Tag / ബോധം

ശരീരമനോബുദ്ധികളുടെ ശരിയായ ക്രമീകരണത്തിലൂടെ നമ്മുടെ ഉള്ളിലെ അനന്തശക്തികളെ ഉണര്‍ത്താനും സ്വന്തംപൂര്‍ണതയെ സാക്ഷാത്ക്കരിക്കാനുമുള്ള മാര്‍ഗ്ഗമാണുയോഗ. ലോകജീവിതത്തില്‍ നമ്മുടെ കാര്യക്ഷമതയും ആരോഗ്യവും മനഃപ്രസാദവും മൂല്യബോധവും വളര്‍ത്താനും യോഗ പ്രയോജനപ്പെടുന്നു. ഇക്കാരണങ്ങളാല്‍ ജീവിതശൈലീരോഗങ്ങളും മനോജന്യരോഗങ്ങളും ഏറിവരുന്ന ഇക്കാലത്ത് യോഗയുടെപ്രസക്തിയും പ്രചാരവും അനുദിനംവളരുകയാണ്. ഭാരതത്തിന്റെ മണ്ണില്‍ വികസിച്ചുവന്ന ഒരു ശാസ്ത്രമെന്നനിലയില്‍ യോഗയുടെ പ്രചാരം ഓരോ ഭാരതീയനിലും അഭിമാനം ഉണര്‍ത്തുന്നു. സാധാരണ വ്യായാമങ്ങളെ അപേക്ഷിച്ച് യോഗയ്ക്കുള്ള പ്രത്യേക മേന്മയെന്തെന്ന് പലരും ചോദിക്കാറുണ്ട്. ഏതുരീതിയിലുള്ളവ്യായാമവും ശരീരത്തിനുംമനസ്സിനും നിരവധിപ്രയോജനം ചെയ്യുന്നുണ്ട്. എന്നാല്‍ യോഗയിലൂടെ ലഭിക്കുന്നപ്രയോജനങ്ങള്‍ സാധാരണ വ്യായാമങ്ങളില്‍നിന്ന് […]

നാം നമ്മുടെ സ്വരൂപം വിട്ടു മറ്റൊന്നായിക്കൊണ്ടിരിക്കുകയാണു്. ഒരു നിമിഷംപോലും നമ്മള്‍ നമ്മളിലല്ല. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മത്തിലും ഈ ബോധം കൊണ്ടുവരാന്‍, കര്‍മ്മത്തില്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനുള്ള എളുപ്പമാര്‍ഗ്ഗമാണു ധ്യാനം

ഏതോ ഒരു ഉറക്കത്തിലാണു നമ്മളിന്നു കഴിയുന്നതു്.വാക്കിലോ പ്രവൃത്തിയിലോ ശരിയായ ബോധം വരുന്നില്ല. ചെയ്യുന്ന ഓരോ കര്‍മ്മത്തിന്റെയും ഭവിഷ്യത്തിനെക്കുറിച്ചു നമുക്കു ബോധമുണ്ടായാല്‍പ്പിന്നെ, നമുക്കു തെറ്റു ചെയ്യുവാന്‍ സാധിക്കയില്ല.

എല്ലായിടവും ബ്രഹ്മസ്ഥാനമാണ്. ഒരേ ബ്രഹ്മത്തിന്‍റെ വിവിധ മുഖങ്ങളാണ് ഈ രൂപങ്ങളും. ഒരാളുടെ കൈയും കാലും കണ്ണും മൂക്കുമൊക്കെ കാണുമ്പോള്‍ വ്യത്യസ്തമായ അവയവങ്ങളായിട്ടല്ലല്ലോ മറിച്ച് ഏകമായ മനുഷ്യരൂപത്തെയല്ലേ നമ്മള്‍ ദര്‍ശിക്കുന്നത്?

വിദ്യാഭ്യാസംകൊണ്ട് ശരിയായ ജ്ഞാനമോ നല്ല സംസ്കാമോ നേടാണ് യുവാക്കള്‍ക്ക് ആഗ്രഹമില്ല.