27 സെപ്റ്റംബർ 2020, അമൃതപുരി അമൃതവർഷം67 അമ്മയുടെ ജന്മദിനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 67-ാം ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർത്ഥനായജ്ഞമായി ലോകവ്യാപകമായി ആചരിച്ചു. അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിൻ്റെ വിവിധഭാഗങ്ങളിലെ ഭക്തരും, ധ്യാനത്തിനും, പ്രാർത്ഥനയ്ക്കും, മറ്റു ആരാധനകൾക്കുമായി അമ്മയുടെ ഈ ജന്മദിനം നീക്കിവച്ചു. അമൃതപുരിയിലെ ആശ്രമത്തിൽ നിന്നും അമ്മ ജന്മദിന സന്ദേശവും നൽകുകയുണ്ടായി. സാധാരണയായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ അമൃതപുരിയിലേക്ക് ഒഴുകിയെത്തുന്ന അവസരമാണ് അമ്മയുടെ ജന്മദിനം. സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങളുടെ പ്രതിനിധികളും […]
Tag / പ്രകൃതിചൂഷണം
ചോദ്യം : വനങ്ങള്‍ ഭൂമിയുടെ അവശ്യ ഘടകമാണോ ? അമ്മ : അതേ. വനങ്ങള്‍ പ്രകൃതിക്കു ചെയ്യുന്ന ഗുണങ്ങള്‍ നിരവധിയാണെന്നു ശാസ്ത്രം മനസ്സിലാക്കി വരുന്നതേയുള്ളൂ. അന്തരീക്ഷശുദ്ധിക്കും ഉഷ്ണം വര്‍ദ്ധിക്കുന്നതു തടയാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും പക്ഷിമൃഗാദികളെ സംരക്ഷിക്കാനുമെല്ലാം വനങ്ങള്‍ ആവശ്യമാണു്. മനുഷ്യൻ്റെ അത്യാവശ്യങ്ങള്‍ക്കു വനത്തില്‍നിന്നു തടിയും ഔഷധസസ്യങ്ങളും എടുക്കുന്നതില്‍ തെറ്റില്ല. നമ്മള്‍ വനത്തെ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രകൃതിക്കുതന്നെ അറിയാം. സംരക്ഷണത്തിൻ്റെ പേരില്‍ ഇന്നു മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണു്. പക്ഷിമൃഗാദികള്‍ കാട്ടില്‍ ആനന്ദിച്ചു […]