദാര്യശീലമില്ല;കാലത്തിലെല്ലാം നിഴലിക്കും, നിശ്ചിതകാലം നിലനിന്നു മാഞ്ഞുപോകും! കാലവും മൃത്യുവും നിഷ്പക്ഷരെങ്കിലുംകർമ്മങ്ങൾ കർമ്മിതൻ സ്വേച്ഛപോലെ!കാലത്തിലൂടെ ഫലം കൈവരും; പക്ഷേ,കർമ്മത്തിനൊത്തപോ,ലത്രതന്നെ! ക്രൗര്യമെന്നുള്ളതും കാരുണ്യമെന്നതുംകാലനേത്രത്തിലുലാവുകില്ല;കർമ്മങ്ങൾ പാറ്റിക്കൊഴി,ച്ചതാതിൻഫലംകർമ്മികൾക്കെത്തിപ്പുകാലദൗത്യം! കാലത്തെ ശത്രുവായ് കാണേണ്ട; കണ്ടിടാംശത്രുവും മിത്രവും കർമ്മജാലംമൃത്യുവെ ക്രുദ്ധനായ് കാണേണ്ട; കണ്ടിടാംകർമ്മജാലത്തിൻ ഫലസ്വരൂപം! വാഗതീതപ്പൊരുളാകുമനന്താത്മചേതനമാത്രമെന്നോർക്ക നമ്മൾ!വാക്കും മനസ്സും ലയിച്ചൊടുങ്ങീടവേ‘ആത്മാവുബ്രഹ്മ’മെന്നാഗമോക്തി! കർമ്മം നിയന്ത്രിച്ചാൽ കാലം നിയന്ത്രിക്കാംകാലം നിയന്ത്രിച്ചാൽ മൃത്യു മായുംകാലവും മൃത്യുവും ‘സങ്കല്പ’മാണെന്നുകാണുകിൽ ദർശനം പൂർണ്ണമാകും!
നവീനം..
- മനുഷ്യനു് എല്ലാ സൗഭാഗ്യങ്ങളും നല്കുന്ന കല്പവൃക്ഷമാണു പ്രകൃതി
- ഈ നിമിഷം ആനന്ദത്തിൻ്റെ നിമിഷമാക്കുക
- അമൃതകീർത്തി പുരസ്കാരം പ്രൊഫ വി മധുസൂദനൻ നായർക്ക്
- വയനാടിന് സാങ്കേതിക – പുനരധിവാസ സഹായമായി 15 കോടി രൂപ
- ദുഃഖങ്ങളുടെ നടുവിലും സന്തോഷത്തെ സൃഷ്ടിക്കാൻ കഴിയും
- പ്രകൃതിയിൽ തേനീച്ചയുടെ പ്രാധാന്യം
- ഈ നിമിഷം മാത്രമാണു മക്കളുടെതു്.
- പ്രകൃതിയോടിണങ്ങി ജീവിക്കുക
- ഈശ്വരനെ അനുഭവിക്കാനുള്ള വഴിയാണ് ധ്യാനം
- ലോക വസ്തുക്കളുടെ നശ്വരത മനസ്സിലാക്കുക
When Love is there, distance dosen't matter.
Download Amma App and stay connected to Amma
അന്വേഷണം
വിഭാഗങ്ങള്‍
© 2024 Amma Malayalam | Love can speak any language